'സിൽക് എന്റെ താലിയൊക്കെ തൊട്ട് നോക്കി; അവളും ആ​ഗ്രഹിച്ചതാണ്; ഡിവോഴ്സിന് ശേഷമുള്ള ജീവിതം'

തെന്നിന്ത്യൻ സിനിമകളിൽ ഒരു കാലത്ത് തിരക്കുള്ള നായിക നടിയായിരുന്നു നളിനി. തമിഴ്നാട്ടുകാരിയാണെങ്കിലും മലയാളികൾക്കും നളിനി സുപരിചിതയാണ്. ഭൂമിയിലെ രാജാക്കൻമാർ, അടിമകൾ ഉടമകൾ, വാർത്ത തുടങ്ങിയ മലയാള സിനിമകളിൽ നളിനി ചെയ്ത കഥാപാത്രങ്ങൾ ശ്രദ്ധ നേടിയിട്ടുണ്ട്. വളരെ ചെറിയ പ്രായത്തിലേ നളിനി മുതിർന്ന കഥാപാത്രങ്ങൾ ചെയ്ത് തുടങ്ങി. തമിഴ് സിനിമകളിലെ കൊറിയോ​ഗ്രാഫറായിരുന്നു നളിനിയുടെ പിതാവ്. അമ്മ പ്രൊഫഷണൽ ഡാൻസറും.

ഏഴാം ക്ലാസ് വരെ മാത്രമേ നളിനിക്ക് വിദ്യാഭ്യാസം തുടരാൻ സാധിച്ചുള്ളൂ. അപ്പോഴേക്കും സിനിമകളിൽ തിരക്കേറി. തമിഴ് സീരിയൽ രം​ഗത്ത് സജീവമാണ് നളിനിയിന്ന്. നടൻ രാമരാജനെയാണ് നളിനി വിവാഹം ചെയ്തത്. 1987 ലായിരുന്നു വിവാഹം. അരുണ, അരുൺ എന്നീ ഇരട്ടക്കുട്ടികളും ഇവർക്ക് പിറന്നു. എന്നാൽ പിന്നീട് അഭിപ്രായ വ്യത്യാസങ്ങൾ മൂലം നളിനിയും രാമരാജനും വേർപിരിഞ്ഞു. 2013 ലാണ് നടിയുടെ മകൾ അരുണ വിവാഹിതയായത്.

തന്റെ കുടുംബ വിശേഷങ്ങളും സിനിമകളിലെ ഓർമ്മകളും പങ്കുവെക്കുകയാണ് നളിനിയിപ്പോൾ. ​ഗലാട്ട തമിഴ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം. കുട്ടിക്കാലം അനുഭവിക്കാൻ പറ്റിയിരുന്നില്ല. സിനിമകളുടെ തിരക്കായിരുന്നു. പക്ഷെ ജീവിതത്തിൽ എല്ലാം കൃത്യസമയത്ത് നടന്നെന്നാണ് ഞാൻ വിചാരിക്കുന്നത്. 21ാം വയസ്സിലാണ് വിവാഹം. അതിനകം ഒട്ടനവധി സിനിമകൾ ചെയ്തു. കൂടുതലൊന്നും ആ​ഗ്രഹിച്ചില്ല. എനിക്ക് കല്യാണം, കുഞ്ഞുങ്ങൾ എന്നിങ്ങനെയുള്ള സ്വപ്നങ്ങളായിരുന്നു.

Nalini

ഒരിക്കലും ജീവിതം എന്താണ് ഇങ്ങനെ പോകുന്നതെന്ന് ചിന്തിച്ചിട്ടില്ല. സംഭവിക്കുന്നതെല്ലാം നല്ലതിനാണെന്ന് കരുതി. വിവാഹമോചനം തെറ്റായ കാര്യമാണെന്നാണ് ഞാൻ ചെറുപ്പത്തിൽ കരുതിയത്. എന്റെ കുടുംബത്തിൽ ആർ‌ക്കും വിവാഹമോചനം ഉണ്ടായിട്ടില്ല. ഞാനാണ് ആദ്യമായി കുടുംബത്തിൽ വിവാഹമോചനം നേടുന്നയാൾ. പോരാത്തതിന് ഞങ്ങൾ രജിസ്റ്റർ മാര്യേജാണ് ചെയ്തത്. പക്ഷെ വേർപിരിയണം എന്ന് അദ്ദേഹം ആ​ഗ്രഹിച്ചപ്പോൾ സമ്മതിച്ചു. അതിന് ശേഷം അദ്ദേഹത്തെ കണ്ടിട്ടുണ്ട്.

പ്രശ്നങ്ങളൊന്നും ഇല്ലെന്നും നളിനി വ്യക്തമാക്കി. എന്തിനാണ് വിവാ​ഹമോചനം ആവശ്യപ്പെടുന്നതെന്ന് പോലും മനസ്സിലായില്ല. പക്ഷെ അത് കുഴപ്പമില്ല. എന്നെ സിങ്ക പെണ്ണായി മാറ്റിയത് ഡിവോഴ്സാണ്. കുട്ടികളെ വളർത്തിയതിനെക്കുറിച്ചും നളിനി സംസാരിച്ചു. എന്നെ സംബന്ധിച്ച് കുട്ടികൾ പഠിക്കണം എന്ന് നിർബന്ധമായിരുന്നു. അവൾ സിനിമാക്കാരിയല്ലേ, കുട്ടികളെ മോശമാക്കി എന്ന് ആരും പറയരുതെന്നുണ്ടായിരുന്നു.

Nalini, Silk Smitha

അതിനാൽ വളരെ കർക്കശക്കാരിയായാണ് മക്കളെ വളർത്തിയത്. പെട്ടെന്ന് കല്യാണം കഴിപ്പിച്ച് അവരെ സെറ്റിൽ ചെയ്യാൻ തീരുമാനിച്ചു. മുമ്പ് എനിക്ക് പാചകം ചെയ്യാൻ അറിയില്ലായിരുന്നു. വിവാഹമോചനത്തിന് ശേഷം കുട്ടികൾക്കായാണ് പാചകം പഠിച്ചതെന്നും നളിനി വ്യക്തമാക്കി. വിവാഹമോചനത്തിന് ശേഷം ഡാൻസ് ക്ലാസുകൾ എടുത്ത് ജീവിക്കാമെന്നാണ് കരുതിയത്. പക്ഷെ അഭിനയ രം​ഗത്ത് നിന്നും അവസരങ്ങൾ വന്നു. അന്ന് കുട്ടികൾ വലിയ സ്കൂളിലാണ് പഠിക്കുന്നത്. അവിടത്തെ വലിയ ഫീസ് എനിക്ക് താങ്ങാൻ പറ്റില്ലായിരുന്നു. രണ്ട് കുട്ടികളും ആ സ്കൂളിൽ നിന്ന് മാറി ഒരു മഠത്തിൽ പോയി ചേർന്നു.

നല്ല രീതിയിൽ പഠിച്ചു. മകൻ ചാർട്ടേഡ് അക്കൗണ്ടന്റാണ്. മക്കളുടെ ശമ്പളം എത്രയാണെന്ന് പോലും ഞാൻ നോക്കാറില്ല. അത് അവരുടെ ജീവതമാണ്. നടി സിൽക് സ്മിതയെക്കുറിച്ചുള്ള ഓർമ്മകളും നളിനി പങ്കുവെച്ചു. ഞങ്ങൾ ഒരുമിച്ച് അഭിനയിക്കുമ്പോഴാണ് എനിക്ക് കല്യാണം നടന്നത്. അവൾ എന്റെ താലിയൊക്കെ തൊട്ട് നോക്കുമായിരുന്നു. കല്യാണം കഴിച്ച് ജീവിക്കണമെന്ന് അവൾക്ക് വലിയ ആ​ഗ്രഹമുണ്ടായിരുന്നു. പക്ഷെ ദൈവം അവളെ നേരത്തെ വിളിച്ചു. അവൾ വളരെ നല്ല സ്ത്രീയിരുന്നെന്നും നളിനി ഓർത്തു.

Read more about: nalini silk smitha
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X