twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    നാല് വര്‍ഷത്തിനുള്ളില്‍ വിവാഹം ഉണ്ടാവും; വിവാഹശേഷം അഭിനയിക്കാന്‍ താല്‍പര്യമില്ലെന്ന് നടി നമിത പ്രമോദ്

    |

    ട്രാഫിക് എന്ന ചിത്രത്തില്‍ ബാലതാരമായിട്ടെത്തിയ നമിത വളരെ പെട്ടെന്നാണ് നായികയായി മാറിയത്. ദിലീപിന്റെ അടക്കം നായികയായി പല സിനിമകളിലും ശ്രദ്ധേയമായ വേഷം അവതരിപ്പിച്ച് തിളങ്ങി നില്‍ക്കുകയാണ് താരം. നമിതയുടെ വിവാഹവുമായി ബന്ധപ്പെട്ട് മുന്‍പ് പല വാര്‍ത്തകളും വന്നിരുന്നു. എന്നാല്‍ ഉടനെയൊന്നും താന്‍ വിവാഹിതയായി പോവില്ലെന്ന് പറയുകയാണ് നടിയിപ്പോള്‍. മാത്രമല്ല വിവാഹം കഴിഞ്ഞാല്‍ പിന്നെ അഭിനയിക്കാന്‍ ഉണ്ടാവില്ലെന്ന് കൂടി നടി വെളിപ്പെടുത്തുന്നു.

    'ഉടനെ വിവാഹം ഉണ്ടാകില്ലെന്നാണ് നമിത പറയുന്നത്. ഒരു നാല് വര്‍ഷത്തിനുള്ളില്‍ കല്യാണം ഉണ്ടാകും. അച്ഛനും അമ്മയും വിവാഹ കാര്യം എന്നോടും അനിയത്തിയോടും പറയാറില്ല. വിവാഹം കഴിഞ്ഞാല്‍ ഞാന്‍ അഭിനയിക്കില്ല. വേറെ പദ്ധതികളുണ്ട്. അതെല്ലാം ചെയ്ത് സ്വസ്ഥമാകണം. ഏറെ സ്‌നേഹിക്കുന്ന സ്വപ്‌നം യാത്ര പോകണം എന്നതാണ്. ഒറ്റയ്ക്ക് യാത്ര പോകാറില്ല. വീട്ടുകാരോടൊപ്പം പോകണമെന്നാണ് ആഗ്രഹം.

    namitha-pramod

    നടിയായതിന് ശേഷം സംഭവിച്ച മാറ്റങ്ങളില്‍ ഒന്ന് തിരുവനന്തപുരത്ത് നിന്നും എറണാകുളത്തേക്ക് താമസം മാറി എന്നതാണ്. ആളുകളോട് സംസാരിക്കാനൊക്കെ പഠിച്ചു. ഒരുപാട് പേരെ പരിചയപ്പെട്ടു. ലൈഫ് സ്റ്റൈല്‍ തന്നെ മാറി. കുറേ പേരോട് ആശയവിനിമയം നടത്താറുണ്ട്. ചുറ്റുമുള്ളവരെ നിരീക്ഷിക്കും. അങ്ങനെ കുറേ വ്യത്യാസങ്ങള്‍ ജീവിതത്തില്‍ വരുത്തി.

    നടി എന്നതിനെക്കാളും വ്യക്തിപരമായി ഞാന്‍ സംതൃപ്തയാണ്. ഒരു കാര്യത്തെ കുറിച്ച് അധികം ചിന്തിക്കാറില്ല. ഇവിടെ വരെ എത്തിയതിന് നന്ദിയെന്ന് മാത്രമേ കരുതാറുള്ളു. സിനിമയില്ലാതായാല്‍ വേറെ ജോലി ചെയ്ത് ജീവിക്കുമെന്നും മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ നമിത പറയുന്നു.

    Recommended Video

    Namitha Pramod Exclusive Interview | Filmibeat Malayalam

    അന്യഭാഷയില്‍ സംതൃപ്തി കിട്ടുന്ന സിനിമകളുണ്ടോന്ന് ചോദിച്ചാല്‍ കൃത്യമായി പറയാനാവില്ല. പല ചിത്രങ്ങളും വാണിജ്യ വിജയം മാത്രം കണ്ടാണ് നിര്‍മ്മിക്കുന്നത്. ആ ചിത്രങ്ങളിലൊന്നും നായികയ്ക്ക് പ്രധാന്യം ഉണ്ടാവണമെന്നില്ല. നല്ല കളര്‍ഫുള്‍ ചിത്രങ്ങളാണ് അവര്‍ ഒരുക്കുന്നത്. ഇപ്പോള്‍ മലയാളത്തില്‍ അഭിനയിക്കുന്നത് നാദിര്‍ഷയുടെ ഗാന്ധഇ സ്‌ക്വയര്‍ എന്ന ചിത്രത്തിലാണെന്നും നമിത പറയുന്നു.

    English summary
    Actress Namitha Pramod About Her Marriage
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X