എന്റെ കണ്ടീഷന്‍സ് കേട്ട് അവസാനം അച്ഛനും അമ്മയും പറഞ്ഞു!, വിവാഹ സങ്കല്‍പ്പത്തെ കുറിച്ച് നമിത പ്രമോദ്

സീരിയലിലൂടെ അഭിനയ രംഗത്തേക്ക് എത്തുകയും തുടര്‍ന്ന് സിനിമയില്‍ സജീവമാവുകയും ചെയ്ത നടിയാണ് നമിത പ്രമോദ്. ട്രാഫിക് എന്ന സിനിമയിലൂടെയാണ് നമിത സിനിമയിലേക്ക് എത്തുന്നത്. ഇപ്പോഴിതാ വിഷു സ്‌പെഷ്യല്‍ ആനീസ് കിച്ചണില്‍ അതിഥിയായി എത്തിയത് നമിതയായിരുന്നു.

പരിപാടിയില്‍ നമിതയോട എപ്പോഴാണ് വിവാഹം എന്ന് ചോദിച്ചപ്പോള്‍ നമിത പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. നിറയെ പ്രോപോസല്‍സ് വരുന്നുണ്ടെന്നും എന്നാല്‍ എപ്പോള്‍ വിവാഹം കഴിക്കണം എന്ന കാര്യത്തെക്കുറിച്ച് ചിന്തിച്ചിട്ടില്ലെന്നും നമിത പറയുന്നുണ്ട്. അതേസമയം വിവാഹ സങ്കല്‍പ്പങ്ങളെക്കുറിച്ചും നമിത പ്രമോദ് സംസാരിക്കുന്നുണ്ട്.

namitha

വീട്ടില്‍ അച്ഛനും അമ്മയും ചോദിച്ചിരുന്നു വിവാഹം കഴിക്കണം എന്നുണ്ടോ എന്ന്. അതേപോലെ അമ്മൂമ്മമാരൊക്കെ 'ഞാന്‍ ഒക്കെ എത്ര കാലം ഉണ്ടാവും എന്ന് അറിയില്ല, നീ ഒരു വിവാഹം കഴിച്ച് കാണുക എന്നാണ്' എന്നുള്ള രീതിയില്‍ സംസാരിക്കാറുണ്ട്. ഞാന്‍ ഇത് എന്റെ ബോധം വെച്ച കാലം തൊട്ട് കേള്‍ക്കാന്‍ തുടങ്ങിയതാണ് എന്നും നമിത പറയുന്നുണ്ട്.

പക്ഷെ തന്നോട് ഇപ്പോള്‍ ചോദിക്കാറില്ല. ആ അവസ്ഥയില്‍ എത്തി എന്നും നമിത പറയുന്നു. എന്നാല്‍ നമിത പറയുന്നത് തനിക്ക് കല്യാണം കഴിക്കണം എന്ന് പറഞ്ഞ് കല്യാണം കഴിക്കാന്‍ താത്പര്യമില്ല, എപ്പോഴാണോ ശരിയായ ആളെ കണ്ടു പിടിക്കുന്നത് അപ്പോള്‍ വിവാഹം കഴിക്കണമെന്നാണ് ആഗ്രഹം. എപ്പോഴാണോ, ഇനി വിവാഹം ഒക്കെ കഴിക്കാം, എനിക്ക് എല്ലാ കാര്യങ്ങളും ചെയ്ത് തരുന്ന ഒരാളെയല്ല തനിക്ക് വേണ്ടതെന്നും നമിത പറയുന്നു.

പെട്ടെന്ന് ഒരാളെ കൊണ്ട് കാണിച്ചിട്ട് ഇതാണ് പയ്യന്‍ എന്ന് പറഞ്ഞ് വിവാഹം ചെയ്യല്‍ ഒന്നും പറ്റില്ല. അവരുടെ ഇഷ്ടങ്ങള്‍ നമ്മുടെ ഇഷ്ടങ്ങളുമായി ഒത്ത് പോവുക, കാണാനുള്ള ലുക്ക്, അങ്ങനത്തെ കാര്യങ്ങള്‍ ഒന്നും അല്ല താന്‍ പറയുന്നതെന്നും നമിത പറയുന്നു. ഒരു ഫാമിലി പേഴ്‌സണെയാണ് ഇഷ്ടം.

താന്‍ ഭയങ്കര ഫാമിലി പേഴ്‌സണ്‍ അല്ല. എന്നാല്‍ ഫാമിലി മാത്രം എന്ന് ചിന്തിക്കുന്ന ആളും അല്ല. എനിക്ക് പക്ഷെ എന്റെ പാര്‍ട്ടണറുടെ അടുത്ത് എനിക്ക് ഒരു വീട് പോലെ, ഒരു കുടുംബം പോലെ തന്നെ അത് ഫീല്‍ ചെയ്യണമെന്നും നമിത പറയുന്നു. അതേസമയം അയാളില്ലാതെ എനിക്ക് ഒന്നും ചെയ്യാന്‍ പറ്റില്ല എന്നുള്ള രീതിയുമല്ല പറയുന്നത്. രണ്ട് പേരും രണ്ട് വ്യക്തികളാണ്. ആ സ്വാതന്ത്ര്യവും സ്‌പേസുമെല്ലാം വേണം.

namitha

ഇത്രയും കാര്യങ്ങളൊക്കെ ഭാവി പങ്കാളിയെക്കുറിച്ച് ഞാന്‍ വിശദീകരിച്ചപ്പോള്‍ എന്നാല്‍ നീ തന്നെ ഒരാളെ കണ്ടുപിടിക്കുന്നതാവും നല്ലതെന്നാണ് അച്ഛനും അമ്മയും പറഞ്ഞതെന്നും നമിത പറയുന്നു. ധാരാളം പ്രൊപോസല്‍സ് വന്നിട്ടുണ്ട്. അവര്‍ക്ക് അങ്ങനെ നിര്‍ബന്ധിച്ച് ഈ പ്രായത്തില്‍ കെട്ടിക്കണം എന്നൊന്നുമില്ല.

എനിക്ക് ഒരു വിവാഹം കഴിക്കണം, ഒരു ഭാര്യയാകണം എന്നൊക്കെ തോന്നുമ്പോള്‍ വിവാഹം കഴിക്കുമെന്നും നമിത പറയുന്നു. വിവാഹത്തിന് മുമ്പ് പാചകം പഠിക്കണം എന്നൊന്നുമില്ല. അതിന് ആണ് പെണ്ണ് എന്ന വ്യത്യാസമൊന്നുമില്ല. എന്റെ പല സുഹൃത്തുക്കളെയും അവരുടെ പാര്‍ട്ണര്‍മാര്‍ സഹായിക്കാറുണ്ട്. അങ്ങനെ ഒരു കാര്യമാണ് താനും ആഗ്രഹിക്കുന്നതെന്നും നമിത പറയുന്നു.

Read more about: namitha pramod
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X