For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മഞ്ജു വാര്യർ ഒരു ബ്രാന്റ് ആണ്; വിജയിക്കാത്ത സിനിമകളും ചെയ്യുന്നുണ്ട്; നടിയെക്കുറിച്ച് നമിത പ്രമോദ്

  |

  ടെലിവിഷനിൽ നിന്നും സിനിമയിലേക്കെത്തി വിജയം കൈവരിച്ച നടിയാണ് നമിത പ്രമോദ്. അന്തരിച്ച സംവിധായകൻ രാജേഷ് പിള്ളയുടെ ട്രാഫിക് എന്ന സിനിമയിലൂടെ ആണ് നമിത സിനിമയിലേക്ക് എത്തുന്നത്. വലിയ രീതിയിൽ ശ്രദ്ധിക്കപ്പെട്ട സിനിമയിൽ ചെറിയൊരു വേഷം ആയിരുന്നു നമിത പ്രമോദ് ചെയ്തത്.

  പിന്നീട് പുതിയ തീരങ്ങൾ, സൗണ്ട് തോമ, പുള്ളിപ്പുലികളും ആട്ടിൻകുട്ടിയും, ചന്ദ്രേട്ടൻ എവിടെയാ, റോൾ മോഡൽസ് തുടങ്ങി ഒട്ടനവധി സിനിമകളിൽ നമിത നായിക ആയെത്തി. കരിയറിൽ പിന്നീട് ചെറിയൊരു ഇടവേളയും നമിതയ്ക്ക് വന്നു. രണ്ട് വർഷത്തോളം നമിതയെ സിനിമകളിലേ കണ്ടിരുന്നില്ല.

  Also Read: 'മീന പോകാത്ത അമ്പലങ്ങളില്ല, സുരേഷ് ​ഗോപി വരെ സഹായിക്കാൻ എത്തി, അവൾ ഒരുപാട് പരിശ്രമിച്ചു'; കലാ മാസ്റ്റർ!

  അതേസമയം നടി സോഷ്യൽ മീഡിയയിൽ സജീവമായിരുന്നു. കുറേ നാളുകൾക്ക് ശേഷം അടുത്തിടെ പുറത്തിറങ്ങിയ ഈശോ എന്ന സിനിമയിലാണ് നമിത പ്രമോദ് നായിക ആയെത്തിയത്. നാദിർഷ സംവിധാനം ചെയ്ത സിനിമയിൽ ജയസൂര്യ ആയിരുന്നു നായകൻ. സോണി ലിവിലൂടെ പുറത്തിറങ്ങിയ സിനിമയ്ക്ക് സമ്മിശ്ര പ്രതികരണം ആണ് ലഭിച്ചത്. സിനിമകളിൽ പഴയത് പോലെ സജീവമാവാനുള്ള ഒരുക്കത്തിലാണ് നമിത പ്രമോദ്. ഇപ്പോഴിതാ മലയാള സിനിമയിലെ നായികമാരെക്കുറിച്ചും സ്ത്രീ പ്രാതിനിധ്യത്തെക്കുറിച്ചും സംസാരിച്ചിരിക്കുകയാണ് നമിത.

  'മലയാളം സിനിമ ഇപ്പോൾ മാറുന്നുണ്ട്. മഞ്ജു വാര്യർ ഇന്ന് ബ്രാൻഡ് ആണ്. നല്ല സിനിമകൾ ചെയ്യുന്നു. അത്രയും വിജയമാവാത്ത സിനിമകളും ഉണ്ട്,' നമിത പ്രമോദ് പറഞ്ഞു. അതിനാൽ തന്നെ നായികമാരുടെ സൂപ്പർസ്റ്റാർ സിനിമകൾ വരും കാലങ്ങളിൽ വരുമെന്നും നമിത പ്രമോദ് പറഞ്ഞു. റേഡിയോ മാം​ഗോയോടാണ് പ്രതികരണം.

  മഞ്ജു വാര്യരുടെ മകൾ മീനാക്ഷി ദിലീപിന്റെ അടുത്ത കൂട്ടുകാരിയാണ് നമിത പ്രമോദ്. ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ പങ്കുവെക്കാറുമുണ്ട്. മീനാക്ഷിയുമായുള്ള സൗഹൃദത്തെക്കുറിച്ച് നമിത നേരത്തെ സംസാരിച്ചിട്ടുമുണ്ട്.

  Also Read: 'ശ്രീനിവാസന്റെ ഒരു വാക്കാണ് ഞാൻ സംവിധായകനാവാൻ കാരണം; അന്ന് എന്റെ വാർഷിക വരുമാനം 7000 രൂപ ആയിരുന്നു'

  'സത്യൻ അങ്കിളാണ് എന്നെ സിനിമയിൽ നായിക ആയി കൊണ്ട് വന്നത്. ഇവരോടെനിക്ക് വലിയ നന്ദി ഉണ്ടെങ്കിലും ഒരു അഭിനേതാവെന്ന നിലയിൽ മാെത്തത്തിൽ ഒന്ന് കുലുക്കി മറിച്ച് എടുത്തത് സിദ്ധാർത്ഥ് ശിവ ആണ്,' നമിത പ്രമോദ് പറഞ്ഞു. ആണ് എന്ന സിനിമയിൽ സിദ്ധാർത്ഥ് ശിവയ്ക്കൊപ്പം നമിത പ്രമോദ് പ്രവർത്തിച്ചിട്ടുണ്ട്. സജിത മഠത്തിലും നമിത പ്രമോദും ആണ് സിനിമയിലെ പ്രധാന കഥാപാത്രങ്ങൾ. സിനിമ റിലീസ് ചെയ്തിട്ടില്ല.

  അഭിമുഖങ്ങളിൽ എന്ത് സംസാരിക്കണമെന്നത് ഓരോരുത്തരുടെ തീരുമാനമാണെന്നും ഒരു വിഷയത്തിൽ അഭിപ്രായം പറഞ്ഞേ പറ്റൂ എന്ന് പറയാൻ ആർക്കും അധികാരമില്ലെന്നും നമിത പ്രമോദ് പറഞ്ഞു. ഡിപ്ലോമാറ്റിക് ആവുന്നത് ഓരോരുത്തരുടെ ഇഷ്ടമാണ്. അതിന് അവകാശമുണ്ടെന്നും നമിത പ്രമോദ് പറഞ്ഞു.

  മുമ്പ് ചെയ്തിട്ടില്ലാത്തതരത്തിലുള്ള സിനിമകൾ ചെയ്യാനാണ് താൽപര്യം. രണ്ട് വർഷം സ്വയം മനസ്സിലാക്കി. ഏത് മേഖലയിലുള്ളവരും വളരുന്നത് ചുറ്റിലുമുള്ള പ്രോസസ് കണ്ട് മനസ്സിലാക്കി ആണ്. കൂടെ ജോലി ചെയ്യുന്നവരുടെ വർക്ക് കണ്ട് മനസ്സിലാക്കിയാണ് താനും വീണ്ടും സിനിമകൾ ചെയ്ത് തുടങ്ങിയതെന്നും നമിത പ്രമോദ് പറഞ്ഞു.

  Read more about: manju warrier namitha pramod
  English summary
  Actress Namitha Pramod Praises Manju Warrier; Says She Is A Brand In Movies
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X