For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  സിനിമയില്ലാതെ എവിടെ നിന്നാണ് ഇത്രയും പണം? മറുപടിയുമായി നടി നമിത പ്രമോദ്

  |

  ടെലിവിഷനിൽ നിന്നും സിനിമയിലെത്തി വിജയം കൈവരിച്ച ചുരുക്കം നടിമാരിൽ ഒരാളാണ് നമിത പ്രമോദ്. ട്രാഫിക് എന്ന സിനിമയിലൂടെയാണ് നമിത സിനിമാ രം​ഗത്തേക്ക് എത്തുന്നത്. അന്തരിച്ച രാജേഷ് പിള്ള സംവിധാനം ചെയ്ത സിനിമയിൽ വലിയ സ്ക്രീൻ സ്പേസ് നമിതയ്ക്കുണ്ടായിരുന്നില്ല.

  എന്നാൽ സിനിമ വൻ ഹിറ്റ് ആയിരുന്നു. സത്യൻ അന്തിക്കാടിന്റെ പുതിയ തീരങ്ങൾ എന്ന സിനിമയിൽ പിന്നീട് നമിത നായിക ആയെത്തി. സൗണ്ട് തോമ, പുള്ളിപ്പുലികളും ആട്ടിൻകുട്ടിയും, ചന്ദ്രേട്ടൻ എവിടെയാ, അടി കപ്യാരേ കൂട്ട മണി, തുടങ്ങി നിരവധി സിനിമകളിൽ നമിത നായിക ആയെത്തി.

  Also Read: മനസിൽ തോന്നിയ കുറച്ചു കാര്യങ്ങൾ ഞാൻ ആ ഷോയിൽ പറഞ്ഞിട്ടുണ്ട്, ദേഷ്യത്തോടെയല്ല; വീഡിയോയുമായി ബാല

  രണ്ട് വർഷത്തോളം നീണ്ട ഇടവേളയ്ക്ക് ശേഷം വീണ്ടും സിനിമയിലേക്ക് എത്തിയിരിക്കുകയാണ് നമിത. നാദിർഷ സംവിധാനം ചെയ്ത ഈശോ ആണ് നമിത പ്രമോദിന്റെ ഏറ്റവും പുതിയ സിനിമ. ചിത്രത്തിൽ ജയസൂര്യയാണ് നായകൻ. സോണി വിലിവാണ് സിനിമ സ്ട്രീം ചെയ്യുന്നത്. സിനിമാ രം​ഗത്ത് നിന്നും വന്ന ഇടവേളയെക്കുറിച്ചും സോഷ്യൽ മീഡിയകളിൽ നിന്നും വരുന്ന മോശം കമന്റുകളെക്കുറിച്ചും സംസാരിച്ചിരിക്കുകയാണ് നമിത പ്രമോദ്. മിർച്ചി മിർച്ചി മലയാളത്തോടാണ് പ്രതികരണം.

  Also Read: 20 വർഷമായി സിനിമയിൽ, എനിക്ക് എന്തിനാണ് മറ്റൊരു പബ്ലിസിറ്റി; വിമർശകർക്ക് ജയസൂര്യയുടെ മറുപടി

  'സിനിമയിൽ അഭിനയിക്കാൻ തീരുമാനിച്ച സമയത്ത് ചില ബന്ധുക്കൾ പിന്തിരിപ്പിക്കാൻ നോക്കിയിരുന്നു. പക്ഷെ എന്റെ വീട്ടുകാർക്ക് എന്റെ വളർച്ച കാണുന്നത് ഇഷ്ടമാണ്. എന്റെ അടുത്ത സുഹൃത്തുക്കളിലാെരാളുടെ അച്ഛൻ അവളോട് പറഞ്ഞു അധികം കമ്പനി ഒന്നും വേണ്ട സിനിമയിൽ അഭിനയിക്കുന്ന കുട്ടിയാണെന്നാെക്കെ. പക്ഷെ എന്റെ സുഹൃത്ത് ആയതിനാൽ അവർ പറഞ്ഞതൊന്നും ഞാൻ ശ്രദ്ധിച്ചില്ല'

  Also Read: എന്താണ് കുഴപ്പമെന്ന് മമ്മൂട്ടി, ഞാൻ പതറി; സെറ്റിലെ എല്ലാവരെയും അദ്ദേഹം ശ്രദ്ധിക്കും; നടനെക്കുറിച്ച് സംവിധായകൻ

  'എനിക്ക് ഇഷ്ടം പോലെ ഹേറ്റേഴ്സ് ഉണ്ട്. എല്ലാവരെയും ഒരുപോലെ കാണാൻ പറ്റില്ല. പക്ഷെ ചിലർ നമ്മൾ എന്ത് ചെയ്താലും വീഡിയോകൾക്ക് താഴെ മോശമായി കമന്റ് ചെയ്യും. നല്ല വിമർശനങ്ങൾ കേൾക്കാറുണ്ട്. മാറ്റണം എന്ന് തോന്നുന്ന വിമർശനങ്ങൾ എടുക്കാറുണ്ട്. പക്ഷെ ചിലർ ഇവൾ ജീവിച്ചിരിപ്പുണ്ടോ‌'

  'ഇവൾക്കെന്താ പണി എന്നൊക്കെ കമന്റ് ചെയ്യും. നമിത ഒരുപാട് സിനിമകളൊന്നും ചെയ്തിട്ടില്ല, എവിടെ നിന്നാണ് ഇത്രയും കാശ് കിട്ടുന്നത് എന്നൊരു കമന്റ് കണ്ടു. എന്റെ ജീവിതത്തിൽ സിനിമ മാത്രമല്ല, എനിക്ക് വേറെ വരുമാന ശ്രോതസ്സ് ഉണ്ട്. അച്ഛനും അമ്മയുമെല്ലാം ഉണ്ട്'

  Also Read: 'അന്നത്തെ റിമി ടോമി ഒരു കൗതുകം തന്നെയാണ്, ഹീറോയായെങ്കിലും ഞങ്ങൾ ഷർട്ടിൽ കുത്തിപിടിച്ച് വഴക്കുണ്ടാകും'; നാദിർഷ

  'സ്വന്തം ജീവിതം മോശമാണെന്ന് വിചാരിച്ച് അത് ബാക്കിയുള്ളവരുടെ മേൽ അടിച്ചേൽപ്പിക്കുന്നവർ ഉണ്ട്. സോഷ്യൽ മീഡിയയിൽ ഫേക്ക് ഐഡന്റിറ്റിയിൽ നിന്നാണ് ഇതെല്ലാം വരുന്നത്. സ്വന്തം പേര് പോലും വെളിപ്പെടുത്താൻ ധൈര്യമുള്ളവർ ഉണ്ടാവില്ല, അതിനാൽ അത് ശ്രദ്ധിക്കാറില്ല. അഭിമുഖങ്ങളിൽ സംസാരിക്കുമ്പോൾ വരുന്ന ചോദ്യങ്ങൾ സ്വകാര്യതയിലേക്ക് കടക്കുന്നതായിട്ട് തോന്നിയിട്ടുണ്ട്'

  പക്ഷെ പ്രൊമോഷന്റെ ഭാ​ഗമായി വരുമ്പോൾ അങ്ങനെ പറയുന്നു. സിനിമയെക്കുറിച്ച് ചോദിക്കുമ്പോൾ അത് നല്ലതാണ്. പക്ഷെ ഒരുപാട് വ്യക്തിപരമാവുമ്പോൾ ബുദ്ധിമുട്ടാവാറുണ്ടെന്നും നമിത പ്രമോദ് പറഞ്ഞു.

  Read more about: namitha pramod
  English summary
  Actress Namitha Pramod Reacts To Mean Comments Against Her; Says Some people Are Faceless In Social Media
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X