Don't Miss!
- News
ഈ രാശിക്കാര്‍ക്ക് ഇനി ഭാഗ്യത്തിന്റെ പെരുമഴ; വരുമാനം കണ്ടെത്താന്‍ പുതിയ വഴി തെളിയും
- Automobiles
വേറെ നിവൃത്തിയില്ലെന്ന് മഹീന്ദ്ര, XUV700 എസ്യുവിക്ക് വില കൂട്ടി
- Lifestyle
ധനലാഭം, മനശാന്തി, അപൂര്‍വ്വ സൗഭാഗ്യം ഒഴുകിയെത്തും; ഇന്നത്തെ രാശിഫലം
- Sports
IND vs NZ: ക്യാപ്റ്റന്‍ ഹര്‍ദിക്കിന്റെ മണ്ടത്തരം! മൂന്ന് പിഴവുകള്‍ ഇന്ത്യയെ തോല്‍പ്പിച്ചു-അറിയാം
- Finance
100 രൂപ ദിവസം മാറ്റിവെച്ചാൽ ഒരു ലക്ഷം സ്വന്തമാക്കാം; കീശയ്ക്ക് ഒതുങ്ങിയ മാസ അടവുള്ള ചിട്ടികളിതാ
- Travel
പാർവ്വതി വാലിയുടെ തീരത്തെ ചലാൽ! കസോളിനു പകരം പോകാൻ പറ്റിയ ഇടം
- Technology
പാരമ്പര്യവും ആരാധകപിന്തുണയും കൈമുതൽ; മിഡ്റേഞ്ച് പിടിക്കാൻ ഐക്കൂവിന്റെ ഇളമുറത്തമ്പുരാൻ
സിമ്പിൾ ലുക്കിൽ സുന്ദരിയായികാവ്യ മാധവൻ, ചിത്രം വൈറലാകുന്നു
മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയാണ് കാവ്യ മാധവൻ. ബാലതാരമായി സിനിമയിൽ എത്തി പിന്നീട് മലയാളത്തിലെ മുൻനിര നായികയായി മാറുകയായിരുന്നു. ദിലീപുമായുള്ള വിവാഹശേഷം സിനിമയിൽ നിന്ന് വിട്ടു നിൽക്കുകയാണ് കാവ്യ. സിനിമയിൽ സജീവമല്ലെങ്കിലും പ്രേക്ഷകരുടെ ഇടയിൽ ഇന്നും ചർച്ചാ വിഷയമാണ് നടി.

വിവാഹ ശേഷം സിനിമയിൽ നിന്ന് ഇടവേള എടുത്തുവെങ്കിലും പൊതുപരിപാടികളിൽ കാവ്യ സജീവമാണ്. സുഹൃത്തുക്കളുടെ പരിപാടികൾക്ക് ദിലീപിനോടൊപ്പം നടി പ്രത്യക്ഷപ്പെടാറുണ്ട് കുഞ്ഞ് ജനിച്ചതിന് ശേഷമാണ് നടി വീണ്ടും പൊതുപരിപാടികളിൽ സജീവമാകാൻ തുടങ്ങിയത്. കാവ്യയുടെ പുതിയ ചിത്രങ്ങളെല്ലാം സോഷ്യൽ മീഡിയയിൽ വലിയ ചർച്ചാ വിഷയമാകാറുണ്ട്.
ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഇടം പിടിക്കുന്നത് നടി നമിത പ്രമോദ് പങ്കുവെച്ച ചിത്രമാണ്. ദിലീപിന്റെ അടുത്ത സുഹൃത്തും സംവിധായകനും ഗായകനുമായ നാദിർഷയുടെ മകൾ ആയിഷയുടെ വിവാഹ വിരുന്നിൽ ഇരുവരും ഒന്നിച്ച് എത്തിയപ്പോൾ പകർത്തിയതാണ് ചിത്രം. നമിതയെ ചേർത്ത് പിടിച്ച് നിൽക്കുന്ന കാവ്യ മാധവനെയാണ് ചിത്രത്തിൽ കാണുന്നത്. നടിമാരുടെ മനോഹരമായ ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. ചുരിദ്ദാറിൽ അതീവ സുന്ദരിയായിട്ടാണ് കാവ്യ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. കറുത്ത ഗൗണാണ് നമിത അണിഞ്ഞിരിക്കുന്നത്.
ദിലീപിന്റെ മകൾ മീനാക്ഷിയുടേയും നാദിർഷയുടെ മകൾ ആയിഷയുടേയും അടുത്ത സുഹൃത്താണ് നമിത. താരങ്ങൾ നിരവധി ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. അയിഷയുടെ വിവാഹത്തിന് ചുവന്ന സാരിയുടുത്ത് മല്ലപ്പൂവ് ചൂടിയാണ് മീനാക്ഷി എത്തിയത്. താരപുത്രിയുടെ ഈ ചിത്രം വൈറലായിരുന്നു . വിവാഹ ദിവസം നമിതയും ചുവന്ന നിറത്തിലുള്ള വസ്ത്രമായിരുന്നു ധരിച്ചിരുന്നത്. ഗംഭീര ആഘോഷമായി നടത്തിയ ചടങ്ങിൽ ദിലീപും കുടുംബവും നിറസാന്നിധ്യമായിരുന്നു. മലയാളത്തിലെ ഭൂരിഭാഗം താരങ്ങളും വിവാഹത്തിന് ശേഷം സംഘടിപ്പിച്ച ചടങ്ങിൽ പങ്കെടുത്തിരുന്നു.
നമിത പ്രമോദ് ഇൻസ്റ്റഗ്രാം പോസ്റ്റ്
-
ഒരാൾ കിടന്ന ഉടനെ ഉറങ്ങും, ഒരാൾ ഇതാലോചിച്ച് ഉറങ്ങാതിരിക്കും; ഗോപി സുന്ദറും ഞാനും ഇങ്ങനെയെന്ന് അമൃത സുരേഷ്
-
'എല്ലാ ദിവസവും കുഞ്ഞുമായാണ് സെറ്റിലേക്ക് വരുന്നത്, തിരിച്ചുവരവ് എളുപ്പമായിരുന്നില്ല'; മനസ്സുതുറന്ന് മൃദുല!
-
'ഹണി റോസിനെക്കാളും മമ്മൂട്ടിയേക്കാളും ഉദ്ഘാടനം ചെയ്ത ആളാണ് ഞാൻ, 5000ത്തോളം വരും എണ്ണം'; ഊർമിള ഉണ്ണി