അഭിനയത്തിനും ബാലതാരം ഇമേജിനും ചെറിയൊരു ബ്രേക്ക്, തുറന്ന് പറഞ്ഞ് ഗപ്പി താരം നന്ദന വർമ്മ

ഗപ്പി എന്ന ചിത്രത്തിലൂടെ പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ താരമാണ് നന്ദന വർമ്മ. ബാല താരമായിട്ടാണ് സിനിമയിൽ എത്തിയതെങ്കിലും നന്ദനയുടെ അഭിപ്രായങ്ങളും നിലപാടുകളും സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെടാറുണ്ട്. സോഷ്യല്‍ മീഡിയയിലൂടെ തന്നെ അധിക്ഷേപിച്ചയാള്‍ക്ക് കുറിക്ക് കൊള്ളുന്ന മറുപടി നല്‍കിയ ആളാണ് നന്ദന. മോശം കമന്റുകളിട്ടാല്‍ തന്റെ പ്രതികരണം ഇനിയും അങ്ങനെ തന്നെയയാിരിക്കുമെന്നാണ് നന്ദന പറയുന്നത്.

മാത്യഭൂമി ഡോട് കോമിന് നൽകിയ അഭിമുഖത്തിലാണ് കുട്ടി താരം മനസ് തുറന്നത്. തന്റെ പുതിയ ചിത്രമായ വങ്കിന്റെ വിശേഷങ്ങൾ പങ്കുവെയ്ക്കവെയാണ് സോഷ്യൽ മീഡിയയിലൂടെ തനിയ്ക്ക് കേൾക്കേണ്ടി വന്ന മോശം കമന്റിനെ കുറിച്ച് വെളിപ്പെടുത്തിയത്. കൂടതെ സിനിമയിൽ നിന്ന് ഒരു ചെറിയ ഇടവേള എടുക്കുന്നതിനെ കുറിച്ചും താരം വെളിപ്പെടുത്തി.

 സോഷ്യൽ മീഡിയയിൽ ആക്ടീവ്

സോഷ്യല്‍ മീഡിയയില്‍ ആക്ടീവ് ആണ് ഞാന്‍. അക്കൗണ്ട് ഒക്കെ ഞാന്‍ തന്നെ ആണ് ഹാന്‍ഡില്‍ ചെയ്യുന്നത്. ഒരിക്കല്‍ ഒരാള്‍ വളരെ മോശമായി കമന്റ് ഇട്ടപ്പോള്‍ ചേട്ടന്റെ അമ്മയോട് പോയി പറയൂ എന്ന് അതിന് മറുപടി നല്‍കി. അത് പെട്ടെന്ന് വന്ന മറുപടി ആണ്. ആ സമയത്ത് അത് കുറച്ച് വിവാദമായി. കുറേപേര്‍ ഞാന്‍ ചെയ്തത് തെറ്റാണെന്ന് വിമര്‍ശിച്ചു. പക്ഷേ കുറേപേര്‍ എന്നെ പിന്തുണച്ചു. സിനിമാ രംഗത്ത് നിന്ന് എന്നെ അറിയുന്ന കുറേ പേര്‍ ആ കൊടുത്ത മറുപടി നന്നായി എന്ന് പറഞ്ഞു.

 സ്ക്രീൻ ഷോർട്ടും  പങ്കുവെയ്ക്കും


എനിക്കിഷ്ടമില്ലാത്ത, അല്ലെങ്കില്‍ മോശം ഭാഷയില്‍ ആര് കമന്റ് ചെയ്താലും ഞാന്‍ അതിന് അപ്പോള്‍ തന്നെ മറുപടി കൊടുക്കാറുണ്ട്. അങ്ങനെ മറുപടി കൊടുത്തതിന് ശേഷം മാത്രമേ വീട്ടില്‍ പറയാറുള്ളൂ. അന്ന് ആ ചേട്ടന്‍ ആ അക്കൗണ്ട് വരെ ഡീ ആക്ടിവേറ്റ് ചെയ്തു. അത്തരക്കര്‍ക്കൊക്കെ അങ്ങനത്തെ മറുപടി അല്ലേ കൊടുക്കണ്ടേ. പിന്നീട് അങ്ങനെ ആര് ചെയ്താലും അതിന് മറുപടി കൊടുക്കേം ചെയ്യും അതിന്റെ സ്‌ക്രീന്‍ ഷോട്ടെടുത്ത് സ്റ്റോറിയായി ഇടുകയും ചെയ്യും.

   അഭിനയത്തിന് ബ്രേക്ക്


അഭിനയത്തിൽ നിന്ന് ചെറിയ ബ്രേക്കെടുക്കുന്നതിനെ കുറിച്ചും നന്ദന അഭിമുഖത്തിൽ വെളിപ്പെടുത്തി. ഇപ്പോൾ പ്ലസ് വണ്ണിലാണ്. ഹ്യുമാനിറ്റീസ് ആണ് സബ്ജക്ട്. കാഞ്ഞിരമറ്റം സെന്റ് ഇഗ്‌നേഷ്യസിലാണ് പഠിക്കുന്നത്.പ്ലസ് ടു കഴിഞ്ഞ് ഉപരി പഠനത്തിന് പ്രാധാന്യം നല്‍കണമെന്നാണ് ഇപ്പോഴത്തെ ആഗ്രഹം. സൈക്കോളജി പഠിക്കണം.അതുകൊണ്ട് തന്നെ സിനിമയില്‍ നിന്നും ഒരു ബ്രേക്ക് എടുക്കാനാണ് ഇപ്പോള്‍ ആലോചിച്ചു കൊണ്ടിരിക്കുന്നത്.പഠിത്തം കഴിഞ്ഞ് വീണ്ടും നല്ലൊരു അവസരം വന്നാല്‍ ഈ ബാലതാരം ഇമേജ് ഒന്ന് ബ്രേക്ക് ചെയ്ത് തിരിച്ചു വരണം.

പല്ലുകൾ


തന്റെ പല്ലുകളെ പലരും കളിയാക്കുന്നുണ്ട്., ചിരിക്കുമ്പോള്‍ ഭയങ്കര ബോറാണെന്നൊക്കെ.പക്ഷേ കളിയാക്കുന്നവരോട് ഇടക്ക് ഞാന്‍ പറയാറുണ്ട് ഇത് യുണീക്കല്ലേ എന്ന്.. പല്ല് ശരിയാക്കണമെന്ന് എനിക്കൊട്ടും താത്പര്യമില്ല.ഇനി വലുതാകുമ്പോള്‍ എന്ത് ചെയ്യുമെന്ന് എനിക്കറിയില്ല. ആദ്യമൊക്കെ ഇന്‍സ്റ്റാഗ്രാമിലൊക്കെ ഇടുന്ന ചിത്രങ്ങള്‍ക്ക് താഴെ കുറേ നെഗറ്റീവ് കമന്റുകളൊക്കെ വന്നിരുന്നു പിന്നെ പോസ്റ്റ് ഇട്ട് ഇട്ട് ആരും അങ്ങനെ മൈന്‍ഡ് ചെയ്യാതായി. പല്ല് ശരിയാക്കുന്നതിനെ കുറിച്ച് വീട്ടുകാരം പറയാറുണ്ട്.

More from Filmibeat

Read more about: nandana
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X