ഗപ്പിയിലെ ആമീന ഇത്രയും ഗ്ലാമറസ് ആയിരുന്നോ? നടി നന്ദനയുടെ ഏറ്റവും പുതിയ ചിത്രങ്ങള്‍ വൈറലാവുന്നു!
ജോണ്‍പോള്‍ ജോര്‍ജ് സംവിധാനം ചെയ്ത് ടൊവിനോ തോമസ് നായകനായി അഭിനയിച്ച് തിയറ്ററുകളിലേക്ക് എത്തിയ ചിത്രമാണ് ഗപ്പി. തിയറ്ററുകളില്‍ നിന്നും വേണ്ടത്ര പ്രധാന്യം ലഭിക്കാതെ പോയതിനാല്‍ ഗപ്പി ഒരു പരാജയ ചിത്രമായിരുന്നു. എന്നാല്‍ ഇന്റര്‍നെറ്റിലെത്തിയതിന് ശേഷം സിനിമ വളരെയധികം ശ്രദ്ധിക്കപ്പെട്ടിരുന്നു. ചിത്രത്തില്‍ നായികമാരൊന്നുമില്ലെങ്കിലും അതേ പ്രധാന്യത്തോടെ അഭിനയിച്ചത് നന്ദന വര്‍മ ആയിരുന്നു.

ബാലതാരമായി സിനിമയില്‍ എത്തിയ നന്ദന സ്പീരിറ്റിലൂടെയായിരുന്നു ആദ്യമായി അഭിനയിച്ച് തുടങ്ങിയത്. ശേഷം അയാളും ഞാനും തമ്മില്‍, മിലി, ലൈഫ് ഓഫ് ജോസൂട്ടി, തുടങ്ങി നിരവധി സിനിമകളില്‍ ബാലതാരമായി നന്ദന അഭിനയിച്ചിരുന്നു. ഗപ്പിയിലെ ആമിന എന്ന കഥാപാത്രമായിരുന്നു നന്ദനെയെ ശ്രദ്ധേയമാക്കിയത്. ആമിനയിലൂടെയാണ് നന്ദനയ്ക്ക് ഏറ്റവുമധികം ആരാധകരെ ലഭിച്ചത്.
സോഷ്യല്‍ മീഡിയയില്‍ സജീവമായിരിക്കുന്ന നന്ദനയുടെ ചിത്രങ്ങള്‍ക്ക് വലിയ പിന്തുണ ലഭിക്കാറുണ്ട്. ഇപ്പോഴിതാ ഗ്ലാമറസ് ലുക്കില്‍ നില്‍ക്കുന്ന നന്ദനയുടെ ചിത്രങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. ഇന്‍സ്റ്റാഗ്രാം പേജിലൂടെ നടി തന്നെയാണ് ഈ ഫോട്ടോസ് ആരാധകര്‍ക്കായി പങ്കുവെച്ചിരിക്കുന്നത്. നാടന്‍ വേഷങ്ങളെക്കാള്‍ ഗ്ലാമറസ് ലുക്കില്‍ നന്ദനെയെ കാണാനാണ് നല്ലതെന്നും അല്ലെന്നും തുടങ്ങി നിരവധി ക്മന്റുകളാണ് വരുന്നത്. പുറത്ത് വന്ന ഉടനെ ഈ ചിത്രങ്ങള്‍ വൈറലായിരിക്കുകയാണ്. ഫോട്ടോസ് മാത്രമല്ല ടിക് ടോക് വീഡിയോകളും നന്ദന ഷെയര്‍ ചെയ്യാറുണ്ട്. ഇതും ആരാധകര്‍ ഏറ്റെടുക്കുന്നതാണ് പതിവ്.


Click it and Unblock the Notifications











