ലേലം സിനിമ ചെയ്യുമ്പോള്‍ സഹായിച്ചത് സുരേഷ് ഗോപി സര്‍, സൂപ്പര്‍താരത്തെ കുറിച്ച് നന്ദിനി

By Midhun Raj

ലേലം എന്ന സുരേഷ് ഗോപി ചിത്രത്തിലൂടെ മലയാളത്തില്‍ ശ്രദ്ധേയയായ താരമാണ് നടി നന്ദിനി. ജോഷി സംവിധാനം ചെയ്ത സൂപ്പര്‍താര ചിത്രത്തില്‍ ശ്രദ്ധേയ പ്രകടനമാണ് നടി കാഴ്ചവെച്ചത്. ലേലത്തിന് പിന്നാലെ അയാള്‍ കഥയെഴുതുകയാണ്, തച്ചിലേടത്ത് ചുണ്ടന്‍, കരുമാടിക്കുട്ടന്‍ ഉള്‍പ്പെടെയുളള സിനിമകളിലും നടി മോളിവുഡില്‍ അഭിനയിച്ചു. ബാലചന്ദ്ര മേനോന്‍ സംവിധാനം ചെയ്ത എപ്രില്‍ പത്തൊന്‍പത് എന്ന ചിത്രത്തിലൂടെയായിരുന്നു നന്ദിനിയുടെ സിനിമാ അരങ്ങേറ്റം.

സ്വിം സ്യൂട്ടില്‍ ഗ്ലാമറസായി നടി, പുതിയ ചിത്രങ്ങള്‍ കാണാം

പതിനാറാം വയസിലാണ് നടി സിനിമയില്‍ എത്തിയത്. നന്ദിനി എന്ന പേരിലാണ് മലയാളത്തില്‍ അറിയപ്പെടുന്നതെങ്കിലും തെലുങ്കില്‍ കൗസല്യ എന്ന പേരിലാണ് നടി അഭിനയിക്കുന്നത്. ഒരുകാലത്ത് തെന്നിന്ത്യയിലെ താരമൂല്യം കൂടിയ നായികമാരില്‍ ഒരാളായിരുന്നു നന്ദിനി. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും സജീവമായിരുന്നു നടി. മലയാളത്തില്‍ ആസിഫ് അലി നായകനായ മന്ദാരം എന്ന ചിത്രമാണ് നടിയുടെതായി ഒടുവില്‍ പുറത്തിറങ്ങിയത്.

കൂടാതെ നടന്റെ തന്നെ

കൂടാതെ നടന്റെ തന്നെ അനുരാഗ കരിക്കിന്‍ വെളളം എന്ന ചിത്രത്തിലും ഒരു ചെറിയ റോളില്‍ നടി അഭിനയിച്ചിരുന്നു. അതേസമയം മലയാള സിനിമയിലെ തന്റെ അനുഭവങ്ങള്‍ ഒരഭിമുഖത്തില്‍ നടി പങ്കുവെച്ചിരുന്നു. സുരേഷ് ഗോപിക്കും മോഹന്‍ലാലിനുമൊപ്പം എല്ലാം പ്രവര്‍ത്തിച്ച അനുഭവമാണ് നന്ദിനി തുറന്നുപറഞ്ഞത്. 1997ലാണ് സുരേഷ് ഗോപിയും നന്ദിനിയും പ്രധാന വേഷങ്ങളില്‍ എത്തിയ ലേലം പുറത്തിറങ്ങിയത്.

ആനക്കാട്ടില്‍ ചാക്കോച്ചിയായി

ആനക്കാട്ടില്‍ ചാക്കോച്ചിയായി സുരേഷ് ഗോപി എത്തിയ ചിത്രത്തില്‍ കാമുകി ഗൗരി പാര്‍വ്വതിയായിട്ടാണ് നന്ദിനി അഭിനയിച്ചത്. സിനിമ തിയ്യേറ്ററുകളില്‍ ബ്ലോക്ക്ബസ്റ്റര്‍ ഹിറ്റായി മാറുകയും ചെയ്തു. ലേലം സിനിമ ചെയ്യുമ്പോള്‍ സുരേഷ് ഗോപി സര്‍ തന്നെ ഒരുപാട് ഹെല്‍പ് ചെയ്തിട്ടുണ്ടെന്ന് നന്ദിനി പറയുന്നു. എത്ര റീടേക്കുകള്‍ പോയാലും സുരേഷ് ഗോപി സര്‍ ക്ഷമയോടെ നില്‍ക്കും.

എനിക്ക് ഡയലോഗ്‌സൊക്കെ

എനിക്ക് ഡയലോഗ്‌സൊക്കെ ഒരുപാട് പ്രാവശ്യം തെറ്റും. പക്ഷേ സുരേഷ് ഗോപി സര്‍ നന്നായി സഹായിച്ചിട്ടുണ്ട്. ഞാന്‍ ചെയ്തതില്‍ അയാള്‍ കഥയെഴുതുകയാണ് എന്ന സിനിമയിലെ കഥാപാത്രമായിരുന്നു എറ്റവും പ്രയാസമേറിയത് എന്നും നടി പറയുന്നു. നെഗറ്റീവും പോസിറ്റീവും ഒരുപോലെ പ്രകടമാകുന്ന കഥാപാത്രമായിരുന്നു അത്. ഭയങ്കര എനര്‍ജറ്റിക്ക് ആകുന്നതോടൊപ്പം തന്നെ വളരെ സോഫ്റ്റ് ആയും പെരുമാറേണ്ട കഥാപാത്രം.

Recommended Video

സോമന്റെ അവസാന ചിത്രം ലേലം | Old Movie Review | filmibeat Malayalam
അത് ചെയ്യുമ്പോഴും മോഹന്‍ലാല്‍ സാര്‍

അത് ചെയ്യുമ്പോഴും മോഹന്‍ലാല്‍ സാര്‍ ഒരുപാട് ഹെല്‍പ്പ് ചെയ്തിട്ടുണ്ട്. മോഹന്‍ലാല്‍ സാറിന്റെയും ശ്രീനിവാസന്‍ സാറിന്റെയുമൊപ്പം മല്‍സരിച്ച് അഭിനയിക്കേണ്ട ഒരുപാട് മൂഹുര്‍ത്തങ്ങളുണ്ടായിരുന്നു ചിത്രത്തില്‍. അഭിമുഖത്തില്‍ നന്ദിനി പറഞ്ഞു. അതേസമയം സിനിമകളില്‍ ഇപ്പോഴും സജീവമാണ് നന്ദിനി. തമിഴ്, തെലുങ്ക് ഭാഷകളിലാണ് നടിയുടെ പുതിയ സിനിമകള്‍ വരുന്നത്. കീര്‍ത്തി സുരേഷിന്റെ പുതിയ തെലുങ്ക് ചിത്രം രംഗ്‌ദേയിലും നടി അഭിനയിക്കുന്നുണ്ട്. കാതലിക്ക യാരുമില്ലെ എന്ന ജിവി പ്രകാശ് കുമാറിന്‌റെ തമിഴ് ചിത്രത്തിലും നന്ദിനി എത്തുന്നു.

More from Filmibeat

Read more about: nandini suresh gopi
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X