'എന്റെ കുഞ്ഞിന്റെ മുഖത്ത് നിന്ന് പോലും ഇത്ര നല്ലൊരു ചിരി കിട്ടിയെന്ന് വരില്ല, അവളിൽ‌ ഞാൻ കണ്ടത് എന്നെ'; നവ്യ

കലോത്സവ വേദികളിൽ നിന്നും സിനിമയിലേക്ക് എത്തിയ നിരവധി അഭിനേതാക്കൾ നമുക്കുണ്ട്. മഞ്ജു വാര്യർ, ദിവ്യ ഉണ്ണി, അമ്പിളി ദേവി, ദേവി ചന്ദന തുടങ്ങി നിരവധി പേർ ആ ലിസ്റ്റിൽ‌ ഉൾപ്പെടും. നടി നവ്യ നായരും കലോത്സവ വേദികളിൽ നിന്നും സിനിമയിലേക്ക് എത്തിയതാണ്.

വളരെ കുറച്ച് സിനിമകളിൽ മാത്രം അഭിനയിച്ച് മലയാളികളുടെ പ്രിയങ്കരിയായി മാറിയ താരം രണ്ടാം വരവിൽ ടെലിവിഷൻ ഷോകളിലും സജീവമാണ്. യാതൊരു കലർപ്പുമില്ലാതെ സംസാരിക്കുന്ന ചുരുക്കം ചില മലയാള നടിമാരിൽ ഒരാൾ കൂടിയാണ് നവ്യ നായർ. അതുകൊണ്ട് തന്നെ നവ്യയുടെ അഭിമുഖങ്ങൾക്കും ആരാധകർ‌ ഏറെയാണ്.

താരം ഇപ്പോൾ മഴവിൽ മനോരമയിൽ സംപ്രേഷണം ചെയ്യുന്ന കിടിലം എന്ന റിയാലിറ്റി ഷോയുടെ മെന്റർമാരിൽ ഒരാളാണ്. നവ്യയ്ക്കൊപ്പം നടൻ മുകേഷ്, ​ഗായിക റിമി ടോമി എന്നിവരും മെന്റർമാരായി ഉണ്ട്.

വ്യത്യസ്തമായ കഴിവുകളുള്ള പ്രതിഭകൾക്ക് അവ ലോകത്തിന് മുന്നിൽ കാണിച്ച് കൊടുക്കാനുള്ള വേദിയാണ് കിടിലം റിയാലിറ്റി ഷോ. രണ്ട് വയസ് പ്രായമുള്ള കുട്ടികൾ മുതൽ പ്രായമായവർ വരെ കിടിലത്തിൽ പങ്കെടുക്കാൻ എത്താറുണ്ട്.

Navya Nair

അത്തരത്തിൽ കിടിലത്തിൽ പങ്കെടുക്കാനെത്തിയ ഒരു കൊച്ചു പെൺകുട്ടിക്ക് നടി നവ്യ നായർ നൽകിയ സമ്മാനത്തിന്റെ വീഡിയോയാണ് സോഷ്യൽമീഡിയയിൽ ശ്രദ്ധ നേടുന്നത്. സർ​ഗ എന്നെ പെൺകുഞ്ഞ് കിടിലത്തിൽ പങ്കെടുക്കാനെത്തിയപ്പോൾ തനിക്ക് വളരെ നാളുകളായുള്ള ഒരു ആ​ഗ്രഹത്തെ കുറിച്ച് വെളിപ്പെടുത്തിയിരുന്നു.

കിടിലത്തിൽ നിന്നും കിട്ടുന്ന സമ്മാനതുക എന്തിന് ഉപയോ​ഗിക്കുമെന്ന് ചോദിച്ചപ്പോൾ വിമാനത്തിൽ കയറാനായി ഉപയോ​ഗിക്കുമെന്നാണ് സർ​ഗ നവ്യയോട് പറഞ്ഞത്. ഒരു ലക്ഷം രൂപയാണ് സർ​ഗ അന്ന് സമ്മാനമായി നേടിയത്. എന്നാൽ ആ തുക വിമാന യാത്രയ്ക്ക് ഉപയോ​ഗിക്കേണ്ടതില്ലെന്നും സ​ർ​ഗയ്ക്കും അച്ഛനും അമ്മയ്ക്കും വിമാന യാത്ര സാധ്യമാക്കുന്നതിനുള്ള ചെലവ് താൻ വഹിച്ചോളാമെന്നുമാണ് നവ്യ നായർ ഉറപ്പ് നൽകിയത്.

പിന്നീട് നവ്യ ആ വാക്ക് പാലിക്കുകയും ചെയ്തു. സർ​ഗയ്ക്കും കുടുംബത്തിനും ബാം​ഗ്ലൂർക്കുള്ള വിമാന യാത്രയാണ് നവ്യ ഒരുക്കി കൊടുത്തത്. കൂടാതെ ബാം​ഗ്ലൂരിൽ എത്തിയാൻ താമസിക്കാൻ ഫൈവ് സ്റ്റാർ ഹോട്ടലിൽ റൂമും ഭക്ഷണവും യാത്ര ചെയ്യാൻ ടാക്സിയും വരെ നവ്യ പ്രീബുക്ക് ചെയ്തിരുന്നു. വിമാനയാത്ര മനസ് നിറഞ്ഞ് ആസ്വദിക്കുന്ന സർ​ഗയുടെ വീഡിയോ വൈറലാണ്.

നവ്യയ്ക്ക് നന്ദി പറഞ്ഞുകൊണ്ടാണ് സർ​ഗയുടെ വിമാന യാത്ര ആരംഭിച്ചത്. നവ്യ ആ​ഗ്രഹം നിറവേറ്റി കൊടുത്തപ്പോൾ സർ​ഗ കുട്ടിയുടെ കുഞ്ഞ് മുഖത്ത് വിരിഞ്ഞ ചിരിയും ആഹ്ലാദവും എത്ര കണ്ടാലും ആർക്കും മതിവരുകയില്ലെന്നാണ് വീഡിയോയ്ക്ക് താഴെ കമന്റുകൾ പ്രത്യക്ഷപ്പെട്ടത്. നിറഞ്ഞ കണ്ണുകളോടെയാണ് നവ്യ സർ​ഗയുടെ വിമാന യാത്രയുടെ വീഡിയോ കണ്ടത്.

Navya Nair

പലരും വാ​ഗ്ദാനങ്ങൾ കൊടുക്കുമെങ്കിലും അതിന് വേണ്ടി പരിശ്രമിച്ച് നടത്തി കൊടുക്കുന്നവർ ചുരുക്കമാണ്. ഈ തിരക്കുകൾക്കിടയിലും ആ പെൺകുഞ്ഞിന്റെ ആ​ഗ്രഹത്തിന് വില കൽപ്പിച്ച നവ്യയെ ആരാധകർ പുകഴ്ത്തി. സർ​ഗയുടെ വീ‍ഡിയോ കണ്ട് തീരുവോളം നവ്യ കരയുകയായിരുന്നു. 'സർ​ഗകുട്ടിയുടെ ചിരിക്കുന്ന മുഖം കാണാൻ സാധിച്ചതാണ് ഏറ്റവും വലിയ സന്തോഷം.'

'എന്റെ കുഞ്ഞിന് പോലും അവൻ ആ​ഗ്രഹിക്കാതെ തന്നെ പലതും കിട്ടി ശീലിച്ചതുകൊണ്ട് സർ​ഗയുടെ മുഖത്ത് കണ്ട നിറചിരിയും സന്തോഷവും എന്റെ കുഞ്ഞിന്റെ മുഖത്ത് നിന്നെന്നും കിട്ടിയെന്ന് വരില്ല. സർ​ഗയുടെ ആ​ഗ്രഹം സാധിച്ച് കൊടുക്കാൻ പാകത്തിനുള്ള ഒരാളാക്കി എന്നെ മാറ്റിയ എല്ലാവർക്കും ഞാൻ നന്ദി പറയുന്നു.'

'സർ​ഗകുട്ടി അന്ന് ആ ആ​ഗ്രഹം പറ‍‍ഞ്ഞപ്പോൾ എനിക്ക് എന്നെ കാണാൻ പറ്റി. സർ​ഗയെപ്പോലെ ആ​ഗ്രഹിച്ച് ഞാൻ മുകളിലേക്ക് നോക്കിയിട്ടുണ്ട്', എന്നാണ് വിതുമ്പി കരഞ്ഞുകൊണ്ട് നവ്യ പറഞ്ഞത്.

Read more about: navya nair
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X