'കൂട്ടുകാർ‌ എല്ലാവരും കല്യാണം കഴിച്ചു, അതുകൊണ്ട് വീട്ടുകാർ പറഞ്ഞപ്പോൾ ഞാനും കല്യാണം കഴിച്ചു'; നവ്യാ നായർ!

നവ്യാ നായരെന്ന നടിയെ കുറിച്ച് മലയാളികൾക്ക് പ്രത്യേകം പറഞ്ഞ് കൊടുക്കേണ്ട ആവശ്യമില്ല. നന്ദനം സിനിമ പുറത്തിറങ്ങിയ ശേഷം അടുത്ത വീട്ടിലെ കുട്ടിയെപ്പോലെ നവ്യ പ്രേക്ഷകർക്ക് പ്രിയങ്കരിയാണ്. അമ്മാവനായ കെ.മധു സംവിധാനം ചെയ്ത ഇഷ്ടം എന്ന ചിത്രത്തിലൂടെയായിരുന്നു നവ്യ അഭിനയ രംഗത്ത് അരങ്ങേറ്റം കുറിച്ചത്. ഒട്ടനവധി മനോഹര കഥാപാത്രങ്ങൾ ഈ 20 വർഷം കൊണ്ട് നവ്യയുടെ ജീവിതത്തിൽ ഉണ്ടായിട്ടുണ്ട്. കലോത്സവ വേദികളിൽ പ്രതിഭ തെളിയിച്ച ശേഷമാണ് നവ്യ അഭിനയം ആരംഭിച്ചത്. ഇഷ്ടവും മഴത്തുള്ളി കിലുക്കവുമായിരുന്നു ആദ്യം റിലീസിനെത്തിയ നവ്യയുടെ സിനിമകൾ.

Recommended Video

ധ്യാനിനെ നേരിട്ട് കണ്ടപ്പോൾ ഉണ്ടായ ട്വിസ്റ്റ്..| Navya Nair Reveals | Filmibeat Malayalam

പക്ഷെ പലരും ഇന്നും കരുതിയിരിക്കുന്നത് നവ്യയുടെ ആദ്യ സിനിമ നന്ദനമാണ് എന്നാണ്. തുടക്കത്തിലെ രണ്ട് ചിത്രത്തിലും ദിലീപിനൊപ്പമാണ് നവ്യ അഭിനയിച്ചത്. തുടക്കകാലത്ത് നവ്യ നിരവധി നല്ല സിനിമകളുടെ ഭാ​ഗമായിരുന്നു. അവയിൽ ചിലതാണ് കുഞ്ഞിക്കൂനൻ, കല്യാണ രാമൻ, വെളളിത്തിര, ചതുരം​ഗം, അമ്മകിളിക്കൂട്, പട്ടണത്തിൽ സുന്ദരൻ തുടങ്ങിയവ. അഴകിയ തീയെ എന്ന ചിത്രത്തിലൂടെ തമിഴിലും നവ്യ അരങ്ങേറിയിരുന്നു. നന്ദനത്തിലെ അഭിനയത്തിന് മികച്ച നടിക്കുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം നവ്യയ്ക്ക് ലഭിച്ചിരുന്നു. പിന്നീട് 2005ൽ കണ്ണേ മടങ്ങുക, സൈറ എന്നീ ചിത്രങ്ങളിലെ അഭിനയത്തിനും പുരസ്കാരം ലഭിച്ചു.

വർഷങ്ങൾക്ക് ശേഷം തിരച്ചുവരവ്

തമിഴിന് പുറമെ കന്നട സിനിമകളിലും നവ്യ അഭിനയിച്ചിട്ടുണ്ട്. നവ്യയുടെ ഏറ്റവും പുതിയ റിലീസ് ചിത്രം ഒരുത്തീ എന്ന ചിത്രമാണ്. വി.കെ പ്രകാശ് സംവിധാനം ചെയ്ത സിനിമ നവ്യ നായരുടെ തിരിച്ചുവരവിന് കാരണമായ സിനിമ കൂടിയായിരുന്നു. ബെൻസി പ്രൊഡക്ഷൻസിന്റെ ബാനറിൽ കെ.വി അബ്ദുൾ നാസർ നിർമിച്ച ഒരുത്തീ കുടുംബ പശ്ചാത്തലത്തിൽ അതിജീവനത്തിന്റെയും സ്നേഹബന്ധങ്ങളുടെയും കഥയാണ് പറഞ്ഞത്. വിനായകൻ, സൈജു കുറുപ്പ്, സന്തോഷ് കീഴാറ്റൂർ, അരുൺ നാരായൺ, മുകുന്ദൻ, ജയശങ്കർ, മനു രാജ്, മാളവിക മേനോൻ, ചാലി പാല എന്നിവരാണ്​ ചിത്രത്തിലെ മറ്റ്​ കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. നീണ്ട ഇടവേളയ്ക്ക് ശേഷം തന്റെ ഒരു മലയാളം സിനിമ റിലീസ് ആയ സന്തോഷം പങ്കുവെച്ച് ഫിലിമി ബീറ്റ് മലയാളത്തിന് നവ്യ നൽകിയ അഭിമുഖം ശ്രദ്ധനേടുകയാണ്.

മഞ്ജു ചേച്ചി എന്നും പ്രചോദനമാണ്

'എന്റെ തീവ്രമായ ആ​ഗ്രഹം കൊണ്ടായിരുന്നു ഒരുത്തീയിലെ രാധാമണി ഉണ്ടായത് എന്ന് തോന്നിയിട്ടുണ്ട്. മഞ്ജു ചേച്ചി എന്നും പ്രചോദനമായിരുന്നു. മഞ്ജു ചേച്ചിയാണ് പ്രചോദനം എന്ന് പറഞ്ഞ ശേഷം നിരവധി പേർ ചേച്ചിയോട് ഞാൻ‌ പറഞ്ഞതിനെ കുറിച്ച് ചോദിക്കുന്നുണ്ട്. മീരയും ഭാവനയുമെല്ലാം മലയാള സിനിമയിലേക്ക് വരുന്നത് വളരെ സന്തോഷം നൽകുന്നുണ്ട്. വിനായകൻ നല്ലൊരു നടനാണ്. ധ്യാനിന്റെ വൈറൽ അഭിമുഖം വന്നശേഷം ഞാൻ ഒരിക്കൽ ഞങ്ങൾ ഒരിക്കൽ കണ്ടിരുന്നു. കാർ ഷോറൂമിൽ വെച്ചാണ് കണ്ടത്. ആ അഭിമുഖം വന്നശേഷം അഭിപ്രായം തുറന്ന് പറയാൻ മക്കൾക്ക് ശ്രീനിചേട്ടനും ചേച്ചിയും നൽകിയിരിക്കുന്ന സ്വാതന്ത്ര്യം കണ്ടപ്പോൾ സന്തോഷം തോന്നി. ധ്യാനും ഞാനും ഇപ്പോൾ ചാറ്റ് ചെയ്യാറൊക്കെയുണ്ട്. യഥാർഥ ജീവിതത്തിൽ ബാലമണിയല്ലെങ്കിലും ​ഗുരുവായൂരപ്പന്റെ ഭക്തയാണ്. നല്ല ഭാര്യ എന്നതിനെ കുറിച്ച് ​ചോദിച്ചാൽ ചിലപ്പോൾ എനിക്ക് അഭിപ്രായം പറയാൻ ഉണ്ടാകില്ല.'

വീട്ടുകാർ നിർബന്ധിച്ചപ്പോൾ വിവാഹം കഴിച്ചു

'നല്ല വ്യക്തി എന്താണ് എന്ന് ചോദിച്ചാൽ പറയാം. ചെയ്യുന്ന കാര്യങ്ങൾ സത്യസന്ധമായും നമ്മളോട് സത്യസന്ധമായിട്ടും പെരുമാറാൻ കഴിയുന്ന എല്ലാ വ്യക്തികളും നല്ല വ്യക്തികളാണെന്ന് പറയാൻ കഴിയും. അമ്മ എന്തുകൊണ്ട് നേരത്തെ അഭിനയിച്ചില്ലെന്നാണ് മകൻ സായ് ചോദിക്കാറുള്ളത്. അവനവന് കല്യാണ പ്രായമായി എന്ന് തോന്നുമ്പോഴാണ് വിവാഹം കഴിക്കേണ്ടത്. ഞാൻ അങ്ങനെ വിവാഹം ചെയ്ത ആളല്ല. എന്റെ കൂട്ടുകാരെല്ലാം വിവാഹം കഴിച്ച് പോയിരുന്നു. അപ്പോൾ അച്ഛനും അമ്മയും പറഞ്ഞു വിവാഹം കഴിക്കാൻ... ഞാൻ‌ കഴിച്ചു... അത്രമാത്രം. ഇപ്പോഴും ഞാൻ സിനിമകൾ നിരന്തരമായി കാണും. സന്തോഷേട്ടൻ മാറിയിട്ടില്ല. എന്റെ ​ദൃശ്യം കന്നട കാണാൻ അ​ദ്ദേഹം വന്നിട്ടുണ്ട്' നവ്യ പറയുന്നു.

More from Filmibeat

Read more about: navya nair
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X