For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'ആ അവസ്ഥയിൽ നിന്ന് ഭ​ഗവാൻ എന്നെ ഇവിടെ വരെ എത്തിച്ചില്ലേ'; കലോത്സവത്തിൽ കരഞ്ഞ വീഡിയോയെ പറ്റി നവ്യ നായർ!

  |

  ഒരു ചെറിയ ഇടവേളയ്ക്ക് ശേഷം മലയാളത്തിന്റെ പ്രിയ നടി നവ്യ നായര്‍ വീണ്ടും തിരിച്ച് വന്നപ്പോള്‍ ആരാധകര്‍ ആ വരവ് ആഘോഷമാക്കിയിരുന്നു. അഭിനയത്തില്‍ മാത്രമല്ല നവ്യയുടെ ജീവിതത്തെ കുറിച്ചുള്ള കാഴ്ച്ചപ്പാടുകളും നിലപാടുകളും പ്രേക്ഷകര്‍ ഇരുകൈയ്യും നീട്ടി സ്വീകരിച്ചിരുന്നു.

  കുടുംബ ജീവിതവും വ്യക്തി ജീവിതത്തിലെ മറ്റ് തിരക്കുകള്‍ കാരണവും കുറച്ച് നാളത്തേക്ക് സിനിമാ രംഗത്ത് നിന്ന് വിട്ടുനിന്ന നവ്യ ഒരുത്തീ എന്ന സിനിമയിലൂടെയാണ് വീണ്ടും തിരിച്ചുവന്നത്. കുടുംബ പ്രേക്ഷകര്‍ ഇരുകൈയ്യും നീട്ടി സ്വീകരിച്ച സിനിമയായിരുന്നു ഒരുത്തീ. ചിത്രത്തില്‍ നവ്യയുടെ പ്രകടനവും ഗംഭീരമായിരുന്നു.

  actress navya nair, actress navya nair viral video, actress navya nair news, actress navya nair films, actress navya nair family, നടി നവ്യ നായർ, നടി നവ്യ നായർ വൈറൽ വീഡിയോ, നടി നവ്യ നായർ വാർത്തകൾ, നടി നവ്യ നായർ ചിത്രങ്ങൾ, നടി നവ്യ നായർ കുടുംബം

  വ്യക്തികളുടെ സ്വാതന്ത്ര്യം ആരുടെയും ഔദാര്യമല്ലെന്നും അത് വ്യക്തികള്‍ നേടിയെടുക്കേണ്ടതാണെന്നും നവ്യ നായര്‍ അടുത്തിടെ പറഞ്ഞത് വൈറലായിരുന്നു. മനോരമ ന്യൂസ് കോണ്‍ക്ലേവ് 2022ല്‍ വ്യക്തിയെ വെറുതെ വിടാമോ സംവാദത്തില്‍ പങ്കെടുത്ത് സംസാരിക്കുകവെയാണ് താരം നിലപാട് വ്യക്തമാക്കിയത്.

  എല്ലാവര്‍ക്കും മാറ്റങ്ങള്‍ വരുന്നത് ഇഷ്ടമാണ്. പക്ഷേ ആര്‍ക്കും വിപ്ലവകാരിയാകാന്‍ ഇഷ്ടമല്ല. വിപ്ലവകാരി നമ്മുടെ വീട്ടില്‍ വേണ്ടെന്ന നിലപാടാണ് നമുക്ക്. മറ്റൊരാള്‍ നേടിയെടുത്ത് തരുന്നതിനായി കാത്തിരിക്കുന്നത് കൊണ്ടാണ് സ്വാതന്ത്ര്യം പലപ്പോഴും അപ്രാപ്യമാകുന്നത് എന്നാണ് നവ്യ നായർ പറഞ്ഞത്.

  Also Read: സല്‍മാന്‍ എന്റെ ജീവിതത്തിലെ ദുസ്വപ്‌നം! അടി കൊണ്ട് പരുക്കളോടെ പൊതുവേദിയിലെത്തിയ ഐശ്വര്യ

  കുട്ടിക്കാലത്ത് സ്കൂൾ കലോത്സവ വേദിയിലെ മിന്നും താരമായിരുന്നു നവ്യ നായർ. കലോത്സവത്തിൽ മാർക്കിൽ വ്യത്യാസം വന്നപ്പോൾ കരഞ്ഞുകൊണ്ട് മാധ്യമങ്ങളോട് സംസാരിക്കുന്ന നവ്യയുടെ വീഡിയോ ഇപ്പോഴും വൈറലാണ്.

  നവ്യ നായര്‍ പഠിച്ചിരുന്ന കാലത്ത് സ്‌കൂള്‍ കലോത്സവത്തിനിടെ കലാതിലകപട്ടം നഷ്ടപ്പെട്ട് പോയതിന്റെ വിങ്ങലില്‍ നവ്യ കരയുന്നതാണ് ദൃശ്യങ്ങളിലുള്ളത്. അന്ന് നവ്യയ്‌ക്കൊപ്പം കട്ടയ്ക്ക് മത്സരിച്ചിരുന്ന നടി അമ്പിളി ദേവിയാണ് കലാതിലകമായത്.

  സിനിമയുമായി ബന്ധമുള്ളതിനാലാണ് അമ്പിളിക്ക് കൊടുത്തതെന്നും തനിക്കും അര്‍ഹതയുണ്ടെന്നുമൊക്കെ മത്സരത്തിന് ശേഷം മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരയുന്ന നവ്യയുടെ ചിത്രവും വൈറലായിരുന്നു. പലപ്പോഴും അത് വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു.

  actress navya nair, actress navya nair viral video, actress navya nair news, actress navya nair films, actress navya nair family, നടി നവ്യ നായർ, നടി നവ്യ നായർ വൈറൽ വീഡിയോ, നടി നവ്യ നായർ വാർത്തകൾ, നടി നവ്യ നായർ ചിത്രങ്ങൾ, നടി നവ്യ നായർ കുടുംബം

  പിന്നീട് ഇരുവരും സിനിമയിലേക്ക് എത്തിയെങ്കിലും ഈ കഥ ഓരോ കലോത്സവങ്ങള്‍ക്കിടയിലും വീണ്ടും ഈ വീഡിയോ പൊങ്ങി വരും. ഇപ്പോൾ വീണ്ടും സ്കൂൾ കലോത്സവത്തിൽ കരയുന്ന വൈറൽ വീഡിയോയെ പറ്റി നവ്യ സംസാരിച്ചിരിക്കുകയാണ്. ആർഎൽവി കോളജിൽ ഭരതനാട്യം അവതരിപ്പിച്ച ശേഷം സംസാരിക്കുകയായിരുന്നു നവ്യ. 'സ്കൂളിൽ പഠിക്കുന്ന കാലത്ത് ഞാൻ കരയുന്ന വീഡിയോ എല്ലാവരും കണ്ടുകാണും.'

  Also Read: ജയിലില്‍ നിന്നും പുറത്തിറങ്ങി മൂന്നാലഞ്ച് മാസം കഴിഞ്ഞപ്പോഴാണ് വിവാഹം; തന്റെ സമ്പാദ്യത്തെ കുറിച്ചും ശാലു മേനോൻ

  'ഇപ്പോഴും പലരും ആ വീഡിയോ ഇടയ്ക്കിടെ എനിക്ക് ഫോർവേഡ് ചെയ്ത് തരും. അപ്പോഴെല്ലാം അത് തുറന്ന് ഒരു വട്ടമെങ്കിലും ഞാൻ കാണും. ആ അവസ്ഥയിൽ നിന്ന് ഭ​ഗവാൻ എന്നെ ഇവിടെ വരെ എത്തിച്ചില്ലേയെന്നാണ് അപ്പോൾ ഞാൻ ചിന്തിക്കാറുള്ളത്' നവ്യാ നായർ പറയുന്നു.

  Read more about: navya nair
  English summary
  actress navya nair open up about her viral video of crying infront of media
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X