കുഞ്ഞിനെ ചുംബിച്ചതിന് ശേഷമുണ്ടായ ദുരനുഭവം! പഴയ പോലെ കുട്ടികളെ കൊഞ്ചിക്കാത്തതിനെ പറ്റി നടി നവ്യ നായര്‍

നടി നവ്യ നായരെ നന്ദനം സിനിമയിലെ ബാലമണിയായിട്ടാണ് ഇന്നും പ്രേക്ഷകര്‍ കാണാറുള്ളത്. അത്രത്തോളം സ്‌നേഹവാത്സല്യങ്ങളാണ് ഒരൊറ്റ സിനിമയിലൂടെ നടി സ്വന്തമാക്കിയത്. യഥാര്‍ഥ ജീവിതത്തിലും വളരെ സിംപിളായ നവ്യ തന്റെ ആരാധകരുമായി ഇടപഴകുന്ന വീഡിയോസും ചിത്രങ്ങളുമൊക്കെ പങ്കുവെക്കാറുണ്ട്.

ഏറ്റവും പുതിയതായി ഒരു കുഞ്ഞുവാവയെ കളിപ്പിക്കുന്ന വീഡിയോയുമായിട്ടാണ് നടി എത്തിയിരിക്കുന്നത്. താജ്മഹല്‍ കാണാനായി പോയപ്പോള്‍ അവിടെ വന്ന കുട്ടിയെ നടി എടുത്തതായിരുന്നു. പേര് മറന്ന് പോയെങ്കിലും അവളെ മാലാഖക്കുട്ടിയെന്ന് താന്‍ വിളിക്കുകയാണെന്ന് പറഞ്ഞ നടി ഒരു ദുരനുഭവം കൂടി പങ്കുവെച്ചിരിക്കുകയാണ്.

navya-pics

കുറേ കാലമായി കുട്ടികളെ കളിപ്പിക്കുന്നതില്‍ നിന്നും താന്‍ മാറി നില്‍ക്കുകയായിരുന്നു എന്നാണ് നവ്യ പറയുന്നത്. തന്റെ രക്തബന്ധമുള്ള കുടുംബാംഗത്തിന്റെ കുഞ്ഞിനെ ചുംബിച്ചതിന്റെ പേരില്‍ കേള്‍ക്കേണ്ടി വന്ന വാക്കുകള്‍ തന്റെ മനസിനെ വേദനിപ്പിച്ചുവെന്ന് പറഞ്ഞ നടി അതിന് ശേഷം കുഞ്ഞുങ്ങളോടുള്ള അമിത സ്‌നേഹ പ്രകടനത്തിന് ഇളവ് വരുത്തിയെന്നും പറഞ്ഞിരിക്കുകയാണ്.

'ഇടക്കൊരു ദുരനുഭവം ഉണ്ടായ ശേഷം പഴയപോലെ കുട്ടികളെ എടുത്ത് കൊഞ്ചിക്കാറില്ലായിരുന്നു. എന്റെ തന്നെ കുടുംബത്തിലെ കുട്ടിയായിരുന്നു, പുറത്തു വളര്‍ന്നതുകൊണ്ട് അവളുടെ വര്‍ത്തമാനം ഇംഗ്ലീഷും മലയാളവും കുഴകുഴഞ്ഞു കേള്‍ക്കാന്‍ നല്ല രസമായിരുന്നു. അവള്‍ക്കെന്നെ ഇഷ്ടമായി. ഞങ്ങള്‍ കുറെ കുശലങ്ങള്‍ പറഞ്ഞു.

പോരാന്‍ നേരം അവള്‍ക്കൊരു ഉമ്മ കൊടുത്തു, കവിളിലും നെറ്റിയിലും ചുണ്ടിലും, ക്ഷുഭിതയായ അവളുടെ അമ്മ, Din I tell you not to kiss like this with strangser? എന്ന് കുട്ടിയോട്, ഒരു നിമിഷം ഞാന്‍ സ്തബ്ദയായിപ്പോയി. അവളുടെ അച്ഛനും ഞാനും ഒരു വീട്ടില്‍ ഉണ്ടും ഉറങ്ങിയും വളര്‍ന്നവരാണ്. രക്തബന്ധം ഉള്ളവരാണ്.

എന്റെ കണ്ണുകള്‍ നിറഞ്ഞു ഒന്നും പറയാതെ വിടവാങ്ങി, അതിന് ശേഷം കുഞ്ഞുങ്ങളോടുള്ള അമിത സ്‌നേഹപ്രകടനത്തിനൊരു ഇളവ് വരുത്തി. പക്ഷേ ഇവള്‍ എന്നെ വശീകരിച്ചു താജ്മഹലോളം തന്നെ...

NB : പേരറിയാത്ത മാതാപിതാക്കളെ ഞാന്‍ അവളെ വാരിപ്പുണരുമ്പോ നിങ്ങളുടെ മുഖത്ത് കണ്ട ആ സന്തോഷം എന്നെ ധന്യയാക്കി. വാവേ നിന്റെ പേര ചോദിച്ചെങ്കിലും ഈ ആന്റി മറന്നു. കാണുകയാണെങ്കില്‍ കമന്റ് ബോക്‌സില്‍ ഇടണം. അതുവരെ ഇവളെ മാലാഖ എന്ന് വിളിക്കട്ടെ...' എന്നുമാണ് നവ്യ പങ്കുവെച്ച കുറിപ്പിലൂടെ പറയുന്നത്.

navya-pics

നവ്യ ചേച്ചിയെ ആ മദാമ്മക്ക് അറിയാതെ പോയി. അല്ലെങ്കില്‍ ഇങ്ങനെ ഒന്നും പറയില്ലല്ലോ എന്നാണ് ഒരാള്‍ നവ്യയുടെ പോസ്റ്റിന് താഴെ കമന്റിട്ടിരിക്കുന്നത്.

എന്നാല്‍ കുഞ്ഞുങ്ങളെ കിട്ടാതെ പോയതിന്റെ വേദന പങ്കുവെക്കുന്നവരുമുണ്ട്. 'എന്നെ പോലെ തന്നെയാണല്ലേ ചേച്ചിയും കുഞ്ഞുങ്ങളെ കാണുമ്പോള്‍ ആര്‍ത്തി. പക്ഷേ കുഞ്ഞുങ്ങളോട് ഇത്ര ആര്‍ത്തിയുള്ള എന്നെ ഒരു കുഞ്ഞിനെ പോലും തരാതെ ഭഗവാന്‍ പറ്റിച്ചപ്പോ രണ്ടു കുഞ്ഞുങ്ങളെ അഡോപ്റ്റ് ചെയ്ത് ഞാനും പുള്ളിയെ അങ്ങ് പറ്റിച്ചു. അല്ലാപിന്നെ ഇപ്പോള്‍ എന്റെ മക്കള്‍ക്ക് 7വയസ് കഴിഞ്ഞു,' എന്നാണ് ഒരു ആരാധിക നവ്യയോട് പറയുന്നത്.

എന്നാല്‍ കുട്ടികളെ എടുക്കുന്നത് ചിലര്‍ക്ക് ഇഷ്ടമാകില്ലെന്ന് ചൂണ്ടി കാണിക്കുകയാണ് ചിലര്‍. പല മാതാപിതാക്കള്‍ക്കും അവരുടെ മക്കളോട് വേറെയുള്ളവര്‍ അമിത സ്‌നേഹം കാണിക്കുന്നത് ഇഷ്ടമല്ല. പ്രത്യേകിച്ച് ചുംബിക്കുകയൊക്കെ ചെയ്യുമ്പോള്‍. എത്ര അടുപ്പം ഉള്ളവര്‍ ആയാലും അത്തരം അനുഭവം പലര്‍ക്കും ഉണ്ടാവുമെന്നും പറയുന്നു.

അതുപോലെ കുട്ടികളെ ചുംബിക്കുന്നത് തെറ്റാണെന്നാണ് ചിലര്‍ ചൂണ്ടി കാണിക്കുന്നത്. മാതാപിതാക്കള്‍ അല്ലാത്തവരൊക്കെ കുഞ്ഞുങ്ങളെ ചുംബിക്കാന്‍ പാടില്ല. കുഞ്ഞുങ്ങള്‍ക്ക് നമ്മളെ പോലെ ഇമ്യൂണിറ്റി ഇല്ലല്ലോ. പെട്ടെന്ന് രോഗങ്ങള്‍ പിടി പെടാന്‍ സാധ്യത ഉണ്ട്. അതുകൊണ്ടാവും പലരും ഇതിനെ എതിര്‍ക്കുന്നതെന്ന് തുടങ്ങി നിരവധി കമന്റുകളാണ് നവ്യയുടെ പോസ്റ്റിന് താഴെ വരുന്നത്.

Read more about: navya nair
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X