അയാളുടെ കൂടെ ഇറങ്ങി ചെല്ലണമെന്ന് പറഞ്ഞു! ഞാനെഴുതിയ കത്ത് ഉണ്ടെന്ന് പറഞ്ഞ് വീട്ടിൽ വന്നയാളെ പറ്റി നവ്യ നായര്‍
ഇന്നും നടി നവ്യ നായര്‍ ബാലമണി എന്ന ഒറ്റ കഥാപാത്രത്തിലൂടെയാണ് അറിയപ്പെടുന്നത്. അത്രയധികം ആരാധകരാണ് നവ്യയ്ക്കുള്ളത്. സിനിമിയിലെത്തിയ തുടക്കകാലത്ത് തന്നെ നല്ല സിനിമകളുടെ ഭാഗമാവാന്‍ നടിയ്ക്ക് സാധിച്ചിരുന്നു. ഇതിലൂടെ വീട്ടമ്മമാരുടെ ഇഷ്ടം നേടിയെടുക്കാനും കഴിഞ്ഞു. മാത്രമല്ല നവ്യയെ സ്‌നേഹിക്കുന്ന നിരവധി യുവാക്കളും ഉണ്ട്.
അത്തരത്തില്‍ തന്നെ ഇഷ്ടമാണെന്നും കൂടെ ഇറങ്ങി വരണമെന്നും പറഞ്ഞ് വീട്ടിലേക്ക് വന്നൊരു ആരാധകന്‍ ഉണ്ടെന്ന് പറയുകയാണ് നവ്യയിപ്പോള്‍. ഫ്‌ളവേഴ്‌സ് ഒരു കോടി എന്ന പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുമ്പോഴാണ് ആരാധകരുടെ സ്‌നേഹം കൂടുതലായാല്‍ ഉള്ള കുഴപ്പത്തെ പറ്റി നടി പറഞ്ഞത്.

തുടക്ക കാലത്ത് അച്ഛനാണ് ഫോണ്‍ ഉണ്ടായിരുന്നത്. ആരൊക്കെ വിളിച്ചാലും അച്ഛനാണ് സംസാരിച്ചിരുന്നത്. പിന്നീട് പന്ത്രണ്ട് വര്‍ഷത്തോളം ഞാന്‍ അഭിനയത്തില്‍ നിന്നും മാറി നിന്നു. ഇടവേളയ്ക്ക് ശേഷം തിരിച്ച് വന്നപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ പലതും ഞാനും അറിഞ്ഞ് തുടങ്ങി.
എന്റെ അഭിമുഖങ്ങള്‍ കണ്ടിട്ട് പ്രചോദനമായി എന്നൊക്കെ പറഞ്ഞ് ആരാധകര്‍ മെസേജ് അയക്കാറുണ്ട്. പിന്നെ പണ്ട് നവ്യയെ ഇഷ്ടമല്ലായിരുന്നു. ഇപ്പോള്‍ ഇഷ്ടമാണെന്നൊക്കെ പറഞ്ഞ് ആളുകളുടെ മെസേജ് വരാറുണ്ടെന്നും നവ്യ പറയുന്നു.
ആരാധകരെന്ന് പറഞ്ഞ് പലതരത്തിലുള്ള ആളുകളുണ്ട്. എന്റെ രൂപം കൈയ്യില്‍ ടാറ്റൂ ചെയ്തിട്ടുള്ള ആളുകള്‍ മുതല്‍ ചോര കൊണ്ട് കത്തെഴുതി കൊണ്ട് വന്നവര്‍ വരെയുണ്ട്. അങ്ങനൊരാള്‍ വീട്ടിലേക്ക് വന്ന് പ്രശ്‌നമുണ്ടാക്കിയതിനെ പറ്റിയും നവ്യ പറയുന്നു. അയാളുടെ കൂടെ ഒളിച്ചോടി പോകാമെന്ന് പറഞ്ഞ് ഞാനെഴുതിയതെന്ന് പറഞ്ഞൊരു കത്തും ഉണ്ടായിരുന്നതായി നടി പറയുന്നു.

ഒരു ദിവസം ഉച്ചയ്ക്ക് ശേഷമാണ് അദ്ദേഹം വീട്ടിലേക്ക് വരുന്നത്. ഗെയിന്റെ മുന്നില്‍ വന്നപ്പോള്‍ ഡ്രൈവറാണ് സംസാരിച്ചത്. പിന്നെ അച്ഛനോട് പറഞ്ഞു. അയാളെ ഞാന്‍ കണ്ടിട്ടില്ല. അച്ഛനാണ് സംസാരിച്ചത്. ഇയാള്‍ അവകാശപ്പെടുന്നത് ചോരയില്‍ എഴുതിയ കത്താണെന്ന് ഒക്കെയാണ്. അതിനൊപ്പം വേറൊരു എഴുത്ത് കൂടി അയാളുടെ കൈയ്യിലുണ്ട്. അത് ഞാനെഴുതിയതാണെന്നാണ് പുള്ളി പറയുന്നത്.
'എന്നെ വീട്ടില്‍ വന്ന് വിളിച്ചിറക്കി കൊണ്ട് പോകണം. അതല്ലാതെ എനിക്ക് ഇവിടെ നിന്നും വരാന്‍ പറ്റില്ല' എന്ന് ഞാന്‍ എഴുതി അയാള്‍ക്ക് അയച്ച കത്താണെന്നാണ് അദ്ദേഹം അവകാശപ്പെടുന്നത്. അങ്ങനെ ഒളിച്ചോടി പോകാനുള്ള ആവശ്യമായിട്ടാണ് ആള് വന്നത്.
അയാളൊരു ഫ്രോഡ് ആണെന്ന് ആദ്യമേ മനസിലായിരുന്നു. എന്തൊക്കെ പറഞ്ഞിട്ടും ആള് പോകുന്നില്ല. എന്നെ കല്യാണം കഴിക്കണം, നവ്യയെ കൂടെ കൊണ്ട് പോകും, ഇല്ലെങ്കില്‍ ഞരമ്പ് മുറിച്ച് മരിക്കും, ഇത് ചതിയാണ്, എന്നെ ചതിച്ചതാണ് എന്നൊക്കെ പറഞ്ഞ് കരച്ചിലൊക്കെ ആയിരുന്നു. അവസാനം എന്നെയൊന്ന് കണ്ടാല്‍ മതിയെന്ന് വരെ പുള്ളി പറഞ്ഞ് നോക്കിയെങ്കിലും അയാളെ പറഞ്ഞ് വിട്ടു. ഇന്നായിരുന്നു അത് സംഭവിച്ചതെങ്കില്‍ അത് വലിയ വാര്‍ത്തയായി മാറിയേനെ... എന്നും നവ്യ പറയുന്നു.


Click it and Unblock the Notifications