പൃഥ്വിരാജിനും സുപ്രിയയ്ക്കും കൊട്ട്വേഷന്‍ കൊടുക്കുമെന്നാണ് മകന്‍ പറയുന്നത്! കാരണം പറഞ്ഞ് നടി നവ്യ നായര്‍
നവ്യ നായരെ പോലെ നടിയുടെ കുടുംബവും പ്രേക്ഷകര്‍ക്ക് സുപരിചിതമാണ്. കഴിഞ്ഞ കുറേ കാലമായി നവ്യയുടെ ഫോട്ടോഗ്രാഫറായി മകന്‍ സായി കൃഷ്ണ കൂടെ തന്നെയുണ്ട്. സോഷ്യല്‍ മീഡിയയിലൂടെയും മറ്റും മകനൊപ്പമുള്ള ചിത്രങ്ങളും വീഡിയോസുമൊക്കെ നടി പങ്കുവെക്കാറുമുണ്ട്.
ഇപ്പോഴിതാ മകന്‍ സായി പൃഥ്വിരാജിനും സുപ്രിയയ്ക്കും എതിരെ മകന്‍ കേസ് കൊടുക്കാനോ കൊട്ട്വേഷന്‍ കൊടുക്കാനോ സാധ്യതയുണ്ടെന്ന് പറഞ്ഞതിനെ പറ്റിയാണ് വെളിപ്പെടുത്തുകയാണ് നവ്യ. അടുത്തിടെ ഫ്‌ളവേഴ്‌സ് ഒരു കോടി എന്ന പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു നടി.

മകന്റെ വിശേഷങ്ങള്‍ പങ്കുവെക്കുന്നതിനിടയിലാണ് മകനെ കുറിച്ച് അവതാരകന്‍ ചോദിച്ചത്. അതൊരു തമാശക്കാര്യമാണെന്നാണ് പറഞ്ഞോണ്ടാണ് നവ്യ സംസാരിച്ച് തുടങ്ങുന്നത്. 'തന്റെ മകന്‍ സായിയ്ക്ക് ഒരു ഇന്‍സ്റ്റാഗ്രാം അക്കൗണ്ട് തുടങ്ങണമെന്ന് വലിയ ആഗ്രഹം ഉണ്ടായിരുന്നു. അവനിപ്പോള്‍ പതിമൂന്ന് വയസായി.
ഇവന് ഫോണും ഇന്‍സ്റ്റാഗ്രാമുമില്ല. അത് തുടങ്ങാന്‍ ആഗ്രഹമുണ്ടെന്ന് പറഞ്ഞതോടെ ഞാന്‍ വേണ്ടെന്ന് പറഞ്ഞു. കാരണം അമ്മയെ ഒരുപാട് ആളുകള്‍ക്ക് അറിയാവുന്നത് കൊണ്ട് ആളുകളൊക്കെ നിന്റെ അക്കൗണ്ടിലേക്ക് വേഗം വരും. അതുകൊണ്ട് വേണ്ടെന്ന് പറഞ്ഞു. പിന്നെ ഒരു പേടി കൂടി തനിക്കുണ്ടായിരുന്നു.
ഞാനൊരു വാര്‍ത്ത കണ്ടപ്പോള്‍ അതിലൊരു പെണ്‍കുട്ടി അവളുടെ ശരീരത്ത് എണ്‍പത്തൊന്‍പത് മുറിവുകള്‍ ഉണ്ടാക്കിയിരിക്കുകയാണ്. മയക്കുമരുന്ന് ആ മുറിവിലേക്ക് ഇട്ടാല്‍ കൂടുതല്‍ ലഹരി എന്തോ കിട്ടുമെന്ന് പറഞ്ഞ് ചെയ്തതാണ്. ഇത് കുട്ടി ഇന്‍സ്റ്റാഗ്രാമിലൂടെ കണ്ട് പഠിച്ചതാണെന്നാണ് പറയുന്നത്. അത്തരം കാര്യങ്ങളൊക്കെ കുട്ടികള്‍ വേഗം പഠിക്കുമെന്നത് കൊണ്ടാണ് ഞാന്‍ മകനോട് അത് പറ്റില്ലെന്ന് പറഞ്ഞത്.

അതുപോലെ സുപ്രിയയും പൃഥ്വിരാജുമൊന്നും മകള്‍ അലംകൃതയ്ക്ക് ഇതുവരെ ഫോണ്‍ കൊടുത്തിട്ടില്ല. എപ്പോഴും സുപ്രിയ പാരന്റിംഗിനെ പറ്റി വളരെ നല്ല കാര്യങ്ങള്‍ പങ്കുവെക്കാറുണ്ട്. എനിക്കും ആ പോയിന്റുകളൊക്കെ വളരെ ഇഷ്ടമാണ്. അതിലൊക്കെ സുപ്രിയയെ അഭിനന്ദിച്ചോണ്ട് ഞാന്‍ പറയാറുണ്ട്.
കണ്ടോ, ഞാന്‍ മാത്രമല്ല പൃഥ്വിരാജ് അങ്കിളിന്റെ വൈഫ് സുപ്രിയ ആന്റിയും മകള്‍ക്ക് ഫോണ്‍ കൊടുത്തിട്ടില്ലല്ലോ എന്നൊക്കെ പറഞ്ഞ് സുപ്രിയയുടെ പേര് കൂടി പറഞ്ഞാണ് ഞാന്‍ സായിയെ പേടിപ്പിച്ചോണ്ട് ഇരിക്കുന്നത്. അവര്‍ക്ക് ഇന്‍സ്റ്റ്ഗ്രാം ഇല്ലല്ലോ, അവരൊക്കെ ജീവിക്കുന്നില്ലേ എന്നൊക്കെ പറയും. ഇതൊക്കെ കേട്ടിട്ടാണ് സായി അവര്‍ക്കെതിരെ കേസ് കൊടുക്കുമെന്ന് തമാശയായി പറയാറുള്ളതെന്ന്' നവ്യ കൂട്ടിച്ചേര്‍ക്കുന്നു.


Click it and Unblock the Notifications