എനിക്ക് ഇല്ലാത്ത കുട്ടിയുടെ അവകാശം എടുക്കാന്‍ പറ്റില്ല! രണ്ട് മക്കളുണ്ടെന്ന് എഴുതിയ സംഘാടകരോട് നടി നവ്യ നായര്‍

നന്ദനം സിനിമയിലെ ബാലാമണി എന്ന് കഥാപാത്രത്തിലൂടെ മലയാളികളുടെ മനസ്സില്‍ നിറഞ്ഞു നില്‍ക്കുന്ന നടിയാണ് നവ്യ നായര്‍. തുടക്കകാലത്ത് തന്നെ നവ്യയ്ക്ക് അത്രത്തോളം ജനപ്രീതി നേടിക്കൊടുത്ത കഥാപാത്രമായിരുന്നു അത്. പിന്നീട് നവ്യയെ കുറിച്ചുള്ള ചെറിയ കാര്യങ്ങള്‍ പോലും വലിയ വാര്‍ത്തകള്‍ ആവാറുണ്ട്.

സിനിമയില്‍ നിറഞ്ഞ് നില്‍ക്കുന്ന കാലത്താണ് നടി വിവാഹിതയാകുന്നത്. ഇടയ്ക്ക് നടിയൊരു കുഞ്ഞിന് ജന്മം കൊടുത്തതോടെ സിനിമയില്‍ നിന്നും പൂര്‍ണമായിട്ടും വിട്ടു നിന്നു. വര്‍ഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം വീണ്ടും മലയാളത്തില്‍ സജീവമായിരിക്കുകയാണ് നടി. സിനിമയ്ക്ക് പുറമേ നൃത്ത വേദികളിലും മറ്റ് പരിപാടികള്‍ക്കുമൊക്കെ അതിഥിയായിട്ടും നവ്യ പോവാറുണ്ട്.

navya-nair

അത്തരത്തില്‍ നവ്യ പങ്കെടുത്ത ഒരു പരിപാടിയില്‍ നിന്നുള്ള ദൃശ്യങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. നവ്യക്ക് രണ്ട് മക്കള്‍ ഉണ്ടെന്ന് തരത്തില്‍ ബുക്ക്‌ലെറ്റില്‍ എഴുതിയ അധികൃതരോട് തന്റെ പരിഭവം പങ്കുവെച്ചുകൊണ്ട് സംസാരിക്കുകയാണ് നടി.

'ഒരു പരിഭവമുണ്ട് നിങ്ങളോട് പറയാന്‍. ഒരു ബുക്ക് ലെറ്റ് ഞാനിവിടെ കണ്ടു. അതില്‍ എഴുതിയിരിക്കുന്നത് എനിക്ക് രണ്ട് മക്കള്‍ ഉണ്ടെന്നാണ്. എന്റെ മോന്‍ എന്തു വിചാരിക്കും? അങ്ങനെ ഇല്ലാട്ടോ. എന്റെ കുടുംബം എന്ത് വിചാരിക്കും? അവരൊന്നും അറിയാതെ എനിക്ക് യാമിക എന്നൊരു മകളുണ്ടെന്ന് അവര്‍ ആ ബുക്ക്‌ലെറ്റില്‍ എഴുതിയിരിക്കുന്നു. എന്നെപ്പറ്റി അറിയാത്തവര്‍ അതല്ലേ മനസ്സിലാക്കുകയും അല്ലെങ്കില്‍ വായിക്കുകയും ചെയ്യുക.

എനിക്ക് ഒരു മകനെ ഉള്ളൂ എന്ന് കുറച്ചുപേര്‍ക്ക് അറിയാമായിരിക്കും. കുറച്ച് പേര്‍ക്ക് അറിയാം, അറിയാത്തവരും ഒരുപാടുണ്ടാകില്ലേ. ദയവുചെയ്ത് ഇത്തരം കാര്യങ്ങള്‍ ഊഹിച്ചെഴുതരുത്. വളരെ എളുപ്പത്തില്‍ വിക്കിപീഡിയയില്‍ നോക്കിയാല്‍ അറിയാം. അത്രയും സിംപിളായിട്ട് നോക്കി എഴുതാവുന്നതേ ഉണ്ടായിരുന്നുള്ളു. അങ്ങനൊരു പരിഭവം മാത്രം നിങ്ങളോട് പറയുന്നു.

പിന്നെ വേറൊരു സന്തോഷമുള്ള കാര്യം ഞാന്‍ അഭിനയിക്കാത്ത കുറച്ച് സിനിമകളുടെ ലിസ്റ്റ് കൂടി അതില്‍ എഴുതി ചേര്‍ത്തിട്ടുണ്ട്. വേറെ ആരോ ചെയ്ത സിനിമയുടെ ക്രെഡിറ്റും എനിക്ക് കിട്ടി. അതെനിക്ക് കുഴപ്പമില്ല. ഞാനത് അഡ്ജസ്റ്റ് ചെയ്‌തോളം. അങ്ങനെ സിനിമകള്‍ ചെയ്തുവെന്ന് പറയുന്നത് ഞാന്‍ നല്ല സ്പിരിറ്റില്‍ എടുക്കും.

navya-nair

പക്ഷേ കുട്ടിയുടെ കാര്യത്തില്‍ അവകാശം ഏറ്റെടുക്കാന്‍ പറ്റില്ല. എനിക്കില്ലാത്ത കുട്ടിയായതു കൊണ്ടാണ്. താന്‍ തമാശപോലെ പറഞ്ഞെന്നേയുള്ളു. എന്നിരുന്നാലും എന്നെ ഇവിടെ വിളിച്ചതില്‍ അതിയായ സന്തോഷമുണ്ടെന്നും' നവ്യ നായര്‍ പറയുന്നു.

അതേ സമയം നവ്യക്ക് പിന്തുണ അറിയിച്ചു കൊണ്ടാണ് ആരാധകരും എത്തുന്നത്. പ്രബുദ്ധത അല്പം കൂടിയ കാരണം ലേശം കൂട്ടി എഴുതിയത് ആയിരിക്കും. ഇതൊക്കെ ശരിക്കും ആഭാസമാണ്. നവ്യ നായരെ പോലൊരു നടിയുടെ വിവരങ്ങള്‍ എടുക്കാന്‍ എത്ര എളുപ്പമാണ്. അവരെ അതിഥിയായി പങ്കെടുപ്പിക്കുന്ന പരിപാടിയില്‍ കാണിക്കേണ്ട ചില മര്യാദകള്‍ ഉണ്ട്.

ഒന്ന് അവരെ പറ്റിയുള്ള ഇന്‍ഫര്‍മേഷന്‍ ശരിയാണോ എന്ന് പരിശോധിക്കുക. 10 മിനിറ്റ് കൊണ്ട് പോലും കണ്ടെത്താന്‍ കഴിയുന്ന കാര്യങ്ങളെ ഉള്ളൂ. കുട്ടിയുടെ കാര്യത്തില്‍ പോലും ഇത്തരം പൊട്ടത്തരം എഴുതുന്നവരുടെ പറഞ്ഞിട്ട് കാര്യമില്ല... എന്നിങ്ങനെ നവ്യയുടെ വാക്കുകള്‍ക്ക് പിന്തുണ നല്‍കിയും സംഘാടകരെ കുറ്റപ്പെടുത്തി കൊണ്ടുള്ള കമന്റുകളുമാണ് വീഡിയോയുടെ താഴെ വന്നുകൊണ്ടിരിക്കുന്നത്.

Read more about: navya nair
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X