'സുഖിച്ചിരിക്കുകയാണ്... താലോലിച്ച് താലോലിച്ച് കരയാതിരുന്നാല്‍ മതിയായിരുന്നു'; ഉത്തരയുടെ കുഞ്ഞിനൊപ്പം നവ്യ!

ബാലാമണി മുതൽ ജാനകി വരെ എത്തി നിൽക്കുന്ന കഥാപാത്രങ്ങളുണ്ട് നവ്യ നായരെ മലയാളി പ്രേക്ഷകർക്ക് സ്നേഹിക്കാൻ. സ്കൂൾ വിദ്യാർത്ഥിനിയായിരുന്ന നാൾ മുതൽ ഇന്ന് വരെ നവ്യ മനോഹരമാക്കിയ കഥാപാത്രങ്ങളുടെ എണ്ണം എടുക്കുക എത്ര ശ്രമകരമാകുമെന്ന് പറയാതെ വയ്യ.

കഠിനാധ്വാനം കൊണ്ട് നവ്യ ജീവിതത്തിൽ ഒട്ടേറെ നേട്ടങ്ങൾ കയ്യെത്തിപ്പിടിച്ച് കഴിഞ്ഞു. സൈജു കുറുപ്പ് നായകനായ ജാനകി ജാനേ എന്ന ചിത്രത്തിലാണ് നവ്യ നായർ ഏറ്റവും ഒടുവിൽ നായികയായി വേഷമിട്ടത്.

ഏറെ നാളത്തെ കാത്തിരിപ്പിനുശേഷം നവ്യയെ മറ്റൊരു ബാലാമണിയായി കാണാൻ അവസരം ലഭിച്ച സന്തോഷത്തിലായിരുന്നു അവരുടെ ആരാധകർ. വിവാഹത്തോടെ സിനിമയിൽ നിന്നും അഭിനയത്തിൽ നിന്നും ഇടവേളയെടുത്ത നവ്യ തിരികെ എത്തിയപ്പോൾ അഭിനയം എന്നതുപോലെ തന്നെ നൃത്തത്തിലും കൂടുതൽ ശോഭിച്ചു. നൃത്തത്തെ ജീവശ്വാസമായിട്ടാണ് നവ്യ കരുതുന്നത്.

 Navya Nair, Uthara Unni

കൂടാതെ കിടിലം അടക്കം നിരവധി റിയാലിറ്റി ഷോകളിൽ മെന്ററായും അതിഥിയായുമെല്ലാം നവ്യ പങ്കെടുക്കാറുണ്ട്. ഇപ്പോഴിതാ നവ്യ നായരുടെ ഒരു മനോഹര വീ‍ഡിയോ പങ്കുവെച്ച് എത്തിയിരിക്കുകയാണ് താരപുത്രിയും നടിയുമായ ഉത്തര ഉണ്ണി. ഉത്തരയുടെ മകൾ ധീമഹിയെ താലോലിക്കുന്ന നവ്യയാണ് വീഡിയോയിലുള്ളത്.

നവ്യയുടെ കയ്യിൽ സുഖമായി ഇരിക്കുകയാണ് കുഞ്ഞ്. അടുത്തിടെ നവ്യയുടെ നേതൃത്വത്തിൽ നടന്ന മാതംഗി ഫെസ്റ്റിവലില്‍ പങ്കെടുക്കാൻ ഉത്തര എത്തിയപ്പോൾ പകർത്തിയതാണ് വീഡിയോ. മാതം​ഗി ഫെസ്റ്റിവലിന്റെ പിന്നാമ്പുറ കാഴ്ചകൾ എന്ന് പറ‍ഞ്ഞാണ് ഉത്തര വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

സാരിയിൽ സുന്ദരിയായ നവ്യ ഉത്തരയുടെ ധീമഹിയെ നൃത്തത്തിന്റേതായ ശൈലിയിൽ കയ്യിൽ കിടത്തി താലോലിക്കുന്നത് സുഖമുള്ളൊരു കാഴ്ചയാണ്. കുഞ്ഞുങ്ങളോട് എപ്പോഴും പ്രത്യേകം അടുപ്പവും സ്നേഹവും നവ്യ നായർ പ്രകടപ്പിക്കാറുണ്ട്. 'സുഖിച്ചിരിക്കുകയാണ്... താലോലിച്ച് താലോലിച്ച് കരയാതിരുന്നാല്‍ മതിയായിരുന്നു'വെന്ന് വീഡിയോയിൽ നവ്യ പറയുന്നതും കേൾക്കാം.

മാതം​ഗി ഫെസ്റ്റിവലിൽ ഉത്തരയും നൃത്തം അവതരിപ്പിച്ചിരുന്നു. കുഞ്ഞ് പിറന്നിട്ട് കുറച്ച് നാളുകൾ മാത്രമെ ആയുള്ളുവെങ്കിലും ഉത്തര പ്രസവത്തിന് ശേഷം വളരെ വേ​ഗത്തിൽ നൃത്തത്തിലേക്ക് തിരിച്ചെത്തിയിരുന്നു. പ്രമുഖരായ നർത്തകരെ പങ്കെടുപ്പിച്ചാണ് നവ്യ മാതം​ഗി ഫെസ്റ്റിവൽ നടത്തിയത്.

navya nair, uthara unni

'ഇത്രയും മികച്ച രീതിയില്‍ ഫെസ്റ്റിവല്‍ നടത്തുന്നതിന് നവ്യ ചേച്ചിയെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല. സ്‌പോണ്‍സര്‍ഷിപ്പ് കിട്ടുന്നതൊന്നും എളുപ്പമുള്ള കാര്യമല്ല. പ്രധാനപ്പെട്ട നര്‍ത്തകരെ പെര്‍ഫോം ചെയ്യാന്‍ വിളിക്കുന്നതും അതിഥികളെ മാനേജ് ചെയ്യുന്നതുമെല്ലാം കൃത്യമായി തന്നെ ചെയ്തു. കൊച്ചിയില്‍ ഇങ്ങനെയൊരു പരിപാടി കാണാനായതില്‍ ഒരുപാട് സന്തോഷമുണ്ട്.'

'ചേച്ചിയുടെ പ്രയത്‌നം ശരിക്കും അഭിനന്ദിക്കപ്പെടേണ്ടത് തന്നെയാണ്. ഞാന്‍ മാത്രമല്ല എന്റെ കുഞ്ഞുമകളും ഇത് ശരിക്കും ആസ്വദിച്ചുവെന്നുമായിരുന്നു', നവ്യയുടെ മാതം​ഗി ഫെസ്റ്റിവലിൽ പങ്കെടുത്ത സന്തോഷം പങ്കുവെച്ച് ഉത്തര കുറിച്ചത്.

നടിയും നർത്തകിയുമായ ഊർമിള ഉണ്ണിയുടെ ഏക മകളായ ഉത്തര ഉണ്ണിയുടെ ഭർത്താവ് നിതേഷാണ്. നിറവയറിലും ഉത്തര ന‍ൃത്തം ചെയ്തിരുന്നു. സ്വന്തമായി ഒരു ഡാൻസ് സ്കൂളും ഉത്തരയ്ക്കുണ്ട്. ​ഡോക്ടറുടെ നിര്‍ദേശം ചോദിച്ചതിന് ശേഷമാണ് ​ഗർഭകാലത്ത് ഡാന്‍സ് ചെയ്തതെന്നും താൻ അവധിയിലായിരുന്നപ്പോഴും തന്റെ നൃത്ത സ്കൂളിലെ ക്ലാസുകളെല്ലാം കൃത്യമായി നടക്കുന്നുണ്ടായിരുന്നുവെന്നും സഹപ്രവര്‍ത്തകര്‍ അതിനൊരു മുടക്കവും വരുത്തിയിരുന്നില്ലെന്നും ഉത്തര വ്യക്തമാക്കിയിരുന്നു.

മകൾക്ക് ഗായത്രി മന്ത്രത്തിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടുള്ള പേരാണ് ഉത്തര ഉണ്ണി നൽകിയിട്ടുള്ളത്. ബുദ്ധിമതി എന്നാണ് ധീമഹി എന്ന പേരുകൊണ്ട് ഉദ്ദേശിക്കുന്നത്. 2021 ഏപ്രിൽ മാസത്തിൽ ക്ഷേത്രത്തിൽ വെച്ചാണ് ഉത്തരയും നിതേഷ് നായരും തമ്മിലുള്ള വിവാഹം നടന്നത്. ഉത്തരയുടെ വളൈകാപ്പ് ചടങ്ങ് വീഡ‍ിയോ അടക്കം ഏറെ വൈറലായിരുന്നു.

More from Filmibeat

Read more about: navya nair uthara unni
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X