ബോളിവുഡിലും ഹോളിവുഡിലുമൊക്കെ എത്തിപ്പെടാന്‍ സാധ്യതയുള്ള നടിയാണ്, നമിതയെ കുറിച്ച് നവ്യ

കോമഡിയും സീരിയസ് വേഷങ്ങളും ഒരുപോലെ കൈകാര്യം ചെയ്യുന്ന നടിയാണ് നവ്യ നായർ. മലയാള സിനിമയിൽ മികച്ച രീതിയിൽ തിളങ്ങി നിൽക്കാൻ നവ്യക്ക് കഴിഞ്ഞിരുന്നു. ഒരുപിടി മികച്ച ചിത്രങ്ങളായിരുന്നു നടിയെ തേടി എത്തിയിരുന്നത്. അതെല്ലാം പ്രേക്ഷകരുടെ ഇടയിൽ സ്ഥാനം പിടിക്കുകയും ചെയ്തിരുന്നു. ഇന്നും നവ്യയുടെ ബാലാമണി പ്രേക്ഷകരുടെ ഇടയിൽ ചർച്ചാ വിഷയമാണ്.

navya -namitha

സിനിമയിൽ തിളങ്ങി നിൽക്കുമ്പോഴായിരുന്നു നവ്യ വിവാഹിതയാകുന്നത്. വിവാഹത്തിന് ശേഷം അഭിനയത്തിൽ നിന്ന് ചെറിയ ഇടവേള എടുത്തിരുന്നു. നർത്തകി കൂടിയായ നവ്യ പിന്നീട് നൃത്തത്തിൽ സജീവമാവുകയായിരുന്നു. ഇപ്പോഴിത ചെറിയ ഇടവേളയ്ക്ക് ശേഷം സിനിമയിലേയ്ക്ക് തിരിച്ചെത്തുകയാണ് നടി. ഒരുത്തിയാണ് നവ്യയുടെ പുതിയ ചിത്രം.

ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് നടി നമിത പ്രമോദിനെ കുറിച്ച് നവ്യ നായർ പറഞ്ഞ വാക്കുകളാണ്. ഒരു ടോക്ക് ഷോയിൽ നവ്യയ്ക്ക് നൽകിയ ഒരു രസകരമായ ടാസ്ക്കിലാണ് നമിതയെ കുറിച്ച് നവ്യ വാചാലയായത്. തനിക്ക് ലഭിക്കുന്ന ഒരു നടിയെക്കുറിച്ച് തള്ളി മറിക്കുക എന്നതായിരുന്നു ടാസ്ക്ക്. നവ്യയ്ക്ക് ലഭിച്ചത് . യുവതാരം നമിത പ്രമോദിന്റെ പേരായിരുന്നു.

Recommended Video

Namitha Pramod Exclusive Interview | Filmibeat Malayalam

ഏറെ രസകരമായിട്ടായിരുന്നു നവ്യ ടാസ്ക്ക് ചെയ്തത്. നടിയുടെ വാക്കുകൾ ഇങ്ങനെ..."നമിത പ്രമോദ് ഭയങ്കര സുന്ദരിയാണ്‌. ശരിക്കും പറഞ്ഞാല്‍ നമിതയ്ക്കൊപ്പം അഭിനയിച്ചിട്ടില്ലാത്ത നടന്മാര്‍ ഉണ്ടെങ്കില്‍ അത് അവരുടെ നഷ്ടമാണ്. ശരിക്കും മലയാള സിനിമയില്‍ മാത്രമല്ല ബോളിവുഡിലും ഹോളിവുഡിലുമൊക്കെ ഉടനെ തന്നെ എത്തിപ്പെടാന്‍ സാധ്യതയുള്ള നടിയാണ് നമിത പ്രമോദ്. നമിതയുടെ സൗന്ദര്യത്തിനു മുന്നില്‍ എന്റെ സൗന്ദര്യം ഒന്നുമല്ല. അവരുടെ അഭിനയത്തിന് മുന്നില്‍ എന്‍റെ അഭിനയം ഒന്നുമില്ല. നമിതയെ കണ്ടപ്പോള്‍ എനിക്ക് ജനിക്കണമെന്നെ തോന്നിയില്ല".

More from Filmibeat

Read more about: navya nair namitha pramod
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X