ഒരു ഗതിയുമില്ലാതായപ്പോൾ തുണി അഴിക്കുന്നെന്ന് പറയുന്നവരോട്, അച്ഛനും മനസിലായില്ല, അത് ഞാനല്ല: നവ്യ നായർ
തന്റെ പേരിൽ പ്രചരിക്കുന്ന വ്യാജ ഫോട്ടോകൾക്കെതിരെ പ്രതികരിച്ച് നടി നവ്യ നായർ. എഡിറ്റ് ചെയ്ത ഫോട്ടോകളാണിതെന്ന് പലർക്കും മനസിലാകുന്നില്ലെന്നും ഇത്തരം ഫോട്ടോകൾ തന്നെ ഏറെ വേദനിപ്പിക്കുന്നുണ്ടെന്നും നവ്യ പറയുന്നു. ധന്യ വർമയുമായുള്ള അഭിമുഖത്തിലാണ് പരാമർശം. പല ആൾക്കാരും എന്നോട് കുറച്ച് മോഡേണായ പടങ്ങളാെക്കെ കാണുന്നുണ്ട്, നെെസ്, ബി ബോൾഡ് എന്നൊക്കെ പറയുന്നു. അവർക്ക് പോലും മനസിലാകുന്നില്ല. എന്റെ അച്ഛന് പോലും മനസിലാകുന്നില്ല. പിന്നെയാണല്ലോ ബാക്കിയുള്ളവരുടെ കാര്യം.
നീ എപ്പോഴാടീ ഇങ്ങനത്തെ തുണിയൊക്കെ ഇട്ടതെന്ന് ചോദിച്ചു. എന്റെ അച്ഛാ, അത് ഞാനല്ലെന്ന് ഞാൻ പറഞ്ഞു. പരാതിപ്പെടേണ്ടത് എങ്ങനെയാണെന്ന് നോക്കുന്നുണ്ട്. ആൾക്കാരോട് എനിക്കൊന്നേ പറയാനുള്ളൂ. ഇത്തരത്തിലുള്ള ഫോട്ടോകൾ കാണുന്ന സമയത്ത് ഇത് ഞാനാണോ എന്ന സംശയം തോന്നുമ്പോൾ ഞാൻ ഹാൻഡിൽ ചെയ്യുന്ന എന്റെ ഇൻസ്റ്റഗ്രാമിലും ഫേസ്ബുക്കിലും നോക്കുക.

അതിൽ ഞാനിട്ടിട്ടില്ലാത്ത ഒരു വേറൊരാൾക്കും പുറത്ത് വിടാൻ പറ്റില്ല. ഇവളാെക്കെ ഒരു ഗതിയുമില്ലാതായപ്പോൾ തുണി അഴിച്ച് തുടങ്ങിയെന്ന വേദനാജനകമായ കമന്റുകൾ ഇടുന്നതിന് മുമ്പ് മാന്യമായി ജോലി ചെയ്ത് ജീവിക്കാൻ വളരെയധികം ആഗ്രഹിക്കുന്ന നിങ്ങളുടെ അമ്മയെയും സഹോദരിയെയും പോലെയുള്ള സാധാരണ മനുഷ്യ സ്ത്രീയാണ് ഞാൻ എന്ന് ആലോചിക്കണം.
ഇത്തരത്തിലുള്ള വേഷമിടുന്നത് വലിയ തെറ്റാണെന്നല്ല ഞാൻ പറയുന്നത്. പക്ഷെ ഞാൻ ചെയ്യാത്തൊരു കാര്യം അങ്ങനെ ചെയ്ത് കാണിക്കേണ്ട ആവശ്യമില്ല. ഇത്തരത്തിലുള്ള ഫോട്ടോകൾ ഇടുന്നത് എന്നെ ശരിക്കും വേദനിപ്പിക്കുന്നുണ്ട്. എങ്ങനെയാണ് ഇക്കാണുന്ന ആളുകളോട് ഇത് ഞാനല്ലെന്ന് പറയുകയെന്നും നവ്യ നായർ ചോദിക്കുന്നു.അടുത്ത കാലത്താണ് നവ്യയുടേതെന്ന പേരിൽ വ്യാപകമായി വ്യാജഫോട്ടോകൾ പ്രചരിക്കാൻ തുടങ്ങിയത്. നൃത്തവും സിനിമയുമായി തന്റേതായ തിരക്കുകളിലാണ് നവ്യ നായർ. പാതിരാത്രിയാണ് നവ്യയുടെ പുതിയ സിനിമ. സൗബിൻ ഷാഹിർ, ആൻ അഗസ്റ്റിൻ തുടങ്ങിയവർ ചിത്രത്തിൽ പ്രധാന വേഷങ്ങൾ ചെയ്യുന്നു. രതീനയാണ് സംവിധായിക. ജാനകി ജാനേയ്ക്ക് ശേഷം വരുന്ന നവ്യയുടെ സിനിമയാണ് പാതിരാത്രി. കരിയറിൽ നടിയിപ്പോൾ തുടരെ സിനിമകൾ ചെയ്യാറില്ല. ഇഷ്ടപ്പെടുന്ന സ്ക്രിപ്റ്റുകൾ മാത്രം തെരഞ്ഞെടുക്കുന്നു.

ദിലീപ് നായകനായ ഇഷ്ടം ആയിരുന്നു നവ്യ നായരുടെ ആദ്യ സിനിമ. നന്ദനം എന്ന സിനിമയ്ക്ക് ശേഷമാണ് കരിയർ മാറി മറിയുന്നത്. ബാലാമണി എന്ന കഥാപാത്രത്തെ നവ്യ അവിസ്മരണീയമാക്കി. പിന്നീട് പാണ്ടിപ്പട, ഗ്രാമഫോൺ, കല്യാണരാമൻ, തുടങ്ങി നിരവധി ഹിറ്റ് സിനിമകളിൽ നവ്യ നായികയായെത്തി. മറ്റ് ഭാഷകളിലും സാന്നിധ്യം അറിയിച്ചു. 2010 ലായിരുന്നു വിവാഹം. വിവാഹത്തോടെ നടി ഇടവേളയെടുത്തു.
പിന്നീട് വർഷങ്ങൾക്ക് ശേഷം ഒരുത്തീ എന്ന സിനിമയിലൂടെയാണ് തിരിച്ച് വരവ് സാധ്യമാകുന്നത്. സിനിമകളേക്കാൾ നൃത്ത വേദികളിലാണ് നവ്യയിന്ന് സജീവം. നിരവധി വിദ്യാർത്ഥികളെ ഡാൻസ് പഠിപ്പിക്കുന്നുമുണ്ട്. ഇടവേള വന്ന കാലഘട്ടത്തെക്കുറിച്ച് നവ്യ നായർ സംസാരിച്ചിട്ടുണ്ട്. ഞാൻ വിചാരിക്കുന്നത് പോലത്തെ ക്യാരക്ടറുകൾ എനിക്ക് വരുന്നില്ല. പിന്നെ ഗ്യാപ്പായി. ആൾക്കാർ മറന്നു. പ്രേക്ഷകരല്ല തന്നെ മറന്നത്. സിനിമാ രംഗമാണെന്നും നവ്യ നായർ വ്യക്തമാക്കി. സിനിമയും നൃത്തവുമായി തിരക്കുകളിലാണ് നവ്യയിന്ന്. വിവാഹ ശേഷം മുംബൈയിലേക്ക് താമസം മാറിയിരുന്നെങ്കിലും ഇപ്പോൾ കേരളത്തിൽ തന്റെ മാതാപിതാക്കൾക്കും മകനുമൊപ്പമാണ് നവ്യയുള്ളത്. കരിയറിന് വലിയ പ്രാധാന്യം നൽകുന്നയാളാണ് നവ്യ. സിനിമകൾ വളരെ സെലക്ടീവായേ നവ്യ ഇന്ന് ചെയ്യാറുള്ളൂ.


Click it and Unblock the Notifications











