twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഒരു വര്‍ഷം ആ ഭീഷണിയ്ക്ക് ഞാന്‍ വഴങ്ങി; ആരോടും പറയാത്ത രഹസ്യം വെളിപ്പെടുത്തി നവ്യ നായര്‍

    |

    നവ്യ നായരെ കുറിച്ചോര്‍ക്കുമ്പോള്‍ ആരാധകരുടെ മനസില്‍ ആദ്യമെത്തുന്നത് സ്‌കൂള്‍ കലാതിലകപട്ടം ലഭിക്കാതെ വന്നപ്പോള്‍ കരഞ്ഞോണ്ട് നില്‍ക്കുന്ന വീഡിയോ ആയിരിക്കും. നര്‍ത്തകിയായി സ്‌കൂള്‍ കാലഘട്ടത്തില്‍ തിളങ്ങിയ നവ്യ പിന്നീട് മലയാള സിനിമയിലെ ഏറ്റവും പ്രിയപ്പെട്ട നായികമാരില്‍ ഒരാളായി വളര്‍ന്നു.

    മറ്റ് ഭാഷകളിലൊക്കെ സജീവമായി അഭിനയിച്ചിരുന്ന നവ്യ മലയാളത്തിലേക്കുള്ള തിരിച്ച് വരവിന്റെ പാതയിലായിരുന്നു. ഇതിനിടെ ലോക്ഡൗണ്‍ വന്നതോടെ സ്വന്തം വീട്ടിലായിരുന്നു നവ്യയും മകനും. കൊറോണ കാലത്തെ വിനോദങ്ങള്‍ നടി സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെക്കാറുമുണ്ടായിരുന്നു. ഇപ്പോഴിതാ തന്റെ സ്‌കൂള്‍ കാലഘട്ടത്തിലെ ഒരിക്കലും മറക്കാന്‍ പറ്റാത്ത ചില ഓര്‍മ്മകളാണ് വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ നവ്യ പറഞ്ഞിരിക്കുന്നത്.

     നവ്യയുടെ വാക്കുകളിലേക്ക്

    കായംകുളത്തെ ഞങ്ങളുടെ വീടിന്റെ തൊട്ടടുത്താണ് സെന്റ് മേരീസ് ഗേള്‍സ് ഹൈസ്‌കൂള്‍. ഞങ്ങളുടെ വരാന്തയില്‍ നിന്നാല്‍ മുന്നിലെ റോഡിലൂടെ കുട്ടികള്‍ പോകുന്നതൊക്കെ കാണാം. എന്റെ രണ്ട് വയസ് മുതല്‍ ഞാന്‍ ഭയങ്കര ബഹളമാണ് സ്‌കൂളില്‍ പോകാന്‍. ബഹളം സഹിക്കാന്‍ പറ്റാതെ എന്നെ കൃത്യം പ്രായം തികയുന്നതിന് മുന്നേ സ്‌കൂളില്‍ വിട്ട് തുടങ്ങി. ഇതൊക്കെ അച്ഛന്‍ പറഞ്ഞ കഥകളാണ്.

    നവ്യയുടെ വാക്കുകളിലേക്ക്

    എന്നെ എല്‍കെജിയില്‍ ആദ്യത്തെ ദിവസം ചേര്‍ക്കാന്‍ കൊണ്ട് പോയത് അച്ഛനാണ്. അന്ന് രാവിലെ മുതല്‍ എനിക്ക് ഭയങ്കര ഉത്സാഹം. കാത്ത് കാത്തിരുന്ന ദിവസമാണല്ലോ എത്തിയിരിക്കുന്നത്. അങ്ങനെ അച്ഛന്റെ കൈയില്‍ തൂങ്ങി നേരെ സ്‌കൂളിലെത്തി. ആദ്യത്തെ ദിവസം എന്ന് പറയുന്നത് ചുറ്റും കരച്ചില്‍ മഹാമഹമാണല്ലോ. ഞാനൊഴികെ ബാക്കി കുട്ടികളെല്ലാം ഭയങ്കര കരച്ചില്‍. ഞാനാണെങ്കില്‍ ഇവരൊക്കെ എന്തിനാ കരയുന്നേ എന്ന മട്ടില്‍ അവരെ നോക്കുന്നുമുണ്ടത്രേ. കരയുന്ന കുറേ കുട്ടികള്‍ക്കിടയില്‍ ഹൈവോള്‍ട്ട് ചിരിയുമായി ഞാന്‍. അതുകൊണ്ട് അച്ഛന് എന്നെ അവിടെയാക്കി പോരാന്‍ യാതൊരു ടെന്‍ഷനും ഉണ്ടായില്ല.

     നവ്യയുടെ വാക്കുകളിലേക്ക്

    ആദ്യ ദിവസം ഉച്ച വരെയേ മിക്കയിടത്തും ക്ലാസുള്ളു. എല്ലാ കുട്ടികളെയും പന്ത്രണ്ട് മണി ആകുമ്പേഴേക്കും വീട്ടുകാര്‍ വന്ന് കൂട്ടും. ടീച്ചര്‍ പറഞ്ഞത് അനുസരിച്ച് എന്റെ അച്ഛനും കൂട്ടാന്‍ വന്നു. പക്ഷേ ഞാന്‍ പോവൂല. എനിക്ക് വൈകുന്നേരം വരെ ബാക്കി പഠിക്കുന്ന ചേച്ചിമാരെ പോലെ സ്‌കൂളില്‍ ഇരിക്കണമെന്നായിരുന്നു ആഗ്രഹം. അച്ഛന്‍ നിര്‍ബന്ധിച്ച് കൂട്ടിയതോടെ വലിയ കരച്ചിലായി. എനിക്ക് സ്‌കൂളില്‍ നിന്നും പോകണ്ടെന്ന് പറഞ്ഞ്. എല്ലാ പിള്ളേരും ചിരിച്ച് കൊണ്ട് വീട്ടിലേക്ക് പോകുമ്പോള്‍ അതുവരെ ചിരിച്ചോണ്ടിരുന്ന ഞാന്‍ കരഞ്ഞ് കൊണ്ട് ഇറങ്ങി. ഇപ്പോഴും അച്ഛനും അമ്മയും ആ കഥ പറഞ്ഞ് ചിരിക്കും. ഏഴാം ക്ലാസ് വരെ അവിടെ പഠിച്ചു. പക്ഷേ എന്റെ മനസില്‍ തങ്ങി നില്‍ക്കുന്ന സ്‌കൂളോര്‍മ്മ സെന്റ് മേരീസില്‍ നിന്നുള്ളത് തന്നെയാണ്.

    നവ്യയുടെ വാക്കുകളിലേക്ക്

    ഒന്നാ ക്ലാസില്‍ പഠിക്കുമ്പോള്‍ എല്ലാവരും പരസ്പരം ഫുള്‍ നെയിം ആണ് വിളിക്കുന്നത്. എടീ, പോടീ, എടോ ഇത്തരം വിളികള്‍ ഒന്നുമില്ല. എന്തോ പറഞ്ഞപ്പോള്‍ തൊട്ടടുത്തിരുന്ന കുട്ടിയോട് താനൊന്ന് പോടോ എന്ന് വെറുതേ പറഞ്ഞു. അത് ആ കുട്ടിയ വലിയ പ്രശ്‌നമാക്കി. ഞാനെന്തോ തെറ്റ് ചെയ്ത ഭാവം എനിക്കും. അത് ടീച്ചറോട് പറഞ്ഞ് കൊടുക്കാതിരിക്കാന്‍ അവര്‍ക്ക് കൊടുക്കേണ്ടി വന്നത് ഒരു വര്‍ഷത്തെ എന്റെ ഇന്റര്‍വെല്‍ സ്‌നാക്‌സാണ്. ചെറിയ കുട്ടികള്‍ക്ക് ഇന്റര്‍വെല്ലിന് കഴിക്കാന്‍ സ്‌നാക്‌സ് കൊണ്ട് പോകുന്ന പതിവുണ്ടായിരുന്നു.

    Recommended Video

    Nithya Mammen exclusive interview | FilmiBeat Malayalam
     നവ്യയുടെ വാക്കുകളിലേക്ക്

    ആ കൊല്ലം മുഴുവന്‍ ഞാന്‍ കൊണ്ട് വരുന്ന സ്‌നാക്‌സ് ആ കുട്ടിയുടെ ഭീഷണി ഭയന്ന് അവള്‍ക്ക് കൊടുക്കും. ഞാന്‍ ഒന്നും കഴിക്കാതെയിരിക്കും. വീട്ടില്‍ സ്‌പെഷ്ല്‍ സ്‌നാക്‌സ് വാങ്ങുമ്പോള്‍ അമ്മ അതെടുത്ത് മാറ്റി വയ്ക്കും. എന്നിട്ട് എന്നോട് പറയും, നാളെ സ്‌കൂളില്‍ പോകുമ്പോള്‍ തരാമെന്ന്. എന്റെ പൊന്നമ്മേ കൊണ്ട് പോകുന്നതൊന്നും എനിക്ക് കഴിക്കാന്‍ പറ്റില്ല, എന്ന് പറയണമെന്നുണ്ട്. അമ്മയുടെ കൈയില്‍ നിന്ന് കൂടി അടി കിട്ടുമോ എന്നായിരുന്നു എന്റെ പേടി. അതുകൊണ്ട് ആ രഹസ്യം ഞാന്‍ ആരോടും പറഞ്ഞില്ല. ചുരുക്കി പറഞ്ഞാല്‍ ഒരു കൊല്ലം എന്റെ സ്‌നാക്‌സ് മുഴുവന്‍ അവള്‍ കഴിച്ചു. പരീക്ഷയൊക്കെ വരുമ്പോള്‍ അവള്‍ക്കറിയാത്തതൊക്കെ ഞാന്‍ കാണിച്ച് കൊടുക്കണം. രണ്ടാം ക്ലാസയപ്പോള്‍ ആ കുട്ടി വേറെ ക്ലാസിലായി. അന്ന് മുതലാണ് ഞാന്‍ ശ്വാസം നേരെ വിട്ടത്.

    English summary
    Actress Navya Nair Remembers Her School Days
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X