എന്റെ ഇഷ്ടം വന്നിട്ട് 20 വര്‍ഷമായി; ഇന്നു വരെ തന്ന സ്‌നേഹത്തിനും കരുതലിനും നന്ദി പറഞ്ഞ് കൊണ്ട് നടി നവ്യ നായര്‍

മലയാള സിനിമയിലെ ഏറ്റവും മികച്ച നായികമാരില്‍ ഒരാളാണ് നവ്യ നായര്‍. ദിലീപിന്റെ നായികയായി ഇഷ്ടം എന്ന സിനിമയിലൂടെയാണ് നവ്യ വെള്ളിത്തിരയിലേക്ക് അരങ്ങേറ്റം കുറിക്കുന്നത്. നെടുമുടി വേണു, ഇന്നസെന്റ്, ശ്രീനിവാസന്‍ തുടങ്ങി വമ്പന്‍ താരനിര അണിനിരന്ന സിനിമ റിലീസിനെത്തിയിട്ട് ഇരുപത് വര്‍ഷം പൂര്‍ത്തിയാവുകയാണ്. 2001 ഒക്ടബര്‍ അഞ്ചിനാണ് ഇഷ്ടം തിയറ്ററുകളിലേക്ക് എത്തുന്നത്. അന്ന് മുതല്‍ പ്രേക്ഷകരും സഹപ്രവര്‍ത്തകരും തനിക്ക് നല്‍കിയ സ്‌നേഹത്തിന് നന്ദി പറഞ്ഞ് എത്തിയതാണ് നവ്യയിപ്പോള്‍.

വെള്ള അഴകിൽ ലോക സുന്ദരി ഐശ്വര്യ റായി, നടിയുടെ കിടിലൻ ചിത്രങ്ങൾ കാണാം

ആദ്യ സിനിമയിലേക്ക് അവസരം തന്നവര്‍ക്കും ഇത്രയും കാലം തന്നെ സ്‌നേഹിച്ചവര്‍ക്കുമൊക്കെയുള്ള നന്ദിയും നവ്യ പറയുന്നു. അതുപോലെ ആദ്യ സിനിമയായ ഇഷ്ടം മുതല്‍ അവസാന സിനിമയായി ഒരുങ്ങി കൊണ്ടിരിക്കുന്ന ഒരുത്തീ എന്നിവയുടെ വരെ ക്യാരക്ടര്‍ പോസ്റ്ററുകള്‍ വീഡിയോ രൂപത്തിലും നവ്യ പങ്കുവെച്ചിരിക്കുകയാണ്. വീഡിയോയ്ക്ക് ക്യാപ്ഷനായി തന്റെ സിനിമാ ജീവിതത്തെ കുറിച്ചുള്ള നീണ്ടൊരു എഴുത്തും നടി പങ്കുവെച്ചു. കുറിപ്പിന്റെ പൂര്‍ണരൂപം വായിക്കാം...

20 വര്‍ഷങ്ങള്ക്കു മുന്‍പ്

''20 വര്‍ഷങ്ങള്ക്കു മുന്‍പ് ഈ ദിവസമാണ് ഞാന്‍ നിങ്ങളിലേക്ക് എത്തുന്നത്. ഇഷ്ടം എന്ന എന്റെ സിനിമ അഭ്രപാളിയില്‍ എത്തുന്നത്. ഇന്നു വരെ തന്ന സ്‌നേഹത്തിനും കരുതലിനും നന്ദി. അച്ഛനെയും അമ്മയെയും ഗുരുഭൂതന്മാരെയും ദൈവത്തെയും, പിതൃക്കളെയും, കുടുംബാംഗങ്ങളേയും, സഹോദരനെയും, സുഹൃത്തുക്കളെയും, ആസ്വാദകരേയും, വിമര്‍ശകരെയും ഓര്‍ക്കുന്നു. നന്ദി പറയുന്നു.. എനിക്ക് ഈ ലോകം തുറന്നു തന്ന സിബി മലയില്‍ (sibi uncle), ദിലീപേട്ടന്‍, ഡേവിഡ് കാച്ചപ്പള്ളി (david uncle), സിയാദ് കോക്കര്‍ (സിയദ് ഇക്ക), ഡയറക്ടര്‍ രഞ്ജിയേട്ടന്‍ എന്നില്‍ വിശ്വാസത്തോടെ കഥാപാത്രങ്ങള്‍ തന്ന ഏല്ലാ സംവിധായകരെയും, നിര്‍മാതാക്കളെയും, സഹ താരങ്ങളെയും ഓര്‍ക്കുന്നു നന്ദി പറയുന്നു.

എന്നെ സ്‌നേഹിക്കുന്ന ഒരായിരം പേര്‍ക്ക് എന്റെ നന്ദി

എന്നെ ഞാന്‍ ആയി സ്‌നേഹിക്കുന്ന എന്റെ ആരാധകര്‍, ഈ ദിവസം പോലും ഓര്‍മയില്‍ വച്ച നിങ്ങളോടുള്ള നന്ദിയും കടപ്പാടും പറഞ്ഞാല്‍ തീരുന്നതല്ല. രഞ്ജിത്ത, പാത്തു, പ്രീതി, ദേവന്‍, നബീല്‍, ബോണി, തൗഫീഖ് ദേവു, കുല്‍സു, സുജീഷ്. പിന്നെ എനിക്ക് പേരറിയാത്ത എന്നെ സ്‌നേഹിക്കുന്ന ഒരായിരം പേര്‍ക്ക് എന്റെ നന്ദി''. എന്നുമാണ് സോഷ്യല്‍ മീഡിയ പേജില്‍ പങ്കുവെച്ച കുറിപ്പിലൂടെ നവ്യ പറയുന്നത്. ഇതിന് താഴെ നൂറ് കണക്കിന് കമന്റുകളാണ് വന്ന് നിറയുന്നത്.

ഏറെ ഇഷ്ടം ബാലാമണിയെ

ഏറെ ഇഷ്ടം ബാലാമണിയെ ആണ്. നന്ദനത്തിലെ നവ്യയുടെ പ്രകടനത്തെ കുറിച്ചാണ് കൂടുതല്‍ പേരും പറയുന്നത്. അതേ സമയം നവ്യ നായര്‍ എന്നാണ് സിനിമയില്‍ നായികയായി തിരിച്ച് വരുന്നതെന്ന് ചോദിച്ച് നിരവധി പേരാണ് രംഗത്ത് വന്നിരിക്കുന്നത്. വിവാഹം കഴിഞ്ഞതോട് കൂടി അഭിനയ ജീവിതത്തില്‍ നിന്നും മാറി നില്‍ക്കുകയായിരുന്നു നവ്യ നായര്‍. എന്നാല്‍ ഒരുത്തീ എന്ന സിനിമയിലൂടെ നായികയായിട്ടുള്ള തിരിച്ച് വരവിനൊരുങ്ങുകയാണ് താരം. വീണ്ടും ശക്തമായൊരു സ്ത്രീകഥാപാത്രത്തെയാണ് ചിത്രത്തിലൂടെ നടി അവതരിപ്പിക്കുന്നത്.

Recommended Video

ഒരുത്തിയുടെ പൂജ ദൃശ്യങ്ങള്‍ | Oruthi Movie pooja visuals | Filmibeat Malayalam
സ്റ്റാര്‍ മാജിക്ക് വിവാദങ്ങളെ കുറിച്ച്

അതേ സമയം അടുത്തിടെ സ്റ്റാര്‍ മാജിക്ക് പ്രോഗ്രാമിലൂടെ നടന്ന സംഭവങ്ങളുടെ പേരില്‍ നവ്യ നായരും വിവാദങ്ങളിലേക്ക് എത്തിയിരുന്നു. സ്റ്റാര്‍ മാജിക്ക് ഷോ യില്‍ നിരന്തരം അതിഥിയായി എത്താറുള്ള നടിയാണ് നവ്യ നായര്‍. കഴിഞ്ഞ ദിവസം സന്തോഷ് പണ്ഡിറ്റ് വന്ന എപ്പിസോഡില്‍ അദ്ദേഹത്തിന്റെ പാട്ടുമായി ബന്ധപ്പെടുത്തി ചില ആരോപണം വന്നിരുന്നു. ഒപ്പം നവ്യയെയും ചിലര്‍ വിമര്‍ശിച്ചു. എന്നാല്‍ സ്റ്റാര്‍ മാജിക് പരിപാടി കാണാത്തവരാണ് ഇത്തരം കമന്റുകളുമായി വന്ന് ചൊറിയുന്നതെന്നാണ് ആരാധകര്‍ പറയുന്നത്. ആ പ്രോഗ്രാമില്‍ അതൊക്കെ സ്വഭാവികമായി സംഭവിക്കുന്നതാണ്. എഴുതി തയ്യാറാക്കിയ പ്രോഗ്രാം കാഴ്ചകളെ ആ സെന്‍സില്‍ എടുക്കാന്‍ കഴിയാത്തവരോട് മൗനം പാലിക്കുന്നതാണ് നല്ലതെന്ന് നവ്യയുടെ പോസ്റ്റിന് താഴെ കമന്റായി ചിലര്‍ എഴുതിയിട്ടുണ്ട്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X