'അലമാരയിൽ സൂക്ഷിക്കാൻ താൽപര്യമില്ല'; ഒരിക്കൽ മാത്രം ധരിച്ച സാരികൾ വിൽപ്പനയ്ക്ക് വെച്ച് നവ്യ, വിലയും തുച്ഛം!

മലയാളികൾക്ക് എന്നും ഓർക്കാൻ കഴിയുന്ന ഒരുപിടി കഥാപാത്രങ്ങൾ സമ്മാനിച്ച അഭിനേത്രിയാണ് നവ്യ നായർ. ഇഷ്‌ടം മുതൽ ഏറ്റവും അടുത്തായി ഇറങ്ങിയ ജാനകി ജാനേ വരെ ഏറെ വൈവിധ്യമുള്ള കഥാപാത്രങ്ങൾ. ഒരു ഇടവേളയുണ്ടായെങ്കിലും കുടുംബത്തിന്റെ ഉത്തരവാദിത്തങ്ങൾ നിറവേറ്റി നവ്യ വീണ്ടും പ്രേക്ഷകർക്ക് മുന്നിൽ ചായങ്ങളും ചമയങ്ങളും കാമ്പുള്ള കഥാപത്രങ്ങളുമായി തിരികെയെത്തി. ഇതിനിടയിൽ നൃത്ത രംഗത്തും നവ്യ സജീവമാണ്.

സോഷ്യൽ മീഡിയയിൽ എപ്പോഴും എന്തെങ്കിലും ഒക്കെയായി ആരാധകർക്കൊപ്പമുണ്ടെന്ന തോന്നൽ നവ്യക്ക് നൽകാൻ സാധിക്കുന്നുമുണ്ട്. ജീവിതത്തെ ധൈര്യത്തോടെ ആവേശത്തോടെ നേരിടുന്ന നവ്യ പൊതു വിഷയങ്ങളിൽ അടക്കം തന്റെ അഭിപ്രായങ്ങൾ പങ്കുവെക്കാറുണ്ട്. മുപ്പത്തിയെട്ട് വയസായിയെങ്കിലും ഇരുപതുകളുടെ ചെറുപ്പമാണ് നവ്യയ്ക്ക്. വസ്ത്രധാരണത്തിലും സ്റ്റൈലിങിലുമെല്ലാം അതീവ ശ്രദ്ധാലുവാണ് നവ്യ.

Navya Nair

നൃത്തം ജീവിതത്തിന്റെ ഭാ​ഗമായതിനാലാണ് നവ്യയ്ക്ക് എപ്പോഴും ചെറുപ്പം സൂക്ഷിക്കാൻ കഴിയുന്നത്. എല്ലാത്തരത്തിലുള്ള വസ്ത്രങ്ങളും ധരിക്കുന്ന കൂട്ടത്തിലാണ് നവ്യ. പക്ഷെ സാരിയിൽ ഒരുങ്ങി വരുമ്പോൾ നവ്യയെ കാണാൻ പ്രത്യേക ഭം​ഗിയാണ്. ഒട്ടുമിക്ക ഫങ്ഷനുകളിൽ പങ്കെടുക്കുമ്പോഴും നവ്യ ധരിക്കാറുള്ളത് സാരി തന്നെയാണ്. നവ്യയുടെ സോഷ്യൽമീഡിയ പേജിൽ താരം പോസ്റ്റ് ചെയ്തിട്ടുള്ള ഫോട്ടോകളിൽ ഏറെയും സാരി ധരിച്ചുള്ളതാണ്.

അതുകൊണ്ട് തന്നെ സാരികളുടെ ഒരു വലിയ ശേഖരം തന്നെ നവ്യയ്ക്കുണ്ട്. സാരി പ്രേമം നവ്യയ്ക്ക് എത്രത്തോളമുണ്ടെന്ന് അവരുടെ സോഷ്യൽമീഡിയ നോക്കിയാൽ തന്നെ വ്യക്തമാകും. ഒട്ടേറെ സാരികൾ ഉള്ളതിനാൽ അവയിൽ താൻ ഒരിക്കൽ മാത്രം ധരിച്ചതും ഒരുവട്ടം പോലും ഉടുക്കാത്തതുമായ സാരികൾ വിൽക്കാൻ ഒരുങ്ങുകയാണ് താരം.

മലയാളി നടിമാരിൽ ഒരാൾ ആദ്യമായാകും താൻ ധരിച്ച വസ്ത്രങ്ങൾ ആദായ വിൽപ്പനയ്ക്ക് വെയ്ക്കുന്നത്. നോർത്ത് ഇന്ത്യയിൽ എല്ലാം താരസുന്ദരിമാർ ഇത് സ്ഥിരമായി ചെയ്ത് വരാറുള്ള കാര്യമാണ്. വിൽപ്പനയുമായി ബന്ധപ്പെട്ട വിശദ വിവരങ്ങൾ തന്റെ സോഷ്യൽമീഡിയ പേജിൽ നവ്യ പങ്കുവെച്ചിട്ടുണ്ട്. തന്റെ കലക്ഷനിലെ കാഞ്ചീപുരം സാരികളാണ് നവ്യ വിൽപ്പനയ്ക്ക് വെച്ചിരിക്കുന്നവയിൽ ഏറെയും.

അടുത്തിടെ താൻ ഒരു പുതിയ സംരംഭം ആരംഭിക്കുന്ന വിവരം നവ്യാ നായർ ഇൻസ്റ്റഗ്രാം സ്റ്റോറിയായി പോസ്റ്റ് ചെയ്തിരുന്നു. ഒരിക്കൽ ഉടുത്തതോ അതുമല്ലെങ്കിൽ വാങ്ങിയിട്ട് ധരിക്കാൻ പോലും സമയം കിട്ടാതെപോയതോവായ തന്റെ പക്കലെ വസ്ത്രങ്ങൾ പ്രീ-ലവ്ഡ് എന്ന പേരിൽ വിൽക്കാനുള്ള പ്ലാനിനെ കുറിച്ചായിരുന്നു പോസ്റ്റ്.

navya nair

ഇതിന് പിന്നാലെയാണ് തന്റെ സാരികൾ ആരാധകർക്കായി താരം വിൽപ്പനയ്ക്ക് എത്തിച്ചത്. ആ പോസ്റ്റിനു പിന്നാലെ നവ്യ നായർ ആ സാരികൾ വിൽപ്പനയ്‌ക്കെത്തിച്ചു. പ്രീ-ലവ്ഡ് ബൈ നവ്യാ നായർ എന്ന പേരിലാണ് ഇൻസ്റ്റഗ്രാം പേജ് തുറന്നിരിക്കുന്നത്. ഇതിൽ ഇതിനോടകം ആറ് സാരികൾ വിൽപ്പനയ്ക്ക് വന്നിട്ടുണ്ട്. എല്ലാം ഒന്നിനൊന്ന് മനോഹരമായവ. നാലെണ്ണം ഒന്നാന്തരം കാഞ്ചീപുരം സാരികളാണ്. ബാക്കി രണ്ടെണ്ണം ലിനൻ സാരികളും.

ഇതുവരെ വിൽപ്പനയ്ക്ക് വെച്ച ആറ് സാരികളും ഒരു തവണ താരം ധരിച്ചതാണ്. ചിലതിനൊപ്പം ബ്ലൗസും നവ്യ ഉൾപ്പെടുത്തിയിട്ടുണ്ട്. സെലിബ്രിറ്റിയുടെ സാരിയാണെന്ന് കരുതി അന്യായ വിലയൊന്നും നവ്യ നൽകിയിട്ടില്ല. കൈപൊള്ളുന്ന വിലയുമില്ല. പക്ഷെ സാരിയുടെ വിലയ്ക്കൊപ്പം ഷിപ്പിംഗ് ചാർജ് കൂടി നൽകി വേണം വാങ്ങാൻ.

ലിനൻ സാരികൾക്ക് 2500 രൂപയാണ് വില. കാഞ്ചീപുരം സാരികൾ 4000- 4,500 രൂപാ നിരക്കിൽ ലഭ്യമാവും. ബ്ലൗസ് കൂടി ചേർന്നാൽ വില വീണ്ടും കൂടും. ആദ്യം വരുന്നവർക്കാകും പരിഗണന എന്നും ക്യാപ്‌ഷനുണ്ട്. ഇതിനോടകം ചിലരൊക്കെ താൽപര്യം പ്രകടിപ്പിച്ച് കമന്റുകൾ കുറിച്ചുണ്ട്. വിൽപ്പനയ്ക്ക് വെച്ചിരിക്കുന്ന സാരികൾ ധരിച്ചുള്ള നവ്യയുടെ ചിത്രങ്ങളും പേജിൽ കാണാം.

More from Filmibeat

Read more about: navya nair
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X