For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'പത്താം ക്ലാസ്സിൽ പഠിക്കുമ്പോഴാണ് ക്രഷ് തോന്നിയത്', 'അന്ന് കാണുമ്പോൾ കല്ല്യാണം കഴിച്ച ചമ്മലായിരുന്നെന്ന് നവ്യ

  |

  മലയാളി പ്രേക്ഷകരുടെ പ്രിയ താരമാണ് നവ്യ നായർ. ബാലാമണിയായി ജനഹൃദയങ്ങളിൽ ഇടം നേടിയ താരം നീണ്ട ഇടവേളക്ക് ശേഷം സിനിമയിൽ വീണ്ടും എത്തിയിരുന്നു. ഒരുത്തീ എന്ന ചിത്രത്തിലൂടെയാണ് തിരിച്ച് വരവ് നടത്തിയിരിക്കുന്നത്. സമൂഹ മാധ്യമങ്ങളിൽ സജീവമായ താരം തൻ്റെ വിശേഷങ്ങൾ ആരാധകരുമായി പങ്കുവെക്കാറുമുണ്ട്. ഇപ്പോഴിതാ തനിക്ക് ക്രഷ് തോന്നിയ നടനെക്കുറിച്ച് പറഞ്ഞിരിക്കുകയാണ് താരം.

  വെറൈറ്റി മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിനിടെയാണ് ക്രഷിനെക്കുറിച്ച് പറഞ്ഞത്. അഭിമുഖത്തിനിടെ ആരോടെങ്കിലും ക്രഷ് തോന്നിയിട്ടുണ്ടോ എന്ന അവതാരകയുടെ ചോദ്യത്തിന് മറുപടി പറയവെയാണ് ഇക്കാര്യം പറഞ്ഞത്. 'ചാക്കോച്ചനോടാണ് എനിക്ക് ക്രഷ് തോന്നിയിട്ടുള്ളത്. ഒരുമിച്ച് അഭിനയിച്ച സമയത്ത് ഞാൻ അക്കാര്യം അദ്ദേഹത്തോട് നേരിട്ട് പറഞ്ഞിട്ടും ഉണ്ട്. ഞാൻ പത്താം ക്ലാസിൽ പഠിക്കുന്ന സമയത്താണ് അദ്ദേഹം സിനിമയിൽ സജീവമാകുന്നത്', നവ്യ പറഞ്ഞു.

  'അന്നൊക്കെ അദ്ദേഹത്തെ ടിവിയിലൊക്കെ കാണുമ്പോൾ എനിക്ക് കല്യാണം കഴിച്ച പോലത്തെ ചമ്മലായിരുന്നു. ഞാൻ അത്രമാത്രം ആരാധിച്ചിരുന്ന നാടനായിരുന്നു കുഞ്ചാക്കോ ബോബൻ. അദ്ദേഹത്തിന്റെ വിജയിച്ചതും പരാജയപ്പെട്ടതുമായ എല്ലാ സിനിമകളും കണ്ടിട്ടുണ്ട്', നവ്യ കൂട്ടിച്ചേർത്തു.

  Also Read: 'ആരതിയുമായി എനിക്ക് ഇഷ്ടമുണ്ടെങ്കിൽ പ്രശ്നമുണ്ടോ?, സെലിബ്രിറ്റി എന്ന വിളി ഒരു ചമ്മലാണ്'; റോബിൻ

  'പിന്നീട് വിവാഹ ശേഷം മുംബൈയിൽ പോയി ചമ്മിയ സംഭവം അഭിമുഖത്തിനിടെ പറഞ്ഞു. മുംബൈയിൽ പോയ സമയത്ത് എനിക്ക് ഹിന്ദി അറിയില്ലായിരുന്നു. മിക്കപ്പോഴും ഹിന്ദി പറയേണ്ട അവസ്ഥ വാരാറുണ്ട്. ഞാൻ എനിക്ക് അറിയാവുന്നത് പോലെ പറഞ്ഞ് പലസ്ഥലങ്ങളിലും ചമ്മിയിട്ടുണ്ട്', നവ്യ പറഞ്ഞു.

  Also Read: 'ആറ് വർഷത്തോളം സ്നേഹിച്ചു, ശാരീരികമല്ലാത്ത മാനസീകമായിട്ടുള്ള പ്രണയം'; സാന്ത്വനത്തിലെ സേതു പറയുന്നു!

  കുടുംബജീവിതം മടുത്തിട്ടാണോ നവ്യ വീണ്ടും സിനിമയിലേക്ക് വന്നതെന്ന് ചോദിച്ചാല്‍ നടിയുടെ മറുപടിയിങ്ങനെ.. 'കുടുംബ ജീവിതം മടുത്തിട്ടല്ല. അത് സമ്മാനിച്ച നല്ല അനുഭവങ്ങളുമായിട്ടാണ് സിനിമയിലേക്ക് വീണ്ടും വന്നത്. കുടുംബജീവിതം സന്തോഷമായിട്ട് പോകുകയാണ്. സിനിമയെയും ഇഷ്ടമാണ്. വീണ്ടും സിനിമയില്‍ അഭിനയിക്കണമെന്ന ആഗ്രഹം പ്രകടിപ്പിച്ചപ്പോള്‍ ഭര്‍ത്താവ് പൂര്‍ണ പിന്തുണയും സമ്മതവും നല്‍കി', തിരിച്ച് വരവിനെക്കുറിച്ച് നവ്യ പറഞ്ഞത്.

  'ഒരുത്തീ' എന്ന ചിത്രമാണ് നവ്യാ നായർ അഭിനയിച്ച് ഏറ്റവും ഒടുവിൽ റിലീസ് ആയത്. വി കെ പ്രകാശിൻ്റെ സംവിധാനത്തിൽ റിലീസായ ചിത്രമാണ് ഒരുത്തീ. 'ഒരുത്തീ' എന്ന ചിത്രത്തിലെ അഭിനയത്തിന് നവ്യാ നായർക്ക് ജെ സി ഡാനിയൽ ഫൗണ്ടേഷൻ അവാർഡും ലഭിച്ചിരുന്നു. നവ്യാ നായർ ചിത്രത്തിൽ മികച്ച പ്രകടനമാണ് നടത്തിയതെന്നായിരുന്നു പ്രേക്ഷകരുടെ അഭിപ്രായം.

  Also Read: 'ഞങ്ങൾ വഴക്ക് കൂടുമ്പോൾ മറ്റുള്ളവർ മാറി നിന്ന് കാണും, എന്നെ തള്ളിയിടാൻ പ്ലാൻ ചെയ്തിരുന്നു'; റെബേക്ക സന്തോഷ്!

  നീണ്ട പത്ത് വർഷങ്ങളുടെ ഇടവേളക്ക് ശേഷമായിരുന്നു നവ്യാ നായർ സിനിമയിലേക്ക് തിരിച്ചെത്തുന്നത്. ഒരുത്തീക്ക് മുമ്പ് നവ്യാ നായർ അഭിനയിച്ചത് സീൻ ഒന്ന് നമ്മുടെ വീട് എന്ന ചിത്രത്തിലായിരുന്നു. 2012ൽ ആയിരുന്നു ചിത്രം റിലീസ് ചെയ്‍തത്. ദൃശ്യത്തിന്റെ കന്നഡ പതിപ്പിൽ ഒന്നും രണ്ടും ഭാഗങ്ങളിൽ നവ്യാ നായർ എത്തിയിട്ടുണ്ടായിരുന്നു.

  സോഷ്യല്‍ മീഡിയയില്‍ നിന്നും നവ്യ വിമര്‍ശനം കേട്ടിട്ടുള്ളത് കൂടുതലും മേക്കപ്പിൻ്റെ കാര്യത്തിലാണ്. അതല്ലാതെ വലിയ വിമര്‍ശനങ്ങളൊന്നും നേരിടേണ്ടി വന്നിട്ടില്ല. 'ഞാന്‍ മേക്കപ്പിടുന്നതിനെയാണ് പലരും കുറ്റം പറഞ്ഞിട്ടുള്ളത്. പാണ്ടിപ്പട സിനിമയിലെ എന്റെ മേക്കപ്പ് ബോറാണ്, സഹിക്കാന്‍ പറ്റുന്നില്ലെന്ന് പലരും പറഞ്ഞിട്ടുണ്ട്. അന്ന് സോഷ്യല്‍ മീഡിയ ഇല്ലാത്തത് കൊണ്ട് ഞാന്‍ രക്ഷപ്പെട്ടു. ഇന്നായിരുന്നെങ്കില്‍ എല്ലാവരും എന്നെ വറുത്തെടുത്തേനെ', നവ്യ മുമ്പൊരു അഭിമുഖത്തിൽ പറയുകയുണ്ടായി.

  Read more about: navya nair
  English summary
  Actress Navya Nair Share her first crush towards Kunchako Boban at studying tenth standard Goes Viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X