ഗര്‍ഭിണിയാണെന്ന് വാര്‍ത്ത വന്നതിന് പിന്നാലെ, മഞ്ഞ സാരി ഉടുത്ത് അതീവ സുന്ദരിയായി നവ്യ നായര്‍
നടി നവ്യ നായര്‍ രണ്ടാമതും അമ്മയാവാന്‍ പോവുന്നു, നവ്യ വീണ്ടും ഗര്‍ഭിണിയായി തുടങ്ങി കഴിഞ്ഞ ദിവസങ്ങളില്‍ ചില അഭ്യൂഹങ്ങള്‍ പ്രചരിച്ചിരുന്നു. വീട്ടില്‍ നിന്നുമെടുത്ത പുതിയൊരു സെല്‍ഫി ചിത്രം പങ്കുവെച്ച് എത്തിയതായിരുന്നു നവ്യ. മഞ്ഞ നിറമുള്ള ചുരിദാറ് ധരിച്ച് അതീവസുന്ദരിയായി നില്‍ക്കുന്ന ചിത്രത്തിന് താഴെ ചില ആരാധകരാണ് നവ്യ ഗര്‍ഭിണിയാണോന്ന് സംശയം ഉന്നയിച്ചത്.
ആര്‍ യൂ കാരീയിങ് എന്നായിരുന്നു ഒരു ആരാധകന്റെ കമന്റ്. അതിന് 'കാരീയിങ് ഫോണ്‍' എന്നാണ് നവ്യയുടെ തമാശ രൂപത്തിലുള്ള മറുപടി. എന്നാല്‍ കൂടുതല്‍ പേര്‍ മെസേജിലൂടെയും ഫോണ്‍ വിളിച്ചും ഗര്‍ഭവിശേഷം അന്വേഷിക്കാന്‍ തുടങ്ങിയതോടെ ഈ പോസ്റ്റിലം മറ്റൊരു കമന്റിലൂടെ തന്നെ നവ്യ മറുപടി കുറിച്ചു. 'എല്ലാവരും ഫോണ്‍ ചെയ്ത് ചോദിക്കലായി. ഞാന്‍ ഗര്‍ഭിണിയല്ല. എന്റെ ഗര്‍ഭം ഇങ്ങനെ അല്ല- എന്നായിരുന്നു നവ്യയുടെ ഉത്തരം.

ഇപ്പോഴിതാ വീണ്ടും പുതിയൊരു ഫോട്ടോയുമായി എത്തിയിരിക്കുകയാണ് നടി. ഇത്തവണയും മഞ്ഞ നിറമുള്ള സാരി ചുറ്റി സുന്ദരിയായിട്ടാണ് നവ്യ എത്തിയത്. ഓഷോയുടെ പ്രസിദ്ധമായ പ്രണയം തുളുമ്പുന്ന വരികള്‍ ക്യാപഷനായി കുറിച്ചിട്ടാണ് ചിത്രം പങ്കുവെച്ചത്. നിരവധി പേരാണ് നവ്യയുടെ ചിത്രത്തിന് കമന്റുകളുമായി എത്തിയിരിക്കുന്നത്. കമന്റിലൂടെ നടിയുടെ പുതിയ വിശേഷങ്ങള്‍ ചോദിക്കുന്നവര്‍ക്ക് വ്യക്തമായ മറുപടിയും നടി നല്‍കിയിരുന്നു.
ചുരിദാറിനെക്കാളും നവ്യ സുന്ദരിയായി തോന്നുന്നത് സാരിയിലാണെന്നാണ് ആരാധകര്‍ പറയുന്നത്. അടിപൊളി ലുക്കാണെന്നും മകനെ കൂടി ചിത്രത്തില്‍ ഉള്‍പ്പെടുത്താമെന്നുമൊക്കെ അഭിപ്രായം ഉയര്‍ന്ന് വരികയാണ്. നേരത്തെ നവ്യ തിരക്കുകളില്‍ ആയിരിക്കുന്നതിനാല്‍ കമന്റുകള്‍ക്ക് മറുപടി കൊടുക്കാറില്ലായിരുന്നു. ലോക്ഡൗണ്‍ വന്നതോടെ എല്ലാവര്‍ക്കും കൃത്യ മറുപടിയുമായി എത്തുകയാണ് നടി.

വിവാഹശേശം നവ്യ നായര്‍ അഭിനയ ജീവിതത്തിന് ഇടവേള നല്‍കിയെങ്കിലും തിരിച്ച് വരവിന്റെ പാതയിലാണിപ്പോള്‍. വികെ പ്രകാശ് സംവിധാനം ചെയ്യുന്ന ഒരുത്തീ എന്ന ചിത്രത്തില്‍ ശക്തമായ സ്ത്രീകഥാപാത്രത്തെ അവതരിപ്പിക്കുന്നത് നവ്യയാണ്. സിനിമയുടെ ചിത്രീകരണത്തിന് വേണ്ടിയായിരുന്നു നടി നാട്ടിലെത്തിയത്. പിന്നീട് ലോക്ഡൗണ്‍ വന്നതോടെ തിരികെ പോകാന്‍ പറ്റാതെ വരികയായിരുന്നു.
ഈ കാലയളവില്‍ വര്‍ക്കൗട്ട് ചെയ്ത് ആരാധകര്‍ ഒരിക്കലും പ്രതീക്ഷിക്കാത്തവിധം നവ്യ മേക്കോവര്‍ നടത്തിയിരുന്നു. സിനിമയ്ക്ക് വേണ്ടിയുള്ള തയ്യാറെടുപ്പുകളിലായിരുന്നു നടി. മകനൊപ്പമാണ് നവ്യ നാട്ടിലെത്തുന്നത്. അച്ഛനും അമ്മയ്ക്കുമൊപ്പം ലോക്ഡൗണ്‍ കാലം മാതൃകാപരമായ പരിപാടികളിലുടെ വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു.


Click it and Unblock the Notifications