നവ്യയും ഭര്‍ത്താവും തമ്മിലുള്ള പ്രായവ്യത്യാസം ഇത്രയാണ്! സന്തോഷിന്റെ പോസ്റ്റിലെ വരികളേറ്റെടുത്ത് സോഷ്യല്‍ മീഡിയ
നന്ദനത്തിലെ ബാലാമണി എന്ന കഥാപാത്രത്തിലൂടെ നടി നവ്യ നായര്‍ മലയാളികളുടെ മനസില്‍ ഇന്നും നിറഞ്ഞ് നില്‍ക്കുകയാണ്. നിരവധി സിനിമകളില്‍ നായികയായി അഭിനയിച്ചതിന് ശേഷമാണ് നവ്യ വിവാഹിതയാകുന്നത്. ഇതോടെ കുറേ കാലം അഭിനയ ജീവിതത്തില്‍ നിന്ന് മാറി നില്‍ക്കുകയും ചെയ്തിരുന്നു.
മകന്റെ വിദ്യഭ്യാസവും മറ്റുമായി തിരക്കുകളിലായിരുന്ന നവ്യ വീണ്ടും കേരളത്തിലേക്ക് തിരികെ എത്തി. ഇപ്പോള്‍ സിനിമയില്‍ സജീവമായി അഭിനയിച്ച് കൊണ്ടിരിക്കുകയാണ്. ഒപ്പം ഡാന്‍സും മറ്റുമായി പല മേഖലകളിലും സജീവമാണ്. ഇതിനിടയില്‍ ഭര്‍ത്താവ് സന്തോഷ് മേനോനെ പറ്റിയുള്ള ചോദ്യങ്ങളുമായി ആരാധകര്‍ എത്താറുണ്ട്.

നവ്യ ഭര്‍ത്താവുമായി വേര്‍പിരിഞ്ഞ് നില്‍ക്കുവാണോ എന്നതടക്കം നിരവധി അഭ്യൂഹങ്ങളും പ്രചരിച്ചിരുന്നു. എന്നാല്‍ ഇത്തരം പരിഹാസങ്ങള്‍ വരുമ്പോള്‍ ഭര്‍ത്താവിനൊപ്പമുള്ള ഫോട്ടോസ് പുറത്ത് വിട്ടാണ് നവ്യ വിമര്‍ശകര്‍ക്കുള്ള മറുപടി കൊടുക്കാറുള്ളത്. ഇപ്പോഴിതാ സന്തോഷ് മേനോന്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചൊരു കുറിപ്പാണ് വൈറലാകുന്നത്.
ചെറിയ പ്രായത്തില്‍ ബിസിനസ് മേഖലയിലേക്ക് എത്തി അവിടെ വിജയിച്ച് വന്നൊരാളാണ് സന്തോഷ് മേനോന്‍. ഇരുപത്തിരണ്ടാമത്തെ വയസില്‍ തുടങ്ങിയ ബിസിനെസ് യാത്രയെ കുറിച്ചും ഈ യാത്രയില്‍ വഴിക്കാട്ടിയായി കൂടെ ഉണ്ടായിരുന്ന ആളുടെ കൂടെ നില്‍ക്കുന്ന ഫോട്ടോയാണ് താരം പോസ്റ്റ് ചെയ്തിരുന്നത്.
'എന്റെ ഹീറോയ്ക്കൊപ്പം... എന്റെ മുന്‍ ബോസുമാണ് ഇദ്ദേഹം. അത് മാത്രമല്ല എപ്പോഴും എന്റെ ലൈഫ് ബോസും മെന്ററും കൂടിയാണ്. അദ്ദേഹം എന്നെ ശരിയായ രീതിയില്‍ നല്ലൊരു ബിസിനസ്മാനായി വാര്‍ത്തെടുത്തു. അദ്ദേഹം കാരണം എനിക്ക് അഭിമാനത്തോടെ പറയാന്‍ കഴിയും ഞാന്‍ ഒരു വിജയിയായ ബിസിനസുകാരനാണെന്ന്. അദ്ദേഹത്തിന്റെ മാര്‍ഗ്ഗനിര്‍ദ്ദേശത്തിലാണ് ഞാന്‍ എന്റെ കരിയര്‍ ആരംഭിച്ചത്.

എന്റെ ആദ്യത്തെ CMD@ 22 വയസ്സ്. ഒരു മാനേജ്മെന്റ് ട്രെയിനി എന്ന നിലയില്‍ സിഎംഡി റിപ്പോര്‍ട്ട് ചെയ്യാനുള്ള നേരിട്ടുള്ള അവസരം എന്റെ കരിയര്‍ കൂടുതല്‍ വര്‍ണ്ണാഭമാക്കി. 25 വര്‍ഷത്തെ ഞങ്ങളുടെ ശക്തമായ ബന്ധം ഞങ്ങള്‍ ആഘോഷിക്കുകയാണ്. അദ്ദേഹത്തിന്റെ മകന്റെ വിവാഹത്തിന് കൂര്‍ഗില്‍ എത്തിയപ്പോള്‍' എന്നും പറഞ്ഞാണ് ചിത്രത്തിന് അടിക്കുറിപ്പായി സന്തോഷ് എഴുതിയത്.
അദ്ദേഹം പോസ്റ്റില്‍ സൂചിപ്പിച്ചത് പോലെ ഇരുപത്തിയഞ്ച് വര്‍ഷത്തോളമായി ബിസിനസില്‍ ഉള്ള ആളാണെങ്കില്‍ എത്ര പ്രായമുണ്ടാവും എന്ന ചോദ്യവും ഉയര്‍ന്ന് വന്നു. ഇരുപത്തിരണ്ട് വയസില്‍ ബിസിനസിലെത്തി, ഇപ്പോള്‍ ഇരുപത്തിയഞ്ച് വര്‍ഷവുമായി. അങ്ങനെയെങ്കില്‍ നവ്യയുടെ ഭര്‍ത്താവിന് നാല്‍പത്തിയേഴ് വയസുണ്ടാവും.
വിക്കിപീഡിയയുടെ കണക്കുകള്‍ പ്രകാരം നവ്യയുടെ വയസ് മുപ്പത്തിയെട്ടാണ്. ഭര്‍ത്താവിന് നടിയേക്കാള്‍ ഒന്‍പത് വയസ് കൂടുതലുണ്ടാവും. സന്തോഷിന്റെ പോസ്റ്റ് വൈറലായതിന് പിന്നാലെ താരങ്ങളുടെ പ്രായം സംബന്ധിച്ചുള്ള കണക്കുകള്‍ വൈറലാവുകയാണ്. എന്തായാലും ഇരുവരും സന്തോഷത്തോടെ കഴിയുന്നതിനാല്‍ പ്രായത്തിലൊക്കെ എന്തെങ്കിലും കാര്യമുണ്ടോ എന്ന് ചോദിക്കുകയാണ് ആരാധകരും.


Click it and Unblock the Notifications











