For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  തെങ്ങ് ചതിക്കില്ല എന്ന പഴഞ്ചെല്ല് ഗുണമായത് എന്റെ കാര്യത്തിലാണ്; പ്രണയം കൈമാറിയതിനെ കുറിച്ച് നയന

  |

  ദുല്‍ഖര്‍ സല്‍മാന്‍ നിര്‍മ്മിച്ച് ഗ്രിഗറി നായകനായിട്ടെത്തിയ ചിത്രമാണ് മണിയറയിലെ അശോകന്‍. ഓണത്തിന് മുന്നോടിയായി തിയറ്ററുകളിലേക്ക് എത്തിയ ചിത്രത്തില്‍ അനുപമ പരമേശ്വരന്‍, അനു സിത്താര തുടങ്ങിയ നടിമാര്‍ക്കൊപ്പം ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിച്ച നടിയാണ് നയന ഏല്‍സ. ചിത്രത്തില്‍ കാമുകന് തെങ്ങിന്‍ തൈ പ്രണയലേഖനമായി കൊടുത്ത് കൈയടി വാങ്ങിയ നയന തന്റെ വിശേഷങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ്.

  'തെങ്ങ് ചതിക്കില്ല എന്ന പഴഞ്ചെല്ല് ഏറ്റവും ഗുണമായത് എന്റെ കാര്യത്തിലാണെന്ന് പറയാം. മണിയറയിലെ അശോകനിലെ തെങ്ങിന്‍ തൈ കൊടുത്തുള്ള പ്രപ്പോസല്‍ സീന്‍ കേട്ടപ്പോള്‍ മുതല്‍ വളരെ എക്‌സൈറ്റഡായിരുന്നു. അങ്ങനെയൊരു പ്രപ്പോസല്‍ നമ്മള്‍ കേള്‍ക്കുന്നത് പോലും ആദ്യമായിട്ടല്ലേ. സിനിമ ഷൂട്ട് ചെയ്യുമ്പോള്‍ തിയറ്റേര്‍ റിലീസായിരുന്നു എല്ലാവരുടെയും മനസില്‍.

  nayana-elsa

  ലോക്ഡൗണ്‍ വന്നതോടെ കുറച്ച് വിഷമം തോന്നിയെങ്കിലും ഓണം റിലീസായി സിനിമ ഒടിടി പ്ലാറ്റ്‌ഫോമില്‍ വന്നു. ട്രോളുകളിലും മീമുകളിലും തെങ്ങ് നിറയുന്നത കണ്ടപ്പോള്‍ ഡബിള്‍ ഹാപ്പിയായി. സ്ഫടികത്തിലെ ചാക്കോമാഷ് മകന് പകരം മുറ്റത്ത് നട്ട പതിനെട്ടാം പട്ട തെങ്ങിന് ശേഷം ഇതാ എന്റെ തെങ്ങും തൈയും ഹിറ്റായെന്നും വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ നയന പറയുന്നു.

  ജൂണിലെ കുഞ്ഞിയാകാന്‍ വിളിച്ചപ്പോള്‍ നാടന്‍ സ്‌കൂള്‍കുട്ടി ലുക്ക് ചേരുമോ എന്ന് കണ്‍ഫ്യൂഷനായിരുന്നു. അന്ന് വരെ ചുരിദാറൊന്നും ഞാന്‍ ഉപയോഗിച്ചിട്ടില്ല. ജീന്‍സും ടോപ്പുമാണ് സ്ഥിരം വേഷം. എനിക്കും കുഞ്ഞിക്കും തമ്മില്‍ സ്വഭാവത്തില്‍ മാത്രമേ സാമ്യമുള്ളു. എപ്പോഴും വാ തോരാതെ വര്‍ത്തമാനം പറഞ്ഞ് നടക്കുന്നതാണ് എന്റെയും ശീലം. ആ സിനിമയില്‍ 15 വയസ് മുതല്‍ 24 വയസ് വരെയുള്ള മൂന്ന് ഗെറ്റപ്പുകളുമുണ്ട്.

  nayana-elsa

  ക്ലൈമാക്‌സില്‍ അഭിനയിക്കുന്നത് ഗര്‍ഭിണിയായിട്ടുമാണ്. കട്ടിക്കണ്ണട വച്ച ആ ലുക്കിന് വേണ്ടി എന്നും മുടി കേള്‍ ചെയ്യുമായിരുന്നു. ജൂണില്‍ പ്ലസ്ടു കുട്ടിയായിട്ടാണ് വന്നതെങ്കില്‍ അടുത്ത സിനിമയില്‍ ടീച്ചറാകാനുള്ള ഭാഗ്യമല്ലേ കിട്ടിയത്. എന്താലേ.... ജൂണിന് ശേഷമാണ് അശോകനിലേക്ക് വിളി വന്നത്. റാണി ടീച്ചറിന് നീണ്ട മുടിയും മേക്കപ്പ് ഇല്ലാത്ത പുരികം പോലും ത്രെഡ് ചെയ്യാത്ത ലുക്കിലുമൊക്കെ ആണ് ഉള്ളത്.

  ഒരു ദിവസം രാവിലെ സംവിധായകന്‍ ഷംസു സയ്ബ വിളിച്ചു, വേഗം എഴുന്നേറ്റ് മുഖം പോലും കഴുകാതെ അമ്മയുടെയോ അമ്മൂമ്മയുടെയോ പഴയ സാരിയുടുത്തുള്ള ഫോട്ടോ അയക്കാന്‍ പറഞ്ഞു. ആ ഫോട്ടോ കണ്ടിട്ടാണ് എന്നെ ഫിക്‌സ് ചെയ്തത്. സാരിയുടുത്ത ലുക്കില്‍ പക്വത തോന്നിപ്പിക്കാന്‍ വേണ്ടി കുറച്ച് വണ്ണം പിന്നീട് കൂട്ടി'.

  Read more about: actress നടി
  English summary
  Actress Nayana Elsa About Her Entrt On Maniyarayile Ashokan Movie
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X