ഷൂട്ടിംഗ് തുടങ്ങി ഉച്ചയായപ്പോഴേക്കും ഞാനതാ കിടക്കുന്നു ബോധം കെട്ട്, അനുഭവം പങ്കുവെച്ച് നയന ഏല്‍സ
ജൂണ്‍ എന്ന രജിഷ വിജയന്‍ ചിത്രത്തിലൂടെ മലയാളത്തില്‍ ശ്രദ്ധേയയായി മാറിയ താരമാണ് നയന ഏല്‍സ. കളി എന്ന ചിത്രത്തിലൂടെയാണ് അരങ്ങേറ്റമെങ്കിലും ജൂണിലെ കുഞ്ഞി എന്ന കഥാപാത്രമാണ് നടിയുടെതായി ശ്രദ്ധിക്കപ്പെട്ടത്. ജൂണിന് പിന്നാലെ മണിയറയിലെ അശോകന്‍ എന്ന ചിത്രത്തിലെ റാണി ടീച്ചറും നടിയുടെതായി പ്രേക്ഷകര്‍ സ്വീകരിച്ചിരുന്നു. അതേസമയം മണിയറയിലെ അശോകനില്‍ പ്രവര്‍ത്തിച്ചപ്പോഴുണ്ടായ അനുഭവം വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ നടി പങ്കുവെച്ചിരുന്നു.

അഭിനയത്തിന് പുറമെ ചിത്രത്തില്‍ അസിസ്റ്റന്റ് ഡയറക്ടറായും പ്രവര്‍ത്തിച്ചിരുന്നു നയന. ആദ്യമായി സഹസംവിധായികയായ അനുഭവമാണ് നയന അഭിമുഖത്തില്‍ പങ്കുവെച്ചത്. നടിയുടെ വാക്കുകളിലേക്ക്: മണിയറയിലെ അശോകനില്‍ അനുപമ പരമേശ്വരന്‍ അസിസ്റ്റന്റ് ഡയറക്ടറായി വര്‍ക്ക് ചെയ്യുന്നുണ്ടായിരുന്നു. ഷൂട്ടിംഗ് തുടങ്ങി നാലഞ്ച് ദിവസം കഴിഞ്ഞപ്പോള്‍ സംവിധായകന്‍ ഒരു ചോദ്യം നീയും അസിസ്റ്റന്റ് ആകുന്നോ.
കേട്ടപാടെ സമ്മതിച്ചെങ്കിലും പിന്നെയാണ് അത് കട്ടിപ്പണി ആണെന്ന് മനസ്സിലായത്. ക്ലാപ്പ് അടിക്കുന്നത് മുതല്‍ അഭിനയിക്കുന്നവരുടെ കോസ്റ്റ്യൂം ശരിയാക്കുന്നത് വരെയുളള ജോലിയുണ്ട്. എന്റെ സീന്‍ വരുമ്പോള്‍ അഭിനയിക്കുകയും വേണം. ഇതിനിടെ ഒരു രസമുണ്ടായി, പാലക്കാട്ടെ ഒരു കവലയിലായിരുന്നു ഉണ്ണിമായേ സോങ് എടുത്തത്. രാവിലെ ഷൂട്ടിംഗ് തുടങ്ങി ഏതാണ്ട് ഉച്ചയ്ക്ക് 12 ആയപ്പോഴേക്കും ഞാനതാ കിടക്കുന്നു ബോധം കെട്ട്. വെയിലുകൊണ്ടപ്പോള്‍ ചെറുതായൊന്ന് തല കറങ്ങിയതാ. വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ നയന പറഞ്ഞു.
ദുല്‍ഖര്‍ സല്‍മാന്‍ നിര്‍മ്മിച്ച മണിയറയിലെ അശോകനില്‍ ജേക്കബ് ഗ്രിഗറിയായിരുന്നു നായക വേഷത്തില്‍ അഭിനയിച്ചത്. ചിത്രത്തില്‍ കൃഷ്ണശങ്കറിന്റെ ജോഡിയായിട്ടാണ് നയന എത്തിയത്. നയനയ്ക്ക് പുറമെ അനുപമ പരമേശ്വരന്‍, അനു സിത്താര, നസ്രിയ തുടങ്ങിയവരും ചിത്രത്തിലെ നായികമാരായിരുന്നു. ഇവര്‍ക്കൊപ്പം ദുല്‍ഖറും ചിത്രത്തില്‍ അതിഥി വേഷത്തില്‍ അഭിനയിച്ചു.
ഷൈന്‍ ടോം ചാക്കോ, സണ്ണി വെയ്ന്‍, സുധീഷ്, വിജയരാഘവന്‍, ശ്രീലക്ഷ്മി, കുഞ്ചന്‍,സന്തോഷ് കീഴാറ്റൂര്‍, ഇന്ദ്രന്‍സ്, ശ്രിതാ ശിവദാസ് തുടങ്ങിയവരായിരുന്നു ചിത്രത്തിലെ മറ്റു താരങ്ങള്‍. നെറ്റ്ഫ്‌ളിക്‌സ് റീലിസായി തിരുവോണ ദിനത്തില്‍ പുറത്തിറങ്ങിയ ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്. ദുല്‍ഖറിന്റെ നിര്‍മ്മാണത്തില്‍ പുറത്തിറങ്ങിയ രണ്ടാമത്തെ ചിത്രം കൂടിയായിരുന്നു മണിയറയിലെ അശോകന്‍. ശ്രീഹരി കെ നായര്‍ ഒരുക്കിയ ചിത്രത്തിലെ പാട്ടുകളും ശ്രദ്ധിക്കപ്പെട്ടിരുന്നു. വിനീത് കൃഷ്ണന്റെ തിരക്കഥയിലായിരുന്നു സിനിമ അണിയിച്ചൊരുക്കിയത്.


Click it and Unblock the Notifications











