അപ്പാപ്പന് പിറന്നാൾ കേക്കുമായി ഉയിരും ഉലകവും...; അന്നേ അച്ഛന്റെ പുന്നാരപുത്രിയായിരുന്നു നയൻസ്, വീഡിയോ വൈറൽ!
ഇന്ത്യൻ സിനിമയിൽ ഏറ്റവും അധികം ആഘോഷിക്കപ്പെടുന്ന താരദമ്പതികളാണ് നയൻതാരയും വിഘ്നേഷ് ശിവനും. ജീവിതത്തിലെ ഓരോ പ്രധാന നിമിഷവും ഇരുവരും സോഷ്യൽമീഡിയയിൽ പങ്കുവെക്കുകയും ആഘോഷിക്കുകയും ചെയ്യാറുണ്ട്. ഇന്ത്യൻ സിനിമയിലെ മുൻനിര നായികമാരിൽ ഒരാളാണ് നയൻതാര. ഷാരൂഖ് ഖാനൊപ്പം ജവാനിൽ നായികയായതോടെ നയൻസിന് പാൻ ഇന്ത്യൻ പരിവേഷവും ലഭിച്ചിട്ടുണ്ട്. എത്ര വലിയ നടിയാണെങ്കിലും നയൻതാരയ്ക്കെല്ലാം കുടുംബമാണ്.
രണ്ട് മക്കൾ കൂടി പിറന്നതോടെ കുടുംബത്തോടൊപ്പം സമയം ചിലവഴിക്കുന്നതിലാണ് നയൻതാര ഏറെയും സന്തോഷം കണ്ടെത്തുന്നത്. ജവാൻ സിനിമയോട് അനുബന്ധിച്ചാണ് നയൻതാര സോഷ്യൽമീഡിയയിൽ ആക്ടീവായി തുടങ്ങിയത്. അതുകൊണ്ട് തന്നെ എല്ലാ വിശേഷവും സോഷ്യൽമീഡിയയിൽ പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ പിതാവ് കുര്യന്റെ പിറന്നാൾ ആഘോഷമാക്കിയിരിക്കുകയാണ് നയൻതാരയും വിക്കിയും മക്കളും.

മൂന്ന് കേക്കുമായാണ് ഉയിരും ഉലകവും അപ്പാപ്പനെ കാണാൻ എത്തിയത്. കേക്കുകളിൽ കുഞ്ഞിക്കൈകളിലെ വിരലുകൾ കൊണ്ട് കുത്തിക്കളിക്കുന്ന കുഞ്ഞുവാവകളുടെ വീഡിയോ വിഘ്നേഷ് ശിവൻ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരുന്നു. അച്ഛന് പിറന്നാൾ ആശംസകൾ നേർന്ന് ഒരു കുട്ടിക്കാല ചിത്രവും നയൻതാര പങ്കിട്ടിട്ടുണ്ട്. ചെറുപ്രായത്തില്‍ തന്നെ എടുത്തുകൊണ്ട് നിൽക്കുന്ന അച്ഛന്റെ ചിത്രമാണ് നയൻതാര പങ്കുവെച്ചത്.
എന്റെ ഹീറോയ്ക്ക് പിറന്നാൾ ആശംസകൾ... എന്നും എന്റെ സ്നേഹം. സ്നേഹം മാത്രം അച്ഛാ... എന്നാണ് ചിത്രത്തിനൊപ്പം നയൻതാര കുറിച്ചത്. അച്ഛനെന്നാൽ എല്ലാമാണ് നയൻതാരയ്ക്ക്. എപ്പോൾ അച്ഛനെ കുറിച്ച് സംസാരിക്കാൻ തുടങ്ങിയാലും നയൻതാരയുടെ കണ്ണുകൾ നിറയും വാക്കുകൾ ഇടറും. ജീവിതം തിരിച്ച് കറക്കി എന്തെങ്കിലും ഒരു കാര്യം മാറ്റാന്‍ അവസരം ലഭിച്ചാല്‍ എന്തുമാറ്റും എന്ന ചോദ്യത്തിന് ഒരിക്കൽ തന്റെ കുടുംബത്തെക്കുറിച്ചാണ് നയൻതാര പറഞ്ഞത്.
അച്ഛൻ ഒരു എയര്‍ഫോഴ്സ് ഓഫീസറായിരുന്നു. പന്ത്രണ്ട്-പതിമൂന്ന് വര്‍ഷങ്ങളായി അച്ഛന് സുഖമില്ലാതെയായിട്ട്. ഒരു കൊച്ചുകുട്ടിയെ എന്ന പോലെ ശ്രദ്ധിക്കണം. ഇത് ഞാന്‍ എവിടെയും സംസാരിച്ചിട്ടില്ല. കാരണം വളരെ സ്വകാര്യവും ഇമോഷണലുമായ ഒരു വിഷയമാണ്. അച്ഛനെ എന്നും ഒരു ഹീറോയായിട്ടാണ് ഞാന്‍ കണ്ടിട്ടുള്ളത്. ഇന്നെന്റെ ജീവിതത്തില്‍ ഒരു ചിട്ടയുണ്ടെങ്കില്‍ അധ്വാനിക്കാനുള്ള ആര്‍ജ്ജവമുണ്ടെങ്കില്‍ സമയനിഷ്ഠയുണ്ടെങ്കില്‍ എല്ലാം അച്ഛനില്‍ നിന്ന് പകര്‍ന്ന് കിട്ടിയതാണ്.
ജോലി സംബന്ധമായി മാത്രമല്ല എന്നെ ഞാനാക്കുന്നതിലും അദ്ദേഹത്തിന് വലിയ പങ്കുണ്ട്. അച്ഛനും അമ്മയ്ക്കും രണ്ടു പേര്‍ക്കുമുണ്ട്. പക്ഷെ ജോലിയില്‍ അദ്ദേഹം കൂടുതല്‍ സ്വാധീനിച്ചിട്ടുണ്ട്. എന്നും വളരെ പെര്‍ഫെക്ടായി മാത്രമെ അച്ഛനെ കണ്ടിട്ടുള്ളൂ.

മുടക്കമില്ലാതെ ജോലിക്കുപോകാന്‍ യൂണിഫോം ധരിച്ച് എത്തുന്ന അച്ഛനെയാണ് എനിക്ക് ഓര്‍മ. അദ്ദേഹത്തെക്കുറിച്ച് നല്ലത് മാത്രമെ കേട്ടിട്ടുള്ളൂ. അതുപോലുള്ള ഒരാള്‍ പെട്ടെന്ന് രോഗബാധിതനാവുകയാണ്. ഞാന്‍ സിനിമയില്‍ എത്തി രണ്ട്, മൂന്ന് വര്‍ഷം കഴിഞ്ഞപ്പോള്‍ത്തന്നെ അച്ഛന് വയ്യാതെയായി. അമ്മയാണ് അച്ഛനെ നോക്കുന്നത്. ഇത്രയും കാലമായി അമ്മ അച്ഛനെ നോക്കിയപോലെ മറ്റാർക്കും സാധിക്കില്ല.
രണ്ടുപേരും ഏതാണ്ട് സമപ്രായക്കാരാണ്. അച്ഛന്‍റെ അസുഖം മാറി... അദ്ദേഹത്തെ പഴയ പോലെ കണ്ടാല്‍ കൊള്ളാം എന്നുണ്ട് എന്നാണ് നയൻതാര പറഞ്ഞത്. അച്ഛൻ അസുഖബാധിതനായി കിടക്കുന്നതുകൊണ്ട് തന്നെ എല്ലാ ആഘോഷങ്ങൾക്കും നയൻസും വിക്കിയും അവർക്ക് അരികിലേക്ക് ഓടിയെത്തും.


Click it and Unblock the Notifications