'മീനും പോർക്കും എല്ലാമുണ്ട്...'; ഇത്തവണത്തെ വിക്കിയുടെ ക്രിസ്മസ് നയൻസിന്റെ കുടുംബത്തോടൊപ്പം കൊച്ചിയിൽ!
തെന്നിന്ത്യയിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള താരദമ്പതികളാണ് നയൻതാരയും വിഘ്നേഷ് ശിവനും. ഇരുവരും ആറ് വർഷത്തോളം പ്രണയിച്ച് വിവാഹിതരായവരാണ്. രണ്ട് മതത്തിൽ നിന്നും ഉള്ളവരാണെങ്കിലും ഒരു ആഘോഷവും ഇരുവരും വിടാറില്ല. പൊങ്കൽ മുതൽ ഈസ്റ്റർ വരെ ഈ ഏഴ് വർഷക്കാലവും ഇരുവരും ഗംഭീരമായി ആഘോഷിച്ചു. ഇപ്പോൾ മക്കളായ ഉയിരും ഉലകവും വന്നതോടെ ആഘോഷങ്ങൾക്ക് പൊലിമ കൂടിയെങ്കിലെ ഉള്ളു.
ക്രിസ്ത്യനായ നയൻതാര സിനിമയിൽ എത്തിയശേഷം മതം മാറി ഹിന്ദുവായതായി റിപ്പോർട്ടുകൾ വളരെ നാളുകളായി പ്രചരിക്കുന്നുണ്ട്. എന്നാൽ ഇതിൽ വ്യക്തതയില്ല. ക്രിസ്മസ്, ഓണം പോലുള്ള ആഘോഷങ്ങൾ വരുമ്പോൾ മലയാളികൾ ജന്മനാട്ടിലേക്കും വീട്ടുകാരുടെയും ബന്ധുക്കളുടെയും അടുത്തേക്കും ഓടിയെത്തും.

കുടുംബത്തോടൊപ്പമുള്ള ആഘോഷങ്ങൾക്ക് മാറ്റ് കൂടുതലായതുകൊണ്ടാണ് ഇത്തരം ആഘോഷങ്ങളിൽ പങ്കെടുക്കാൻ എല്ലാ തിരക്കും മാറ്റിവെച്ച് ജന്മനാട്ടിലേക്ക് എത്തുന്നത്. അത്തരത്തിൽ സിനിമാ തിരക്കുകളിൽ നിന്നും ഇടവേളയെടുത്ത് കൊച്ചിയിൽ ക്രിസ്മസ് സെലിബ്രേഷന് എത്തിയിരിക്കുകയാണ് കുടുംബസമേതം നയൻതാര. കഴിഞ്ഞ ദിവസം മകനൊപ്പം കൊച്ചി എയർപോർട്ടിലൂടെ നടന്ന് നീങ്ങുന്ന നയൻതാരയുടെ ചിത്രങ്ങൾ വൈറലായിരുന്നു.
കൊച്ചിയിൽ ആഘോഷങ്ങൾ ആരംഭിച്ചതിന്റെ ചില ഗ്ലിബ്സുകൾ ഭർത്താവും സംവിധായകനുമായ വിഘ്നേഷ് ശിവനും സോഷ്യൽമീഡിയ വഴി പങ്കിട്ടിട്ടുണ്ട്. മീനും മറ്റ് കേരള സ്പെഷ്യൽ വിഭവങ്ങളുമെല്ലാം നയൻതാരയുടെ അമ്മയും ബന്ധുക്കളും ചേർന്ന് നയൻതാരയ്ക്കും വിഘ്നേഷിനും മക്കൾക്കും വേണ്ടി ഒരുക്കിയിരുന്നു.
കേരള സ്റ്റൈൽ മീൻ വറുത്തതിന്റെ ചിത്രം അടക്കം വിഘ്നേഷ് പങ്കിട്ടിരുന്നു. കൂടാതെ പുൽക്കൂട് അടക്കമുള്ള അലങ്കാരങ്ങൾ ഒരുക്കിയതിന്റെ വീഡിയോയും വിഘ്നേഷ് പങ്കിട്ടിട്ടുണ്ട്. കഴിഞ്ഞ കുറച്ച് വർഷങ്ങളായി നയൻതാരയുടെ പിതാവ് വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് അവശതയിലാണ്. യാത്രകൾ പോലും അതുകൊണ്ട് കുറവാണ്.
നയൻസിന്റെ അമ്മയാണ് കാര്യങ്ങളെല്ലാം നോക്കി പരിപാലിക്കുന്നത്. കുര്യൻ എന്നാണ് നയൻതാരയുടെ പിതാവിന്റെ പേര്. അമ്മയുടെ പേര് ഓമന എന്നാണ്. പിതാവിനെ കുറിച്ച് സംസാരിക്കുമ്പോഴെല്ലാം നയൻതാര വികാരനിർഭരയാകും. പിതാവ് അവശതയിലാണെന്നതാണ് താരത്തെ ഏറ്റവും കൂടുതൽ വിഷമിപ്പിക്കുന്ന ഒരു കാര്യം.

സിനിമാത്തിരക്കുകൾ ഉള്ളതുകൊണ്ടാണ് താരം ചെന്നൈയിൽ സെറ്റിൽഡായിരിക്കുന്നത്. ഇക്കഴിഞ്ഞ ഓണത്തിനും അമ്മയെയും അച്ഛനേയും കാണാൻ നയൻതാര കുടുംബസമേതം കൊച്ചിയിൽ എത്തിയിരുന്നു. അമ്മയ്‌ക്കൊപ്പം ഓണത്തിന് എടുത്ത നയന്‍താരയുടെ ചിത്രവും വിഘ്‌നേഷ് അന്ന് പങ്കുവെച്ചിരുന്നു.
ജവാന്‍ സിനിമയുടെ ട്രെയ്‌ലര്‍ ലോഞ്ചില്‍ പോലും പങ്കെടുക്കാതെയാണ് നയന്‍താര അന്ന് അമ്മയ്ക്ക് അരികിലെത്തിയത്. അമ്മയുടെ അനുഗ്രഹവും പ്രാര്‍ഥനയുമാണ് തങ്ങളുടെ ജീവിതം മനോഹരമാക്കുന്നതെന്നും സ്വന്തം അമ്മയെപ്പോലെയാണെന്നും മുമ്പ് നയൻതാരയുടെ അമ്മയെ കുറിച്ച് സംസാരിച്ച് വിഘ്നേഷ് ശിവൻ പറഞ്ഞിരുന്നു.
ഉയിരും ഉലകവും മുട്ടിലിഴയുന്ന പ്രായമായതുകൊണ്ട് തന്നെ ഇത്തവണ ക്രിസ്മസ് കൂടുതൽ സുന്ദരമാകും. കഴിഞ്ഞ വർഷം ക്രിസ്മസ് സമയത്ത് ഇരുവരും പൊടികുഞ്ഞുങ്ങളായിരുന്നു. ബന്ധങ്ങൾക്ക് വളരെ അധികം പ്രാധാന്യം കൊടുക്കുന്ന നയൻതാര വിഘ്നേഷിന്റെ കുടുംബത്തോടൊപ്പം യാത്രകൾ നടത്താറുമുണ്ട്. നയൻസിന്റെ വിവാഹത്തിനും അമ്മ മാത്രമാണ് സജീവമായി പങ്കെടുത്തത്.
അവശതകളാണ് പിതാവിന് ചടങ്ങിൽ സജീവമായി പങ്കെടുക്കുന്നതിന് തടസമായത്. അടുത്തിടെയായിരുന്നു നയൻതാരയുടെ മക്കളുടെ ഒന്നാം പിറന്നാൾ ആഘോഷം. ടെലിവിഷൻ അവതാരകയായി കരിയർ ആരംഭിച്ച നയൻതാര ഇന്ന് ഏറ്റവും താരമൂല്യമുള്ള നടിയാണ്. ആഡംബരത്തിന്റെ പര്യായമാണ് നയൻതാര എന്ന പേര്. താരത്തിന് വീടും കാറുകളും മാത്രമായി കോടികളുടെ സ്വത്തുണ്ട്. പിന്നെ ഒരു പ്രൈവറ്റ് ജെറ്റും. ഇതിലാണ് നയൻസ് ഒരിക്കൽ കൊച്ചിയിൽ തന്റെ മാതാപിതാക്കളെ കാണാൻ എത്തിച്ചേർന്നതും.


Click it and Unblock the Notifications