'എന്ത് മരുന്നാണ് കുഞ്ഞുങ്ങൾക്ക് കൊടുത്തത് വളരെ വേ​ഗം വലുതായല്ലോ?'; ഓണസദ്യ ആസ്വദിച്ച് നയൻസിന്റെ ഉയിരും ഉലകവും!

സെലിബ്രിറ്റികൾ അടക്കം എല്ലാവരും ഓണം കെങ്കേമമാക്കാനുള്ള ഒരുക്കങ്ങൾ ആരംഭിച്ച് കഴിഞ്ഞു. തങ്ങൾക്ക് പ്രിയപ്പെട്ട താരങ്ങളുടെ ആഘോഷങ്ങൾ എത്തരത്തിലാണെന്ന് അറിയാനുള്ള ആകാംഷയിലാണ് ആരാധകർ. ഓണത്തിന് ദിവസങ്ങൾ മാത്രം ശേഷിക്കെ നടി നായൻതാരയും കുടുംബവും ആഘോഷങ്ങൾ തുടങ്ങി.

ഇത്തവണ ഓണം ആഘോഷിക്കാൻ‌ നയൻതാരയ്ക്കും വിഘ്നേഷ് ശിവനുമൊപ്പം ഇരുവരുടെ മക്കളായ ഉയിരും ഉകലവുമുണ്ട്. മക്കളുടെ കന്നി ഓണം ആഘോഷമാക്കിയതിന്റെ ചിത്രങ്ങളാണ് നയൻതാരയും വിഘ്നേഷ് ശിവനും ഇപ്പോൾ‌ സോഷ്യൽമീഡിയയിൽ പങ്കിട്ടിരിക്കുന്നത്.

മക്കൾക്കൊപ്പം സദ്യ കഴിക്കുന്ന ചിത്രം പങ്കുവെച്ചാണ് വിഘ്നേഷ് ഓണവിശേഷങ്ങൾ പങ്കിട്ടത്. ഉയിരും ഉലകവും കവ‌സവുമുണ്ടുടുത്ത് സദ്യ കഴിക്കുന്ന ക്യൂട്ട് ചിത്രം ആരാധകർ ഏറ്റെടുത്ത് കഴിഞ്ഞു. വിവിധതരം വിഭവങ്ങളും പരിപ്പും പപ്പടവും പായസും കൂട്ടി ഉയിരും ഉലകവും ഭക്ഷണം കഴിക്കുമ്പോൾ നയൻതാരയും വിഘ്നേഷും ഇരുവരെയും കെട്ടിപിടിച്ച് ചുംബിക്കുന്നതും ഫോട്ടോയിൽ കാണാം.

Nayanthara

കസവ് വസ്ത്രങ്ങളും മുല്ലപ്പൂവും ചൂടിയാണ് നയൻതാര ഫോട്ടോയിൽ പ്രത്യക്ഷപ്പെട്ടത്. വിഘ്നേഷ് ശിവനും ഓണക്കോടി ധരിച്ചാണ് ഫോട്ടോയിൽ പ്രത്യക്ഷപ്പെട്ടത്. വിഘ്നേഷ് ശിവനുമായി പ്രണയത്തിലായ ശേഷം നയൻതാര തമിഴ്നാട്ടിലെയും കേരളത്തിലെയും ഫെസ്റ്റിവലുകൾ ആഘോഷിക്കാറുണ്ട്. ഉയിരിനും ഇലകത്തിനുമൊപ്പം ആദ്യത്തെ ഓണം.

'ഇവിടെ ആഘോഷങ്ങൾ കുറച്ച് നേരത്തെ തുടങ്ങി. എല്ലാവർക്കും സന്തോഷം നിറഞ്ഞ ഓണം ആശംസിക്കുന്നു...' ചിത്രങ്ങൾക്കൊപ്പം വിഘ്നേഷ് കുറിച്ചു. നയൻതാരയും വിഘ്നേഷും മക്കൾക്കൊപ്പം സ​ദ്യ കഴിക്കുന്നതാണ് അദ്യത്തെ ചിത്രം. പിന്നെ ഉയിരും ഉലകവും സദ്യ കഴിക്കുന്ന രണ്ട് ക്യൂട്ട് ചിത്രങ്ങളും ഷെയർ ചെയ്തിട്ടുണ്ട്.

ഉയിരിനും ഉലകത്തിനുമൊപ്പം ആദ്യത്തെ ഓണം. ഇവിടെ ആഘോഷങ്ങൾ കുറച്ച് നേരത്തെ തുടങ്ങി. എല്ലാവർക്കും സന്തോഷം നിറഞ്ഞ ഓണം ആശംസിക്കുന്നു. ചിത്രങ്ങൾക്കൊപ്പം വിഘ്നേഷ് കുറിച്ചു. നയൻതാരയും വിഘ്നേഷും മക്കൾക്കൊപ്പം സ​ദ്യ കഴിക്കുന്നതാണ് ആദ്യത്തെ ചിത്രം. പിന്നെ ഉയിരും ഉലകവും സദ്യ കഴിക്കുന്ന രണ്ട് ക്യൂട്ട് ചിത്രങ്ങളും ഷെയർ ചെയ്തിട്ടുണ്ട്.

കഴിഞ്ഞ വർഷം ഒക്ടോബറിലാണ് ഉയിരും ഉലകവും നയൻതാരയുടെയും വിഘ്നേഷിന്റെയും ജീവിതത്തിലേക്കെത്തിയത്. ഉയിരിന്റെ യഥാർഥ പേര് രുദ്രോനീൽ എൻ ശിവ എന്നും ഉലകിന്റെ യഥാർഥ പേര് ദൈവിക് എൻ ശിവ എന്നുമാണ്.

Nayanthara

ചിത്രങ്ങൾ വൈറലായതോടെ നിരവധി പേരാണ് താരകുടുംബത്തിന് ആശംസകൾ നേർന്ന് എത്തിയത്. കമന്റുകളിൽ ഏറെയും എങ്ങനെയാണ് ഉയിരും ഉലകവും ഇത്ര വേ​ഗത്തിൽ വലുതായത് എന്നതിനെ കുറിച്ചാണ്. എന്ത് മരുന്നാണ് കുഞ്ഞുങ്ങൾക്ക് കൊടുത്തത് വളരെ വേ​ഗം വലുതായല്ലോ?, ബേബി ആയി ഇരുന്ന കുഞ്ഞുങ്ങൾ എങ്ങനെയാണ് ഇത്ര വേ​ഗത്തിൽ ബോയ്സ് ആയത് എന്നിങ്ങനെയായിരുന്നു കമന്റുകൾ.

കുഞ്ഞുങ്ങളുടെ മുഖം കാണിക്കുമോ എന്നും ചിലർ കമന്റിലൂടെ ചോദിച്ചു. വാടക ​ഗർ‌ഭധാരണത്തിലൂടെയാണ് വിഘ്നേഷ് ശിവനും നയൻതാരയ്ക്കും ആൺ കുഞ്ഞുങ്ങൾ പിറന്നത്.

നയൻതാരയും വിഘ്നേഷും തമ്മിലുള്ള വിവാഹം ആറ് വർഷം മുമ്പുതന്നെ നടന്നിരുന്നു. ഇവർക്ക് വേണ്ടി വാടക ഗർഭധാരണത്തിന് തയ്യാറായത് നയൻതാരയുടെ ബന്ധുവും വിദേശത്ത് താമസക്കാരിയുമായ സ്ത്രീയാണ്. നീണ്ട ഏഴ് വർഷത്തെ പ്രണയത്തിനൊടുവിൽ 2022 ജൂൺ ഒമ്പതിനാണ് നയൻതാരയും വിഘ്‌നേഷും വിവാഹിതരായത്. തങ്ങൾക്ക് ഇരട്ടക്കുട്ടികൾ പിറന്നകാര്യം ഒക്ടോബർ ഒമ്പതിനായിരുന്നു ഇവർ വെളിപ്പെടുത്തിയത്.

നാനും റൗഡിതാൻ എന്ന സിനിമയുടെ സെറ്റിൽ വെച്ചായിരുന്നു നയൻതാരയും വിഘ്നേഷും പ്രണയത്തിലായത്. പിന്നീട് ഇരുവരും തമ്മിലുള്ള ചിത്രങ്ങളും വീഡിയോകളും സമൂഹമാധ്യമങ്ങളിൽ വൈറലായി. ഒടുവില്‍ 2021 സെപ്റ്റംബറില്‍ തങ്ങളുടെ വിവാഹ നിശ്ചയം കഴിഞ്ഞ വിവരം നയന്‍താര ഒരു അഭിമുഖത്തിലൂടെ അറിയിക്കുകയായിരുന്നു.

Read more about: nayanthara
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X