യാത്രകളിൽ നഴ്സുമാർ എപ്പോഴും ഒപ്പമുണ്ടാകും, അവരില്ലാതെ നയൻതാരയ്ക്ക് യാത്രകളില്ല, എല്ലാം മക്കൾക്ക് വേണ്ടി!
സിനിമാ സ്വപ്നമില്ലാതിരുന്ന ഒരു മലയാളി പെൺകുട്ടി ഇന്ന് തെന്നിന്ത്യൻ സിനിമാ ലോകത്തെ മുടിചൂടാ രാഞ്ജിയാണ്. ഒരു സിനിമാറ്റിക് സ്റ്റോറി പോലെ സംഭവബഹുലമായിരുന്നു നയൻതാരയുടെ ഇരുപത് വർഷത്തെ സിനിമാ ജീവിതം. വ്യക്തി ജീവിതത്തിലും കരിയറിലും നഷ്ട നേട്ടങ്ങളുടെ കണക്കുകളും വിജയങ്ങളുടെ ആരവവും പരാജയങ്ങളുടെ കയ്പുനീരുമൊക്കെയായി ട്വിസ്റ്റും അപ്രതീക്ഷിതമായ സംഭവ വികാസങ്ങളുമൊക്കെയായി ഒരു സിനിമാക്കഥ തന്നെ.
പരിസാഹങ്ങളും കല്ലേറുകളും തൻ്റെ ഇശ്ചാശക്തികൊണ്ടും കരഘോഷങ്ങളും അംഗീകാരങ്ങളുമാക്കി മാറ്റി ഇന്ന് ദേശാന്തരങ്ങൾക്കപ്പുറം വലിയൊരു ആരാധക വൃന്ദത്തെ സൃഷ്ടിച്ചിരിക്കുകയാണ് നയൻതാര. ലേഡി സൂപ്പർ സ്റ്റാറെന്ന വിശേഷണം വർഷങ്ങൾ നീണ്ട നടിയുടെ പ്രയത്നത്തിന് ആരാധകർ നൽകിയ പ്രതിഫലമാണ്. തെന്നിന്ത്യയിൽ തിരക്കേറിയ ശേഷം നയൻതാര കേരളം വിട്ടു.

നടിയുടെ മാതാപിതാക്കൾ മാത്രമാണ് ഇപ്പോൾ കേരളത്തിലുള്ളത്. നയൻതാര ഭർത്താവ് വിഘ്നേഷ് ശിവനും മക്കൾക്കുമൊപ്പം ചെന്നൈയിൽ സെറ്റിൽഡാണ്. കഴിഞ്ഞ രണ്ടര വർഷത്തിനുള്ളിൽ നയൻതാരയുടെ ജീവിതം അടിമുടി മാറി. അഭിനേത്രി എന്നതിലുപരിയായി ഒരു ഭാര്യയും രണ്ട് കുഞ്ഞുങ്ങളുടെ അമ്മയുമാണ് താരമിപ്പോൾ.
വിഘ്നേഷും മക്കളും ജീവിതത്തിന്റെ ഭാഗമായശേഷം അവരുടെ സന്തോഷം കഴിഞ്ഞിട്ടെ സിനിമ പോലും നയൻതാരയ്ക്കുള്ളു. സെലിബ്രിറ്റി ജാഡകളൊന്നുമില്ലാതെ തന്റെ മാതൃത്വം ആഘോഷമാക്കുന്ന നയൻസിനെ അടുത്തിടെയായി വിഘ്നേഷ് പങ്കുവെക്കുന്ന ചിത്രങ്ങളിലും വീഡിയോകളിലുമെല്ലാം കാണാം. ഇരട്ടക്കുട്ടികളായ ഉലകിനും ഉയിരിനും ഒപ്പം നയൻതാര കളിക്കുകയും നൃത്തം ചെയ്യുകയുമൊക്കെ ചെയ്യുന്ന വീഡിയോ അടുത്തിടെ വൈറലായിരുന്നു.
അമ്മയായ നയൻതാരയ്ക്ക് മുഴുവൻ മാർക്കും നൽകി കഴിഞ്ഞു ഭർത്താവും സംവിധായകനുമായ വിഘ്നേഷ് ശിവൻ. കുടുംബ സമേതം ഇപ്പോൾ അവധി ആഘോഷിക്കുകയാണ് ലേഡി സൂപ്പർ സ്റ്റാർ. ഹോങ്കോങിലായിരുന്നു ഇത്തവണ നയൻസ് കുടുംബത്തോടൊപ്പം അവധി ആഘോഷിച്ചത്. അവിടെ നിന്നുള്ള ചിത്രങ്ങളെല്ലാം വൈറലായിരുന്നു. വിവാഹശേഷം വാടകഗർഭധാരണത്തിലൂടെയായിരുന്നു ഇരട്ടക്കുഞ്ഞുങ്ങളായ ഉയിരും ഉലകും നയൻതാരയുടെയും വിഘ്നേഷ് ശിവന്റെയും ജീവിതത്തിലേക്ക് എത്തിയത്.
സറോഗസി ചെയ്തതിന്റെ പേരിൽ സോഷ്യൽമീഡിയ വഴിയും അല്ലാതെയും വലിയ രീതിയിലുള്ള വിമർശനം നടി നേരിട്ടിരുന്നു. എന്നാൽ നൊന്തുപ്രസവിച്ച അമ്മമാരെപ്പോലും മറികടക്കുന്ന തരത്തിലുള്ള കരുതലും സ്നേഹവുമാണ് മക്കളുടെ കാര്യത്തിൽ നയൻസിന്.

എവിടെപ്പോയാലും അതിപ്പോൾ ഷൂട്ടിന് പോവുകയാണെങ്കിൽ കൂടിയും മക്കളെ ഒപ്പം കൂട്ടും താരം. മാത്രമല്ല മക്കൾക്ക് വേണ്ടി മാത്രം മൂന്ന് നഴ്സുമാരെയും നയൻതാര നിയമിച്ചിട്ടുണ്ട്. വിദേശ യാത്രകൾ പോകുമ്പോൾ അവരെയും നയൻസ് ഒപ്പം കൂട്ടാറുണ്ടത്രെ.
വിദേശയാത്രയ്ക്കിടെ കുട്ടികൾക്ക് അസുഖം വന്നാൽ അവർക്ക് പ്രാഥമിക ചികിത്സ നൽകാനായിട്ടാണ് മൂന്ന് നഴ്സുമാരെ താരം കൂടെ കൊണ്ടുപോകാറുള്ളതെന്ന് പറയപ്പെടുന്നു. ഈ മൂന്ന് നഴ്‌സുമാരില്ലാതെ നയൻതാര എങ്ങും പോകാറില്ലെന്നും പറയപ്പെടുന്നു.
മക്കളുടെ കാര്യത്തിൽ അതീവ ശ്രദ്ധാലുവാണ് നയൻതാര. ജന്മം നൽകുന്നത് മാത്രമല്ല ഒരാളെ നല്ല അമ്മയാക്കുന്നതെന്ന് നയൻസ് വീണ്ടും വീണ്ടും തെളിയിക്കുകയാണ് ഇത്തരം റിപ്പോർട്ടുകളിലൂടെ. മക്കൾ വന്നശേഷം അവർക്കൊപ്പം സമയം ചിലവിടാനാണ് വിഘ്നേഷ് ശിവനും ഏറെ താൽപര്യം. ഷൂട്ടിങ് തിരക്ക് കഴിഞ്ഞാൽ ഓടി വീട്ടിലെത്താനാണ് ചിന്തിക്കാറുള്ളതെന്ന് വിഘ്നേഷ് തന്നെ പലപ്പോഴായി പറഞ്ഞിട്ടുണ്ട്.


Click it and Unblock the Notifications