ഏത് വേഷം കെട്ടലിനും തയ്യാറായ നയന്‍താര, ഭാര്യയും മക്കളുമുള്ളയാളെ പ്രണയിച്ചു! വിവാദങ്ങള്‍ക്കിടെ 40-ാം പിറന്നാളും

വളരെ സാധാരണക്കാരിയായി മലയാളത്തിലെ ടെലിവിഷന്‍ ചാനലുകളില്‍ അവതാരകയായി തുടങ്ങി ഇന്ന് ഇന്ത്യന്‍ സിനിമ കണ്ടതില്‍ വെച്ച് ഏറ്റവും വലിയ താരറാണിയായി മാറിയ നയന്‍താരയുടെ കഥ എല്ലാവര്‍ക്കും സുപരിചിതമാണ്. ജയറാമിന്റെ നായികയായി മനസ്സിനക്കരെയില്‍ അഭിനയിച്ച നയന്‍താര ഇന്ന് തെന്നിന്ത്യയുടെ ലേഡി സൂപ്പര്‍സ്റ്റാര്‍ ആയിട്ടാണ് അറിയപ്പെടുന്നത്.

നവംബര്‍ 18ന് ജന്മദിനം ആഘോഷിക്കുന്ന നയന്‍താരയ്ക്ക് സോഷ്യല്‍ മീഡിയയിലൂടെ ആശംസ പ്രവാഹമാണ് ഉണ്ടാവാറുള്ളത്. ഇത്തവണ നാല്‍പതാം പിറന്നാള്‍ ആഘോഷിക്കുന്നതിനാല്‍ മുന്‍കൂട്ടി ഒരുക്കിയ ഡോക്യുമെന്ററി അടക്കം പിറന്നാള്‍ സ്‌പെഷ്യലാക്കാന്‍ നടി ശ്രമിച്ചു. പക്ഷേ ഇതുവരെ ഉണ്ടായിരുന്ന നല്ല ഇമേജിന് കോട്ടം വരുന്ന തരത്തില്‍ വിവാദങ്ങളിലാണ് നയന്‍സിന്റെ ജന്മദിനം ആഘോഷിക്കപ്പെടുന്നത്. ഇത്തവണ പതിവില്‍ നിന്ന് വ്യത്യസ്തമായി പിറന്നാളിന് മൂന്ന് ദിവസം മുന്‍പ് മുതല്‍ നടി വിവാദങ്ങളില്‍ മാത്രം നിറഞ്ഞു നില്‍ക്കുകയാണ്.

nayans

മലയാളത്തില്‍ നിന്നും തമിഴിലേക്ക് എത്തിയതോടെയാണ് നയന്‍താരയുടെ കരിയറില്‍ വളര്‍ച്ചയുണ്ടാവുന്നത്. എന്നാല്‍ ഗ്ലാമറസ് റോളുകളില്‍ അഭിനയിച്ചതോടെ നടി വന്‍ വിമര്‍ശനം നേടി. ബിക്കിനി ധരിക്കാന്‍ മടിക്കാണിക്കാതെയും ഹോട്ട് വേഷങ്ങളും ഐറ്റം ഡാന്‍സുമൊക്കെ ചെയ്തത് നയന്‍താരയുടെ ഇമേജിനെ ഗുരുതരമായി ബാധിച്ചു. ഇതിനിടയിലാണ് ചില പ്രണയങ്ങള്‍ നടിയുടെ ജീവിതത്തില്‍ ഉണ്ടാവുന്നത്.

ഒന്നിച്ച് നായിക നായകന്മാരായി അഭിനയിക്കുന്നതിനിടെ നടന്‍ സിമ്പുവുമായി നയന്‍താര ഇഷ്ടത്തിലായി. ഏറെക്കാലം ഈ ബന്ധം ഒരുമിച്ച് പോവുകയും താരങ്ങളുടെ സ്വകാര്യ നിമിഷത്തിലെ ചിത്രങ്ങള്‍ പുറത്തുവരികയും ചെയ്തിരുന്നു. എന്നാല്‍ അധികം വൈകാതെ ഇത് വേര്‍പിരിഞ്ഞു. ഇതിനിടയിലാണ് വിവാഹിതനും മൂന്ന് കുട്ടികളുടെ പിതാവുമായ നടന്‍ പ്രഭുദേവയുമായി നയന്‍താര ഇഷ്ടത്തിലാവുന്നത്.

നയന്‍താര എന്ന നടിയുടെ ജീവിതത്തെ മാറ്റി മറിച്ച വിവാദങ്ങളില്‍ ഒന്നായിരുന്നു പ്രഭുദേവയും ആയിട്ടുള്ള പ്രണയം. ഒന്നിച്ച് വര്‍ക്ക് ചെയ്യുന്നതിനിടെ ഇഷ്ടത്തിലായ ഇരുവരും വിവാഹിതരാവാന്‍ തീരുമാനിച്ചു. ഭാര്യയെയും മക്കളെയും ഉപേക്ഷിച്ച് പ്രഭുദേവ നടിക്കൊപ്പം നിന്നു. തന്റെ ഭര്‍ത്താവിനെ തട്ടിയെടുത്ത് എന്ന് പറഞ്ഞ് പ്രഭുദേവയുടെ ഭാര്യ നയന്‍താരയെ ശപിക്കുക വരെ ചെയ്തിരുന്നു.

വിവാഹത്തിനുള്ള മുന്നൊരുക്കമായി നയന്‍താര ക്രിസ്ത്യന്‍ മതത്തില്‍ നിന്ന് ഹിന്ദുമതം സ്വീകരിക്കുകയും ചെയ്തു. എന്നാല്‍ തനിക്കൊപ്പം ജീവിക്കണമെങ്കില്‍ അഭിനയം ഒഴിവാക്കണമെന്ന് പ്രഭുദേവയുടെ നിബന്ധന അംഗീകരിക്കാന്‍ കഴിയാതെ നടി ആ ബന്ധത്തില്‍ നിന്നും പിന്മാറുകയായിരുന്നു. കരിയറില്‍ തിളങ്ങി നിന്ന കാലത്തുണ്ടായ പ്രണയബന്ധം നയന്‍സിന്റെ കരിയറിന് വല്ലാതെ ബാധിച്ചു. മുന്‍നിരയില്‍ നായികയായി നിന്ന നയന്‍താരയ്ക്ക് സകലതും നഷ്ടപ്പെട്ട അവസ്ഥയിലേക്കാണ് പ്രണയം എത്തിച്ചത്.

പിന്നീട് 2013 ല്‍ പുറത്തിറങ്ങിയ രാജാറാണി എന്ന സിനിമയാണ് നയന്‍താരയ്ക്ക് ഉയര്‍ത്തെഴുന്നേല്‍പ്പ് കൊടുത്തത്. പിന്നാലെ വിഗ്‌നേഷ് ശിവന്റെ സംവിധാനത്തില്‍ ഒരുങ്ങിയ നാനും റൗഡി താന്‍ എന്ന സിനിമയും ശ്രദ്ധിക്കപ്പെട്ടു. ഈ സിനിമയുടെ ലൊക്കേഷനില്‍ വച്ച് സംവിധായകനുമായി പ്രണയത്തിലായ നടി അദ്ദേഹത്തെ രഹസ്യമായി വിവാഹം കഴിച്ചു. രജിസ്റ്റര്‍ മ്യാരേജ് നടത്തിയ ഇരുവരും ഒരുമിച്ചായിരുന്നു താമസം.

വിഘ്‌നേഷുമായിട്ടുള്ള കൂടിച്ചേരലാണ് നയന്‍താരയുടെ കരിയറില്‍ വലിയ മാറ്റം ഉണ്ടാക്കുന്നത്. തിരക്കഥകള്‍ നോക്കിയും, അഭിനയ പ്രാധാന്യമുള്ള കഥാപാത്രങ്ങള്‍ ചെയ്തും കരിയറില്‍ വലിയൊരു മുന്നേറ്റം നടത്താന്‍ നടിക്ക് സാധിച്ചു. സൂപ്പര്‍ താരങ്ങളുടെ നായികയായി അഭിനയിക്കുന്നതില്‍ നിന്നും മാറി നായകന്മാരില്ലാതെ സിനിമകള്‍ വിജയിപ്പിക്കാന്‍ സാധിച്ചു. തെന്നിന്ത്യയില്‍ എന്നല്ല ഇന്ത്യന്‍ സിനിമയില്‍ മറ്റാര്‍ക്കും സാധിക്കാത്ത നേട്ടമായിരുന്നു ഇത്. ഇതോടെ ലേഡീ സൂപ്പര്‍സ്റ്റാര്‍ എന്ന ഇമേജും നയന്‍താര സ്വന്തമാക്കി.

nayan

2022 ലാണ് പരസ്യമായി വിവാഹിതയാവുകയാണെന്ന് നടി പ്രഖ്യാപിക്കുന്നത്. അങ്ങനെ സെലിബ്രിറ്റികളെ മുന്‍നിര്‍ത്തി വിഘ്‌നേഷും നയന്‍താരയും വിവാഹിതരായി. ജൂണില്‍ വിവാഹിതരായ താരങ്ങള്‍ സെപ്റ്റംബറില്‍ തങ്ങള്‍ക്ക് കുഞ്ഞുങ്ങള്‍ ജനിച്ചതായി വെളിപ്പെടുത്തി. ഇരട്ട ആണ്‍കുട്ടികള്‍ക്ക് ജന്മം കൊടുത്തുവെന്ന് സോഷ്യല്‍ മീഡിയയിലൂടെ വെളിപ്പെടുത്തിയ താരങ്ങള്‍ ഇതിന്റെ പേരിലും വിമര്‍ശിക്കപ്പെട്ടു.

വിവാഹം കഴിഞ്ഞ് കുറച്ചു വര്‍ഷങ്ങള്‍ വേണം വാടക ഗര്‍ഭധാരണത്തിലൂടെ മക്കള്‍ക്ക് ജന്മം കൊടുക്കാന്‍ എന്ന നിയമം പറഞ്ഞു ചിലര്‍ രംഗത്ത് വന്നു. ആ സമയത്താണ് നടി നേരത്തെ വിഘ്‌നേഷുമായി വിവാഹിതയാണെന്ന് വിവരം പുറംലോകം അറിയുന്നത്.

തന്റെ വിവാഹ വീഡിയോ കോടികള്‍ കൊടുത്ത് നെറ്റ്ഫ്‌ലിക്‌സിന് വില്‍ക്കുകയും അത് നാല്പതാം പിറന്നാളിനോട് അനുബന്ധിച്ച് പുറത്തിറക്കുകയും ചെയ്തിരിക്കുകയാണ് നടി ഇപ്പോള്‍. ഇതിനോടനുബന്ധിച്ചാണ് പുതിയ ചില വിവാദങ്ങളും തലപൊക്കിയിരിക്കുന്നത്. നാനും റൗഡി താന്‍ സിനിമയിലെ ദൃശ്യങ്ങളുടെ പേരില്‍ കോപ്പി റൈറ്റ്‌സ് പ്രശ്‌നമാണ് ഉയര്‍ന്നത്. അങ്ങനെ നടന്‍ ധനുഷുയിട്ടുള്ള പ്രശ്‌നങ്ങളില്‍ നിറഞ്ഞാണ് ഇത്തവണ നയന്‍താരയുടെ ജന്മദിനം ആഘോഷിക്കപ്പെടുന്നത്.

Read more about: nayanthara
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X