'ഞാൻ വീട്ടിലിരുന്ന് ഭക്ഷണം കഴിച്ചതിനെ ആയിരിക്കും അവർ സ്റ്റിറോയിഡ് എന്ന് ഉദ്ദേശിക്കുന്നത്'; നയൻതാര ചക്രവർത്തി!
2006 മുതൽ മലയാള സിനിമയിൽ ബാലതാരമായി സജീവമായി പത്ത് വർഷത്തോളം അഭിനയിച്ച താരമാണ് നയൻതാര ചക്രവർത്തി. 2016 മുതൽ സിനിമയിൽ നിന്ന് ബ്രേക്ക് എടുത്ത നയൻതാര നായികയായി അഭിനയിക്കുന്നത് കാണാൻ കാത്തിരിക്കുകയാണ് ആരാധകർ.
ഈ അടുത്തിടെ താൻ നായികയായി അഭിനയിക്കാൻ പോകുന്നുവെന്നതിന്റെ സന്തോഷ വാർത്ത നയൻതാര പങ്കുവച്ചിരുന്നു. മലയാളത്തിൽ സജീവമായി ബാലതാരമായി അഭിനയിച്ച നയൻതാര പക്ഷേ നായികയായി അരങ്ങേറുന്നത് തമിഴിലൂടെയാണ്.
തമിഴിൽ സൂപ്പർഹിറ്റായി മാറിയ പഴയ സിനിമയായ ജെന്റിൽമാന്റെ രണ്ടാം ഭാഗത്തിലാണ് നയൻതാര നായികയായി അഭിനയിക്കാൻ പോകുന്നത്. ജെന്റിൽമാന്റെ നിർമ്മാതാവായ കെ.ടി കുഞ്ഞുമോനാണ് നയൻതാരയെ നായികയായി അന്നൗൺസ് ചെയ്തത്. പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ് ഇത്.

കിലുക്കം കിലുകിലുക്കം എന്ന ചിത്രത്തിലൂടെയാണ് നയൻതാര ബാലതാരമായി അഭിനയിച്ച് തുടങ്ങുന്നത്. സൂപ്പർസ്റ്റാറുകളുടെയും യൂത്ത് സ്റ്റാറുകളുടെയും ചിത്രങ്ങളിൽ തിളങ്ങി നിന്നിരുന്നു നയൻതാര. ഏഴ് വർഷമായി സിനിമയിൽ നിന്നും ബ്രേക്ക് എടുത്ത് നിൽക്കുകയാണെങ്കിലും നയൻതാരയുടെ വിശേഷങ്ങൾ എല്ലാം പ്രേക്ഷകർ സോഷ്യൽ മീഡിയയിലൂടെ അറിയുന്നുണ്ടായിരുന്നു.
ആരാധകരിൽ ചിലർ താരത്തെ ജൂനിയർ നയൻതാര എന്നാണ് വിശേഷിപ്പിക്കാറുള്ളത്. ഗ്ലാമറസ് ഫോട്ടോഷൂട്ടുകൾ ചെയ്യാറുള്ള നയൻതാരയുടെ ചിത്രങ്ങൾ ഇടയ്ക്കിടെ പ്രേക്ഷകർക്കിടയിൽ വലിയ രീതിയിൽ ചർച്ചയാകാറുണ്ട്.
ശരീരഘടനയെ കുറിച്ചുള്ളതാണ് ഏറെയും കമന്റുകൾ. ഇരുപത്തൊന്നുകാരിയായ യുവതാരം പക്ഷെ ഇത്തരം കമന്റുകളോട് ഒന്നും പ്രതികരിക്കാറില്ല. സ്റ്റിറോയിഡ് കുത്തിവെച്ചിട്ടല്ലേ പെട്ടെന്ന് വലുതായതെന്ന ചോദ്യം ചോദിക്കുന്നവരോട് കൃത്യമായ മറുപടിയും നയൻതാരയ്ക്ക് പറയാനുണ്ട്.
'സിനിമയിൽ നിന്നും വിട്ട് നിന്ന് എട്ടാം ക്ലാസ് കഴിഞ്ഞപ്പോഴാണ് ഗ്രോത്ത് സംഭവിച്ചത്. പക്ഷെ ആ വ്യത്യാസം എനിക്ക് ഫീൽ ചെയ്തിട്ടില്ല. പഴയ ഫോട്ടോകളും മറ്റും കാണുമ്പോഴാണ് ഞാനും ശ്രദ്ധിക്കുന്നത്. ഞാൻ വീട്ടിലിരുന്ന് ഭക്ഷണം കഴിച്ചതിനെ ആയിരിക്കും അവർ സ്റ്റിറോയിഡ് എന്ന് ഉദ്ദേശിക്കുന്നത്.'

'സ്റ്റിറോയിഡ് പോയിട്ട് ഭക്ഷണം പോലും മര്യാദയ്ക്ക് കഴിക്കാത്തൊരു വ്യക്തിയാണ് ഞാൻ. കുഞ്ഞായിരുന്നപ്പോൾ ഷൂട്ടിന് പോകുമ്പോൾ കരിവാളിപ്പ് വരുമ്പോൾ അമ്മ തൈര് ഒക്കെ തേച്ച് നിർത്തുമായിരുന്നു. അതൊന്നും ചെയ്യാനുള്ള പേഷ്യൻസ് എനിക്ക് ഇപ്പോൾ ഇല്ല.'
'പണ്ട് മുഖക്കുരു വരുമ്പോൾ പേടിയായിരുന്നു പക്ഷെ കോളജിലെത്തിയപ്പോൾ അത് മാറി എന്നും', നയൻതാര പറയുന്നു. തന്റെ ആരാധകരുടെ പ്രണയാഭ്യർത്ഥനകളെ കുറിച്ചും നയൻതാര വാചാലയായി. 'ഇൻസ്റ്റഗ്രാമിൽ വരുന്ന മെസേജുകൾ ഡയറക്ടായി കല്യാണം എന്നതിനെ കുറിച്ച് സംസാരിച്ച് വരുന്നവരാണ്.'
'വീഡിയോ കോൾ ചെയ്തശേഷം വിവാഹം കഴിക്കാം എന്ന തരത്തിലാണ് അവർ പറയാറുള്ളത്. ഇടയ്ക്ക് ഞങ്ങൾ ഇതൊക്കെ നോക്കി വായിച്ച് ചിരിക്കാറുണ്ട്. എല്ലാം ഇങ്ങനെ മെസേജ് റിക്വസ്റ്റിൽ വന്ന് കിടക്കും. അല്ലാതെ ഡെയ്ഞ്ചറസ് ആയിട്ടുള്ള ഒന്നും വന്നിട്ടില്ല. ബോൾഡ് ഫോട്ടോഷൂട്ട് ചെയ്യുമ്പോൾ വരുന്ന നെഗറ്റീവ് കമന്റുകളോട് പ്രതികരിക്കാറില്ല.'
'അത്തരം കമന്റുകൾ ഞാൻ നോക്കാറുപോലുമില്ല. അവർ അവരുടെ സമയം വെറുതെ പാഴാക്കുന്നുവെന്ന് പറയാനെ പറ്റൂ. ഡ്രസ്സിങിന്റെ കാര്യം വരുമ്പോൾ ഡോണ്ട് ഡു ടൂ മച്ചെന്ന് പാരന്റ്സ് പറയാറുണ്ട്. പിന്നെ ഫോട്ടോഷൂട്ട് ഞാൻ ഒറ്റയ്ക്ക് തീരുമാനിച്ച് ചെയ്യുന്നതല്ല.'
'പിന്നെ സോഷ്യൽമീഡിയ നിരന്തരം യൂസ് ചെയ്യുന്ന ആളല്ല ഞാൻ. കമന്റ്സ് മുമ്പ് അമ്മ വായിച്ചിരുന്നു. അന്ന് നെഗറ്റീവ് കമന്റുകൾ അമ്മയെ കുറച്ചൊക്കെ ബാധിച്ചിരുന്നുവെന്നും', നയൻതാര പറയുന്നു. കുഞ്ഞുമോൻ അങ്കിൾ കാരണമാണ് ജെന്റിൽമാൻ 2വിലെ നായികയായതെന്നും പലരും നായിക സ്ഥാനത്ത് നിന്ന് തന്നെ മാറ്റണമെന്ന് പ്രഷർ ചെയ്തിരുന്നതായും നയൻതാര വെറൈറ്റി മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.


Click it and Unblock the Notifications