വിട്ടുവീഴ്ച ചെയ്യണമെന്നായിരുന്നു അവരുടെ ആവശ്യം; ഒടുവിൽ തുറന്ന് പറഞ്ഞ് നയൻതാരയും; ശ്ര​ദ്ധ നേടി വാക്കുകൾ

തെന്നിന്ത്യൻ സിനിമകളിലെ ലേഡി സൂപ്പർ സ്റ്റാർ ആണ് നയൻതാര. കരിയറിന്റെ ഏറ്റവും മികച്ച സമയത്ത് നിൽക്കുന്ന നയൻതാരയെ സംബന്ധിച്ച് ഇരുപത് വർഷം നീണ്ട കരിയറിൽ നേട്ടം ഏറെയാണ്. തമിഴ് സിനിമാ ലോകത്തെ ചരിത്രം പരിശോധിച്ചാൽ ഇത്രയും വർഷം സിനിമാ മേഖലയിൽ മുൻനിര നായിക നടിയായി തുടർന്ന ഒരു നടി നയൻതാരയ്ക്ക് മുൻപ് വന്നിട്ടില്ല.

2003 ൽ തുടങ്ങിയ നയൻതാരയുടെ ജൈത്രയാത്ര ഇന്നും തുടരുന്നു. പാളിച്ചകളും വീഴ്ചകളും അന്നും ഇന്നും സംഭവിക്കുന്നുണ്ടെങ്കിലും ഇതിനെയൊക്കെ നേരിടാൻ നടിക്ക് കഴിയുന്നു.

തെന്നിന്ത്യയിൽ ഏറ്റവും കൂടുതൽ പ്രതിഫലം കൈ പറ്റുന്ന നായികയാണ് നയൻസ്. അഞ്ച് കോടിക്കും പത്ത് കോടിക്കും ഇടയിലാണ് നയൻതാരയുടെ പ്രതിഫലം. ഈ പ്രതിഫലത്തിനനുസരിച്ചുള്ള ബോക്സ് ഓഫീസ് മൂല്യം നടിക്കുണ്ട്. അതിനാൽ തന്നെ നടി ചോദിക്കുന്ന പ്രതിഫലത്തിൽ പലപ്പോഴും നിർമാതാക്കൾക്കും പരിഭവം ഇല്ല.

സ്ത്രീ കേന്ദ്രീകൃത സിനിമകളിലും ബിഗ് ബജറ്റ് സൂപ്പർ സ്റ്റാർ സിനിമകളിലും ഒരു പോലെ ഡിമാന്റുള്ള നായികയാണ് നയൻതാര. ‌അതേസമയം ഇന്നത്തെ നിലയിലേക്കുള്ള നയൻതാരയുടെ വളർച്ച എളുപ്പം ആയിരുന്നില്ല. ഇതേക്കുറിച്ചൊന്നും അധികം നയൻതാര സംസാരിക്കാറില്ല.

 Nayanthara

ഇപ്പോഴിതാ തനിക്ക് നേരെ വന്ന കാസ്റ്റിം​ഗ് കൗച്ചിനെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് നയൻതാര. ഒരു വലിയ സിനിമയിൽ അഭിനയിക്കാൻ തനിക്ക് അവസരം വന്നെന്നും അതിന് പകരമായി ചില വിട്ടു വീഴ്ചകൾ ചെയ്യണമെന്ന് ആവശ്യപ്പെട്ടെന്നും നടി പറയുന്നു. എന്നാൽ ഈ ഓഫർ നിഷേധിക്കുകയും തന്റെ കഴിവിൽ സ്വയം വിശ്വാസമുണ്ടെന്ന് അവരോട് പറയുകയും ചെയ്തെന്ന് നയൻതാര വ്യക്തമാക്കി.

നേരത്തെ നിരവധി നടിമാർ തങ്ങൾക്ക് നേരിട്ട ദുരനുഭവങ്ങൾ തുറന്ന് പറഞ്ഞിട്ടുണ്ട്. എന്നാൽ അപ്പോഴൊന്നും നയൻതാര സംസാരിച്ചിരുന്നില്ല. പൊതുവെ വിവാദങ്ങളിൽ അകപ്പെടാതിരിക്കാൻ നയൻതാര ശ്രദ്ധിക്കാറുണ്ട്. അതിനാൽ അഭിമുഖങ്ങളോ മറ്റോ നടി അധികം നൽകാറില്ല. നാളുകൾക്ക് ശേഷം അടുത്തിടെ ആണ് നടി അഭിമുഖങ്ങൾക്ക് ഇരുന്നത്. അതും കണക്ട് എന്ന സിനിമയുടെ പ്രൊമോഷന്റെ ഭാ​ഗമായി.

Nayanthara

മനസ്സിനക്കരെ എന്ന സത്യൻ അന്തിക്കാടിന്റെ സിനിമയിലൂടെ ആണ് നയൻതാര അഭിനയ രംഗത്തേക്ക് കടന്ന് വരുന്നത്. മലയാളത്തിൽ വലിയ സ്വീകാര്യത നടിക്ക് ലഭിച്ചില്ല. പിന്നീട് തമിഴ്, തെലുങ്ക് സിനിമകളിലേക്ക് താരം ചേക്കേറി.

മലയാളത്തിൽ നിന്ന് വ്യത്യസ്തമായി അടിമുടി മാറ്റങ്ങളോടെ ആണ് നയൻതാരയെ തമിഴിൽ കണ്ടത്. തെന്നിന്ത്യൻ സിനിമകളിലെ ഗ്ലാമർ ഐക്കൺ ആയി നയൻ‌താര അക്കാലത്ത് അറിയപ്പെട്ടു. എന്നാൽ പിന്നീട് ഇതിന് മാറ്റം വന്നു. 2013 ന് ശേഷം നടിയുടെ കരിയർ മാറി മറിഞ്ഞു.

രാജാ റാണി എന്ന സിനിമ ഹിറ്റായ ശേഷം മായ, നാനും റൗഡി താൻ, തനി ഒരുവൻ, ഇരുമുഖൻ തുടങ്ങി തുടരെ ഹിറ്റുകൾ നടിക്ക് ലഭിച്ചു. അടുത്തിടെയാണ് വാടക ഗർഭധാരണത്തിലൂടെ നയൻതാര ഇരട്ടക്കുട്ടികളെ സ്വീകരിച്ചത്.

ഉലകം, ഉയിർ എന്നാണ് താരത്തിന്റെ കുട്ടികളുടെ പേര്. കുട്ടികൾ പിറന്ന ശേഷവും നടി കരിയറിന്റെ തിരക്കുകളിലാണ്. വിവാഹവും കുടുംബവും സ്ത്രീയുടെ കരിയറിനെ ബാധിക്കേണ്ട കാര്യമല്ലെന്നാണ് നടി നേരത്തെ വ്യക്തമാക്കിയത്.

​ഗോൾഡ് ആണ് മലയാളത്തിൽ നയൻതാരയുടേത് ആയി ഒടുവിൽ പുറത്തിറങ്ങിയ സിനിമ. അൽഫോൻസ് പുത്രൻ സംവിധാനം സിനിമ പരാജയം ആയിരുന്നു. തമിഴിൽ ചെയ്ത കണക്ടും ശ്രദ്ധിക്കപ്പെട്ടില്ല. കരിയറിൽ ഒരു ഹിറ്റ് സിനിമ ഇപ്പോഴത്തെ ഘട്ടത്തിൽ നയൻതാരയ്ക്ക് അനാവാര്യം ആയിരിക്കുകയാണ്.

Read more about: nayanthara
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X