twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഞാനും ഫഹദും അടുത്തടുത്തിരുന്ന് അരി പെറുക്കുകയായിരുന്നു; കഷ്ടപ്പാടുകളെക്കുറിച്ച് തുറന്നുപറഞ്ഞ് നസ്രിയ

    |

    മലയാളികളുടെ പ്രിയപ്പെട്ട താരജോടിയാണ് ഫഹദ് ഫാസിലും നസ്രിയയും. വിവാഹശേഷം നസ്രിയ സിനിമയില്‍ നിന്ന് അല്പകാലം വിട്ടുനിന്നെങ്കിലും കൂടെ, ട്രാന്‍സ് എന്നീ സിനിമകളിലൂടെ വീണ്ടും സജീവമായിരുന്നു. അയല്‍വീട്ടിലെ പയ്യന്‍, പെണ്‍കുട്ടി ഇമേജുകളാണ് പലപ്പോഴും ഇഷ്ടത്തിന്റെയും ആരാധനയുടെയും പുറത്ത് സിനിമാതാരങ്ങള്‍ക്ക് ചാര്‍ത്തിക്കിട്ടാറ്. എന്നാല്‍ വന്ന കാലം മുതല്‍ സ്വന്തം വീട്ടിലെ കുട്ടിയായാണ് നസ്രിയയെ മലയാളികള്‍ കണ്ടത്.

    ബാലതാരവും നായികയും നിര്‍മാതാവുമൊക്കെയായി വളര്‍ന്ന നസ്രിയ തന്റെ ആദ്യ തെലുങ്ക് ചിത്രം റിലീസാകുന്നതിന്റെ സന്തോഷത്തിലാണ്. 'അണ്ടെ സുന്ദരാനികി' എന്ന സിനിമയെക്കുറിച്ചും ഫഹദിനെക്കുറിച്ചും മറ്റു സിനിമകളെ കുറിച്ചും നസ്രിയ മനസ്സു തുറക്കുന്നു. മനോരമ ഓണ്‍ലൈനിന് നല്‍കിയ അഭിമുഖത്തിലാണ് പുതിയ ചിത്രത്തെക്കുറിച്ചുള്ള വിശേഷങ്ങള്‍ താരം പങ്കുവെച്ചത്.

    ആദ്യ തെലുങ്ക് ചിത്രം

    തന്റെ ആദ്യ തെലുങ്ക് ചിത്രത്തെക്കുറിച്ച് എക്‌സൈറ്റഡാണോ എന്ന് ചോദിച്ചപ്പോള്‍ നസ്രിയയുടെ മറുപടി ഇതായിരുന്നു. 'തീര്‍ച്ചയായും അതെ. കരിയറിലെ ആദ്യ സിനിമ തന്ന അതേ സന്തോഷവും ആവേശവുമാണ് ഈ സിനിമയും നല്‍കുന്നത്. പുതിയ ഭാഷ, പുതിയ ഇന്‍ഡസ്ട്രി, പുതിയ അണിയറപ്രവര്‍ത്തകര്‍ അതിന്റെയൊക്കെ എക്‌സൈറ്റ്‌മെന്റ് വളരെയധികമാണ്.

    ചിത്രത്തിന്റെ കഥ തന്നെയാണ് തന്നെ ഏറ്റവും ആകര്‍ഷിച്ചത്. ഒരു ഫണ്‍ എന്റെര്‍ടെയിനറാണ് ചിത്രമെങ്കിലും റിയലിസ്റ്റിക്കായാണ് ഒരുക്കിയിരിക്കുന്നത്. ഇമോഷന്‍സിനൊക്കെ വളരെ പ്രാധാന്യം കൊടുത്തിട്ടുണ്ട്. ലീലാ തോമസ് എന്നു പേരുള്ള ഫോട്ടോഗ്രാഫറാണ് എന്റെ കഥാപാത്രം.

    സൂപ്പര്‍ സ്റ്റാര്‍ ജാഡകളൊന്നുമില്ലാത്തയാളാണ് നാനി എന്ന നടന്‍. തെലുങ്കില്‍ ആദ്യമായി അഭിനയിക്കുന്നതിന്റെ ടെന്‍ഷനൊക്കെ ഒരു പരിധി വരെ മാറ്റിയത് ഒപ്പം അഭിനയിച്ച അദ്ദേഹമാണ്. ഒരുപാട് പഠിക്കാനുണ്ട് നാനിയില്‍ നിന്ന്.'

     'ഞാന്‍ നല്ലൊരു കുട്ടിയായതിനാല്‍ ആര്‍ക്കും ഇഷ്ടം തോന്നും, അത് അവരുടെ തെറ്റല്ല'; അമ്മ വിഷമിക്കരുതെന്ന് ദില്‍ഷ 'ഞാന്‍ നല്ലൊരു കുട്ടിയായതിനാല്‍ ആര്‍ക്കും ഇഷ്ടം തോന്നും, അത് അവരുടെ തെറ്റല്ല'; അമ്മ വിഷമിക്കരുതെന്ന് ദില്‍ഷ

    ചിത്രത്തിന്റെ ഡബ്ബിങ്

    ചിത്രത്തിന് വേണ്ടി ഡബ്ബ് ചെയ്തത് നസ്രിയ തന്നെയായിരുന്നു. അതേക്കുറിച്ച് പറയുന്നത് ഇങ്ങനെയാണ്:' ഒരു കഥാപാത്രം പൂര്‍ണമാകണമെങ്കില്‍ അതിന് അഭിനയിക്കുന്നയാള്‍ തന്നെ ശബ്ദം കൊടുക്കണമെന്നാണ് എനിക്കു തോന്നുന്നത്. അതുകൊണ്ട് തന്നെ കുറച്ച് കഷ്ടപ്പെട്ടാലും വേണ്ടില്ല, തെലുങ്കില്‍ ഡബ് ചെയ്യും എന്ന് ആദ്യം തന്നെ തീരുമാനിച്ചു.

    ഷൂട്ടിനു മുമ്പ് തന്നെ തിരക്കഥ വാങ്ങി പഠിച്ചു. തെലുങ്ക് പഠിപ്പിച്ചു തരാനായി ഒരാളുണ്ടായിരുന്നു. ആദ്യമൊക്കെ പാടായിരുന്നു. പിന്നീട് അതിനോട് ഇണങ്ങി. ഡയലോഗുകളുടെ അര്‍ഥം മനസ്സിലാക്കി ശരിയായി ഉച്ചരിക്കാന്‍ പഠിച്ചു.

    പുഷ്പയും ഈ ചിത്രവും ഒരുമിച്ച്

    പുഷ്പയില്‍ ഫഹദ് അഭിനയിച്ച സമയത്തു തന്നെയാണോ നസ്രിയ അണ്ടെ സുന്ദരാകിനിയില്‍ അഭിനയിച്ചതെന്ന ചോദ്യത്തിനുള്ള മറുപടി ഇതായിരുന്നു.'ആദ്യം കരാര്‍ ഒപ്പിടുന്നതു ഞാനാണ്. പിന്നീടാണ് ഫഹദ് പുഷ്പയില്‍ എത്തിയത്. രണ്ടു സിനിമകളുടെയും ഷൂട്ട് ഹൈദരാബാദിലായിരുന്നു.

    ചില ദിവസങ്ങളില്‍ രണ്ടാള്‍ക്കും ഷൂട്ട് ഉണ്ടായിരുന്നു. തെലുങ്ക് പഠനമൊക്കെ ഒന്നിച്ചായിരുന്നു. ഞാന്‍ അണ്ടെ സുന്ദരാകിനിയുടെ തിരക്കഥ വായിച്ചും പറഞ്ഞും പഠിക്കുമ്പോള്‍ ഫഹദ് പുഷ്പയുടെ തിരക്കഥ എഴുതിയാണ് പഠിച്ചിരുന്നത്. അടുത്തടുത്തിരുന്ന് അരി പെറുക്കുകയായിരുന്നെന്ന് സാരം.

    സിനിമയിലെ ഇടളവകളെക്കുറിച്ചും താരം വാചാലയായി. 'കഥകള്‍ നോക്കിയാണ് സിനിമ തിരഞ്ഞെടുക്കുന്നത്. പറ്റിയ കഥകള്‍ വന്നില്ല അതു കൊണ്ട് ഇടവേളകളും ഉണ്ടായി. ലോക്ഡൗണ്‍ കാലത്താണ് ഈ സിനിമയുടെ കഥ കേട്ടത്. കഥ ഇഷ്ടപ്പെട്ടതോടെ ചെയ്യാന്‍ തീരുമാനിച്ചു. പിന്നെ മറ്റു പല മേഖലകളിലായി സിനിമയില്‍ എപ്പോഴും സജീവമാണ്.

    'കണ്ണനാണെ സത്യം, റോബിനെ കല്യാണം കഴിക്കാൻ ഇഷ്ടപ്പെടുന്നില്ല'; ദിൽഷ പറഞ്ഞത് വെളിപ്പെടുത്തി ജാസ്മിൻ!'കണ്ണനാണെ സത്യം, റോബിനെ കല്യാണം കഴിക്കാൻ ഇഷ്ടപ്പെടുന്നില്ല'; ദിൽഷ പറഞ്ഞത് വെളിപ്പെടുത്തി ജാസ്മിൻ!

    വിക്രം സിനിമയെക്കുറിച്ച്

    തെലുങ്ക് സിനിമയുടെ പ്രമോഷനു വേണ്ടി ചെന്നൈയിലുണ്ടായിരുന്ന ദിവസമാണ് വിക്രം അവിടെ റിലീസാകുന്നത്. അതുകൊണ്ട് പ്രേക്ഷകരുടെ പ്രതികരണം നേരിട്ടറിയാന്‍ സാധിച്ചു. ഞാന്‍ വളരെ സന്തോഷവതിയാണ്. ഫഹദ് ആഗ്രഹിച്ച സ്ഥലങ്ങളില്‍ അദ്ദേഹം എത്തിപ്പെടുന്നുണ്ട്. അത് അദ്ദേഹത്തിന്റെ കഠിനാധ്വാനം കൊണ്ടു മാത്രമാണ്. അതില്‍ ഞാന്‍ ഏറെ അഭിമാനിക്കുന്നു.

    എന്റെ ഹണീബീ വീണ്ടും സ്‌കൂളിലേക്ക്! പാപ്പുവിന്റെ ചിത്രവുമായി ഗായിക അമൃത സുരേഷ്, ആശംസകള്‍ നേര്‍ന്ന് ആരാധകര്‍എന്റെ ഹണീബീ വീണ്ടും സ്‌കൂളിലേക്ക്! പാപ്പുവിന്റെ ചിത്രവുമായി ഗായിക അമൃത സുരേഷ്, ആശംസകള്‍ നേര്‍ന്ന് ആരാധകര്‍

    ഫഹദിന്റെ പിന്തുണ

    ഫഹദിന്റെ വലിയ പിന്തുണ എനിക്കുണ്ട്. ഞങ്ങള്‍ രണ്ടു പേരും അഭിനേതാക്കളാണല്ലോ. പരസ്പരം മനസ്സിലാക്കാന്‍ അതു വളരെ ഉപകരിക്കും. വെറുതെ ഇരിക്കുമ്പോഴൊക്കെ പോയി സിനിമ ചെയ്യൂ എന്ന് ഫഹദ് പറയും.

    നല്ല സിനിമകള്‍ നിര്‍മിക്കണം, നല്ല സിനിമകളില്‍ അഭിനയിക്കണം, പാട്ട് പാടണം. പിന്നെ അടുത്ത കാലത്ത് എഡിറ്റിങ് പഠിക്കാന്‍ ആരംഭിച്ചിട്ടുണ്ട്. ഇനി ഏതു റോളിലാണെങ്കിലും അതു സിനിമയില്‍ തന്നെ ആയിരിക്കും എന്നതില്‍ സംശയമില്ല.

    Read more about: fahad faazil nazriya nazim
    English summary
    Actress Nazriya Fahad opens up about the acting experience in her new movie Ante Sundaraniki
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X