'വിക്കിപീഡിയയിൽ എല്ലാം തെറ്റാണ്, നാനി ഇനി എന്താണ് ചെയ്യാൻ പോകുന്നതെന്ന് അറിയണമായിരുന്നു'; നസ്രിയ!
ബാലതാരമായി എത്തി തെന്നിന്ത്യയുടെ മനസ് കീഴടക്കിയ നായികയാണ് നസ്രിയ നസീം. നസ്രിയയുടെ ആദ്യ ചിത്രം ബ്ലസി സംവിധാനം ചെയ്‌ത പളുങ്കായിരുന്നു. ശേഷം അവതാരിക, പിന്നണി ഗായിക, നിർമാതാവ് തുടങ്ങിയ വിഭാഗങ്ങളിലെല്ലാം നസ്രിയ തിളങ്ങി.
Recommended Video

മലയാളവും തമിഴും കടന്ന് തെലുങ്കിലും ചുവടുറപ്പിക്കാനുള്ള ഒരുക്കത്തിലാണ് നസ്രിയ ഇപ്പോൾ. അതിന് മുന്നോടിയായി നസ്രിയ ആദ്യ സിനിമ ചെയ്ത് കഴിഞ്ഞു. നാനിക്കൊപ്പം അണ്ടേ സുന്ദരനികി എന്ന സിനിമ ചെയ്തുകൊണ്ടാണ് നസ്രിയ തെലുങ്കിൽ അരങ്ങേറിയിരിക്കുന്നത്.
തെലുങ്കിൽ അഭിനയിച്ചിട്ടില്ലെങ്കിലും രാജാറാണി അടക്കമുള്ള സിനിമകളുടെ തെലുങ്ക് ഡബ്ഡ് വേർഷനിലൂടെ നസ്രിയ പോപ്പുലറാണ്.
ഭർത്താവ് ഫഹദിന് പിന്നാലെയാണ് നസ്രിയയും തെലുങ്കിൽ ചുവടുവെച്ചിരിക്കുന്നത്. ലവ്, കോമഡി, ഫാമിലി എന്നിവയ്ക്കെല്ലാം പ്രധാന്യം നൽകിയാണ് അണ്ടേ സുന്ദരനികി ഒരുക്കിയിരിക്കുന്നത് എന്നാണ് ട്രെയിലർ സൂചിപ്പിക്കുന്നത്.
തിയേറ്ററുകളിൽ റിലീസ് ചെയ്ത സിനിമയ്ക്ക് സമ്മിശ്ര പ്രതികരണമാണ് പ്രേക്ഷകരിൽ നിന്നും ലഭിക്കുന്നത്. അണ്ടേ സുന്ദരാനികി മലയാളത്തിലും ഡബ്ബ് ചെയ്ത് ആഹാ സുന്ദരാ... എന്ന പേരിൽ പ്രദർശിപ്പിക്കുന്നുണ്ട്.
നസ്രിയയും നാനിയും സിനിമയുടെ വിശേഷങ്ങൾ പങ്കുവെക്കാൻ ഫിലിമി ബീറ്റ് മലയാളത്തിന് നൽകിയ അഭിമുഖമാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.

നാനി ഒരുപക്ഷെ ആദ്യമായാകും താൻ നായകനാകുന്ന ഒരു സിനിമയുടെ പ്രമോഷന് വേണ്ടി കേരളത്തിൽ വരുന്നത്. താൻ എന്തുകൊണ്ടാണ് തെലുങ്ക് സിനിമ ചെയ്യാമെന്ന് തീരുമാനിച്ചത് എന്നതിനെ കുറിച്ചും നസ്രിയ സംസാരിച്ചു.
'ലോക്ക് ഡൗൺ സമയത്താണ് ഈ സ്ക്രിപ്റ്റ് കേൾക്കുന്നത്. നാനി ആയിരുന്നു ആദ്യം വിളിച്ചത്. നല്ലൊരു സ്ക്രിപ്റ്റുണ്ട് കേൾക്കാമോ എന്ന് ചോദിച്ചു. ശേഷം വീഡിയോകോൾ വഴി കഥ വിവരിച്ചു.'
'നാനി എനിക്ക പ്രിയപ്പെട്ട നടനാണ്. ശ്യാം സിങ്ക റോയ്, ജേഴ്സി തുങ്ങിയ അദ്ദേഹത്തിന്റെ സിനിമകളെല്ലാം കണ്ടിട്ടുണ്ട്. ഇനി ഏത് തരം കഥയാണ് നാനി ചെയ്യാൻ പോകുന്നതെന്ന് അറിയാനുള്ള ആകാംഷ കൊണ്ടാണ് കഥ കേൾക്കാമെന്ന് സമ്മതിച്ചത്.'

'സ്ക്രിപ്റ്റിൽ എന്തെങ്കിലുമൊക്കെ ഇല്ലെങ്കിൽ നാനി സിനിമയ്ക്ക് ഓക്കെ പറയില്ലല്ലോ... കഥ കേട്ടു. ഒരുപാട് ചിരിച്ചു. ലീലയായി എന്നെ സങ്കൽപ്പിച്ച് നോക്കിയപ്പോൾ നന്നായി തോന്നി. തെലുങ്ക് തീരെ അറിയില്ലായിരുന്നു. സിനിമ ചെയ്യുന്നതിന് പക്ഷെ ഒരിക്കലും ഭാഷ ഒരു പ്രശ്നമായി തോന്നിയിട്ടില്ല.'
'ഭാഷകളുടെ പേരിൽ സിനിമകൾ ചെയ്യാതിരിക്കാറുമില്ല' നസ്രിയ പറഞ്ഞു. 'വളരെ കാലത്തിന് ശേഷമാണ് ഇങ്ങനൊരു കഥാപാത്രം ചെയ്യുന്നതെന്നും പഴയ കഥാപാത്രങ്ങളെ ഓർത്തെടുക്കാൻ കൂടിയാണ് ആഹാ സുന്ദര ചെയ്തതെന്നും' നാനി പറയുന്നു.
താരങ്ങളുടെ വിവരങ്ങൾ തിരക്കുമ്പോൾ വിക്കിപീഡിയ പറയുന്നതെല്ലാം തെറ്റാണെന്നാണ് തോന്നിയിട്ടുള്ളതെന്നും നസ്രിയ കൂട്ടിച്ചേർത്തു. ലീല തോമസ് എന്ന കഥാപാത്രത്തെയാണ് നസ്രിയ ചിത്രത്തിൽ അവതരിപ്പിച്ചിരിക്കുന്നത്.

സുന്ദർ എന്ന യുവാവായി നാനിയും അഭിനയിച്ചിരിക്കുന്നു. വിവേക് അത്രേയയാണ് സിനിമ സംവിധാനം ചെയ്തിരിക്കുന്നത്. മൈത്രി മൂവി മേക്കേർസാണ് നിർമാണം. 2020ൽ റിലീസ് ചെയ്ത മലയാള ചിത്രം ട്രാൻസിന് ശേഷമുള്ള നസ്രിയയുടെ സിനിമ കൂടിയാണിത്.
ചിത്രത്തിന്റെ ഷൂട്ടിനായി നസ്രിയയും ഫഹദും ഹൈദരാബാദിലേക്ക് പോയ വാർത്തകൾ ആരാധകർക്കിടയിൽ ചർച്ചയായിരുന്നു. നാനിയുടെ 28ആം ചിത്രം കൂടിയാണിത്. ചിത്രത്തിൽ രോഹിണിയും പ്രധാന വേഷത്തിലെത്തുന്നുണ്ട്. ഹർഷ വർധൻ, നദിയ മൊയ്തു, രോഹിണി, തൻവി റാം എന്നിവരാണ് മറ്റ് താരങ്ങൾ.
ഈച്ച അടക്കമുള്ള സിനിമകളിലൂടെ പ്രേക്ഷക ഹൃദയം കവർന്ന നടനാണ് നാനി. അടുത്തിടെ നാനിയുടേതായി റിലീസ് ചെയ്ത ശ്യാം സിങ്ക റോയ് വലിയ വിജയമായിരുന്നു.


Click it and Unblock the Notifications











