Don't Miss!
- Finance
വിരമിച്ച ശേഷം മാസം 20,000 രൂപ മാസ വരുമാനം നേടാം; അറിഞ്ഞിരിക്കാം സർക്കാർ ഗ്യാരണ്ടിയുള്ള ഈ പദ്ധതി
- Lifestyle
ഒരു കാലില്‍ മാത്രം കറുത്ത ചരട് കെട്ടുന്നത് എന്തിന്? ചരട് കെട്ടേണ്ട കാല് ഇത്, മാറിയാല്‍ ദോഷം
- News
വരനെ കണ്ടതും വധുവിന്റെ ബോധംപോയി ആശുപത്രിയിലായി; കാര്യം അറിഞ്ഞപ്പോൾ വിവാഹം മുടങ്ങി
- Sports
ക്യാപ്റ്റനായപ്പോള്‍ സ്ഥിരം ഓപ്പണിങ് ബൗളര്‍, ഹാര്‍ദിക് ഇതു നിര്‍ത്തണം! അറിയാം
- Automobiles
ഓലയെ തൂക്കാന്‍ ഒകായ; ഡ്യുവല്‍ ബാറ്ററി പായ്ക്കുമായി പുതിയ ഇലക്ട്രിക് സ്കൂട്ടര്‍
- Travel
പോക്കറ്റ് കീറാതെ, പ്രണയദിനം കെഎസ്ആർടിസിക്കൊപ്പം, ആഘോഷം കുമരകത്ത്
- Technology
ഇല്ല, കെ ഫോൺ 'ചത്തിട്ടില്ല'... നൂറുകോടിയടിച്ച് ദേ ബജറ്റിൽ!
'എന്ത് മാജിക്കാണിത്... നിങ്ങളെ രണ്ടുപേരെയും കണ്ടാൽ സഹോദരിമാരെപ്പോലെയുണ്ട്'; നസ്രിയയോട് ദുൽഖർ സൽമാൻ!
ജീവിതത്തിലേക്ക് കയറിപ്പോയ നസ്രിയ നാല് വർഷങ്ങൾക്ക് ശേഷം വെള്ളിത്തിരയിലേക്ക് മടങ്ങിയെത്തുകയും പഴയതിനേക്കാൾ കൂടുതൽ സിനിമയിൽ സജീവമാകുകയും ചെയ്തു. അതേ ചുറുചുറുക്കോടെ... ആദ്യ കാലങ്ങളിൽ നസ്രിയയ്ക്ക് നൽകിയ അതേ സ്നേഹവും പരിഗണനയും രണ്ടാം വരവിലും താരത്തിന് നൽകുന്നുണ്ട് പ്രേക്ഷകർ.

സോഷ്യല്‍മീഡിയയില്‍ സജീവമായ നസ്രിയ പങ്കിടുന്ന വിശേഷങ്ങളെല്ലാം പെട്ടെന്ന് തന്നെ വൈറലായി മാറാറുണ്ട്. ഫഹദിനെ നസ്രിയ വിവാഹം ചെയ്തപ്പോൾ എല്ലാവരും ഭയന്നത് നസ്രിയയും അഭിനയം മതിയാക്കി കുടുംബ ജീവിതത്തിലേക്ക് ഒതുങ്ങുമോ എന്നതാണ്.
ജീവിതം ഒരുപാട് മാറില്ലെന്ന് ഉറപ്പുള്ളതുകൊണ്ടാണ് ഫഹദ് ഫാസിലിലിനെ വിവാഹം ചെയ്തതെന്നാണ് ഒരു അഭിമുഖത്തിൽ നസ്രിയ നസീം പറഞ്ഞത്. സ്റ്റാര്‍ ആന്റ് സ്‌റ്റൈലിന് നല്‍കിയ അഭിമുഖത്തിലാണ് നസ്രിയ ഇതെക്കുറിച്ച് പറഞ്ഞത്.
'രണ്ടുപേരും പരസ്പര ബഹുമാനത്തോടെയാണ് മുന്നോട്ട് പോകുന്നതെന്നും പരസ്പരം ഒരിക്കലും മാറ്റാന്‍ ശ്രമിച്ചിട്ടില്ലെന്നും നസ്രിയ പറഞ്ഞിരുന്നു. ജീവിതം ഒരുപാട് മാറില്ലെന്ന് ഉറപ്പുള്ളതുകൊണ്ടാണ് ഞങ്ങള്‍ ഒന്നിച്ചത്. ഞാന്‍ ഫഹദിനേയും ഫഹദ് എന്നേയും മാറ്റാന്‍ നോക്കിയിട്ടില്ല.'
'മുമ്പ് എങ്ങിനെയായിരുന്നുവോ അങ്ങനെ തന്നെയാണ് തുടരുന്നത്. ഞാന്‍ വന്നതുകൊണ്ട് ഫഹദ് ലൗഡര്‍ പേഴ്‌സണോ ഫഹദ് വന്നതുകൊണ്ട് ഞാന്‍ സൈലന്റ് പേഴ്‌സണോ ആയിട്ടില്ല. രണ്ടുപേരും പരസ്പര ബഹുമാനത്തോടെയാണ് മുന്നേറുന്നത്.'
'ഫഹദിന്റെ കഥാപാത്രങ്ങളെ വിമര്‍ശിക്കാന്‍ അദ്ദേഹം കാര്യമായി അവസരം നല്‍കിയിട്ടില്ലെന്നും നസ്രിയ പറഞ്ഞിട്ടുണ്ട്. മൂഡ് ശരിയല്ലെങ്കില്‍ തമാശയ്ക്ക് വിമര്‍ശിക്കും എന്നല്ലാതെ സീരിയസായി വിമര്‍ശിച്ചിട്ടില്ല.'
'അങ്ങനെ വിമര്‍ശിക്കാനും കുറ്റം പറയാനും ഫഹദ് ഒരു അവസരം നല്‍കിയിട്ടില്ല. രണ്ടുപേരും പരസ്പരം പ്രോത്സാഹിപ്പിക്കുകയും ചെയ്യും. കല്യാണത്തിന് മുമ്പും അങ്ങോട്ടും ഇങ്ങോട്ടും ഇഷ്ടമുള്ള നായിക നായകന്‍മാരാണ്.'
'സിനിമയില്‍ ഇടയ്ക്കിടെ ഇടവേള എടുക്കുന്നത് മനപൂര്‍വ്വമല്ലെന്നും നസ്രിയ പറഞ്ഞിരുന്നു. ഇടവേള തീരുമാനിച്ചെടുത്തതല്ല. ഇടയ്ക്കിടെ കഥ കേള്‍ക്കും. ഇഷ്ടപ്പെടുന്നതിന് ഓക്കെ പറയും. ഇഷ്ടപ്പെട്ടത് കിട്ടിയില്ല എന്ന കാരണത്താലാണ് ഇടവേള വന്നത്.'
'എന്നെ എക്‌സൈറ്റ് ചെയ്യിപ്പിക്കാത്ത വ്യത്യസ്തത തോന്നാത്ത ഒന്നിനോടും ഓക്കെ പറയാറില്ല. വിജയം നേടാനാകാത്ത സിനിമയായാല്‍ പോലും എനിക്ക് വിശ്വാസം തോന്നിയവയില്‍ മാത്രമാണ് അഭിനയിച്ചത്' എന്നാണ് നസ്രിയ പറഞ്ഞത്.

അതേസമയം നസ്രിയ പങ്കുവെച്ച ഏറ്റവും പുതിയ സോഷ്യൽമീഡിയ പോസ്റ്റാണ് വൈറലാകുന്നത്. തന്റെ അമ്മയ്ക്കൊപ്പമുള്ള ചിത്രമാണ് നസ്രിയ പങ്കുവെച്ചത്. അമ്മയുടെ പിറന്നാളിനോട് അനുബന്ധിച്ചാണ് ഉമ്മയ്ക്ക് ആശംസകൾ നേർന്ന് നസ്രിയ ഫോട്ടോയും കുറിപ്പും പങ്കുവെച്ചത്.
ഫോട്ടോ വളരെ പെട്ടന്ന് വൈറലായി. ദുൽഖർ സൽമാൻ അടക്കം നിരവധി താരങ്ങൾ കമന്റുമായി എത്തി. പിങ്കി ഉമ്മാക്ക് ജന്മദിനാശംസകൾ.... പിന്നെ എന്താണ് ഈ മാജിക്? ഉമ്മയെ കാണാൻ നിന്റെ സഹോദരിയെപ്പോലെയുണ്ടെന്നാണ് ദുൽഖർ സൽമാൻ കുറിച്ചത്.
ആരാധകർക്കും ദുൽഖറിന്റെ അതേ അഭിപ്രായമാണ്. നിങ്ങളെ രണ്ടുപേരെയും കണ്ടാൽ സഹോദരിമാരെന്നെ പറയുവെന്നാണ് ഭൂരിപക്ഷെ കമന്റുകളും. നസ്രിയയും ദുൽഖർ സൽമാനും വളരെ അടുത്ത സുഹൃത്തുക്കളും സഹോദരങ്ങളെപ്പോലെയുമാണ്. നസ്രിയയും ദുൽഖറും നിരവധി സിനിമകളിൽ ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്.
നസ്രിയ നസീം അഭിനയിച്ച് അവസാനം പുറത്തിറങ്ങിയ സിനിമ തെലുങ്ക് ചിത്രം അണ്ടേ സുന്ദരാനികിയാണ്. റൊമാന്റിക് കോമഡി ചിത്രത്തിൽ നാനിയാണ് നായകനായി എത്തിയത്. ഹിന്ദു വിശ്വാസിയായ യുവാവും ക്രിസ്ത്യാനിയായ യുവതിയും തമ്മിലുള്ള പ്രണയമാണ് ചിത്രം പറഞ്ഞത്.
സിനിമ വലിയ പ്രേക്ഷക സ്വീകാര്യത നേടിയിരുന്നു. കമൽഹാസൻ സിനിമ വിക്രമാണ് ഏറ്റവും അവസാനം ഫഹദ് ഫാസിൽ അഭിനയിച്ച് തിയേറ്ററുകളിലെത്തിയ സിനിമ. ചിത്രം 2022ലെ ബിഗ് ഹിറ്റുകളിലൊന്നായിരുന്നു.
-
ജയറാമിന്റെ വാക്കുകള്‍ വേദനിപ്പിച്ചു! ഈ സിനിമ ചെയ്യുന്നില്ലെന്ന് തീരുമാനിച്ചുവെന്ന് ലാല്‍ ജോസ്
-
വിക്കി കളിക്കൂട്ടുകാരൻ, എന്നെ എടുത്തുകൊണ്ട് നടന്നിട്ടുണ്ട്; ചാൻസ് കിട്ടിയാൽ മമ്മൂക്കയോട് അക്കാര്യം ചോദിക്കണം!
-
മമ്മൂട്ടി തുറിച്ച് നോക്കിയതോടെ കൊച്ചിന് ഹനീഫ കൈ വലിച്ചു; ആ കടം ഇന്നും ബാക്കി നില്‍ക്കുകയാണെന്ന് ഇന്നസെന്റ്