റിലീലെ അമ്മയുടെ മകനെ താലോലിച്ച് നസ്രിയ നസീം, മേഘ്ന രാജിന്റെ രായൻ രാജ് സർജയ്ക്കൊപ്പമുള്ള നടിയുടെ ചിത്രം വൈറൽ!
മൈ ബേബീസ് എന്നാണ് നസ്രിയ തലക്കെട്ട് നൽകിയിരിക്കുന്നത്. റായനൊപ്പം നസ്രിയയുടെ പ്രിയപ്പെട്ട ഡോഗ് ഓറിയോയുമുണ്ട്
തെന്നിന്ത്യന്‍ സിനിമാ പ്രേക്ഷകര്‍ക്ക് സുപരിചിതയായി മാറിയ താരമാണ് മേഘ്‌ന രാജ്. സോഷ്യല്‍മീഡിയയില്‍ സജീവമായ താരം പങ്കിടുന്ന വിശേഷങ്ങള്‍ പെട്ടെന്ന് തന്നെ വൈറലായി മാറാറുണ്ട്.
മേഘ്‌നയുടെ ഭര്‍ത്താവും നടനുമായ തിരഞ്ജീവി സര്‍ജയുടെ അപ്രതീക്ഷിത വിയോഗത്തില്‍ സിനിമാ ലോകവും പ്രേക്ഷകരും ഒരുപോലെ സങ്കടപ്പെട്ടിരുന്നു.
കുഞ്ഞതിഥിയുടെ വരവിനായി നാളെണ്ണി കാത്തിരിക്കുന്നതിനിടയിലായിരുന്നു ചിരുവിന്റെ വിയോഗം. കുഞ്ഞിലൂടെ ചിരു പുനര്‍ജനിക്കുമെന്നായിരുന്നു മേഘ്‌ന പറഞ്ഞത്. ജനിക്കാന്‍ പോവുന്നത് ആണ്‍കുഞ്ഞായിരിക്കുമെന്നും മേഘ്‌ന പറഞ്ഞിരുന്നു.

2020 ജൂൺ ഏഴിനാണ് ഹൃദയാഘാതത്തെ തുടർന്ന് കന്നട താരം ചിരഞ്ജീവി സർജ മരിക്കുന്നത്. ആ സമയത്ത് മേഘ്ന അഞ്ച് മാസം ഗർഭിണിയായിരുന്നു. മേഘ്ന ആഗ്രഹിച്ചത് പോലെ തന്നെ ആൺകുഞ്ഞ് തന്നെയാണ് നടിക്ക് പിറന്നത്.
റായൻ രാജ് സർജ എന്നാണ് മകന് മേഘ്ന പേരിട്ടത്. ചിരഞ്ജീവി സർജ മരിച്ചപ്പോൾ ആദ്യം ഓർത്തത് കുഞ്ഞിനെയാണെന്ന് മേഘ്ന അഭിമുഖങ്ങളിൽ പറഞ്ഞിരുന്നു. 'ഈ കാര്യങ്ങൾ ഉൾക്കൊള്ളാൻ പ്രയാസമാണ്.'
'അതെല്ലാം ഞാൻ ഉൾക്കൊണ്ടിട്ടില്ല. ആദ്യം മനസിൽ വന്നത് എനിക്കൊരു കുഞ്ഞുണ്ട്. അതിനെ സംരക്ഷിക്കണം എന്നതാണ്. ഒരമ്മയെന്ന നിലയിൽ എന്റെ ആദ്യ ഉത്തരവാദിത്തം അതായിരുന്നു. പിന്നെ ഞാൻ ചെയ്തത് എന്റെ ഗൈനക്കോളജിസ്റ്റിനെ വിളിച്ച് ഇങ്ങോട്ട് വരാൻ ആവശ്യപ്പെട്ടു.'
താൻ ഗർഭിണിയായപ്പോൾ ഏറെ സന്തോഷിച്ചത് ചിരഞ്ജീവിയാണെന്നും മേഘ്ന വെളിപ്പെടുത്തിയിരുന്നു. 'എന്നെ സംബന്ധിച്ചിടത്തോളം...'
'ആ നിമിഷം മുതൽ... എന്റെ കുട്ടിക്കായിരുന്നു മുൻഗണന. ചിരുവിനും കുട്ടി എത്രമാത്രം പ്രധാനമായിരുന്നുവെന്ന് എനിക്കറിയാം. ഞാൻ ഗർഭിണിയാണെന്ന് പറഞ്ഞപ്പോൾ അവൻ എന്നേക്കാൾ ആവേശത്തിലായിരുന്നുവെന്നത് ഞാനോർക്കുന്നു' എന്നായിരുന്നു മേഘ്നയുടെ വാക്കുകൾ.
ഇപ്പോൾ റായൻ റാജ് സർജയ്ക്ക് രണ്ട് വയസ് പിന്നിട്ടു. മകന്റെ ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം മേഘ്ന സോഷ്യൽമീഡിയയിൽ പങ്കുവെക്കാറുണ്ട്.
ഇപ്പോഴിത തന്റെ പ്രിയ സുഹൃത്തുക്കളിൽ ഒരാളായ നടി നസ്രിയ നസീമും തന്റെ മകൻ റായനും ഒരുമിച്ച് നിൽക്കുന്ന ചിത്രം പങ്കുവെച്ച് എത്തിയിരിക്കുകയാണ് മേഘ്ന. നടി പങ്കുവെച്ച ചിത്രം നസ്രിയയും സോഷ്യൽമീഡിയയിൽ പങ്കിട്ടിട്ടുണ്ട്.
മൈ ബേബീസ് എന്നാണ് നസ്രിയ തലക്കെട്ട് നൽകിയിരിക്കുന്നത്. റായനൊപ്പം നസ്രിയയുടെ പ്രിയപ്പെട്ട ഡോഗ് ഓറിയോയുമുണ്ട്. മേഘ്നയ്ക്ക് കുഞ്ഞ് പിറന്നെന്ന വാർത്ത അറിഞ്ഞപ്പോൾ തന്നെ നസ്രിയയും ഫഹദും കാണാനായി ആശുപത്രിയിൽ എത്തിയിരുന്നു.
മാഡ് ഡാഡ് എന്ന ചിത്രത്തില്‍ ഇരുവരും ഒന്നിച്ച് അഭിനയിച്ചിരുന്നു. നസ്രിയയും ഫഹദുമായി സൗഹൃദമുണ്ടെന്ന് നേരത്തെ മേഘ്‌ന പറഞ്ഞിരുന്നു. അനന്യയുമായും അടുത്ത സൗഹൃദമുണ്ട് താരത്തിന്.

നസ്രിയയും ഫഹദും എന്നെ കാണാനായി ആശുപത്രിയിലേക്ക് വന്നിരുന്നു. നസ്രിയയെ വര്‍ഷങ്ങളായി എനിക്കറിയാം. എന്റെ ജീവിതത്തില്‍ ഏറെ പ്രിയപ്പെട്ടവരാണ് ഇരുവരും.
ജീവിതത്തില്‍ എല്ലാ ഘട്ടത്തിലും ഇവര്‍ എനിക്കൊപ്പമുണ്ടായിരുന്നുവെന്നും മേഘ്‌ന പറഞ്ഞിരുന്നു മുമ്പ്. മേഘ്ന ഇപ്പോൾ മകന് വേണ്ടിയാണ് ജീവിക്കുന്നത് തന്നെ. ഇപ്പോൾ അഭിനയത്തിലേക്കും മോഡലിങിലേക്കുമെല്ലാം താരം തിരികെ വന്നിട്ടുണ്ട്.
താന്‍ അഭിനയിക്കുന്നതില്‍ ചിരുവിന്റെ ബന്ധുക്കള്‍ക്ക് പ്രശ്‌നമില്ലെന്നും എപ്പോഴും സന്തോഷത്തോടെ തന്നെ കാണാനാണ് എല്ലാവരും ആഗ്രഹിക്കുന്നതെന്നും മേഘ്‌ന പറഞ്ഞിരുന്നു.
വളരെ നാളുകൾ നീണ്ട പ്രണയത്തിന് ശേഷം ഒന്നായവരാണ് മേഘ്നയും ചിരഞ്ജീവി സർജയും. തന്റേയും മകന്റേയും വിശേഷങ്ങൾ പങ്കുവെക്കാനായി യുട്യൂബ് ചാനലും മേഘ്ന ആരംഭിച്ചിട്ടുണ്ട്. മലയാളത്തിൽ മേഘ്ന ചെയ്തിട്ടുള്ള സിനിമകളെല്ലാം ഹിറ്റാണ്.
ഏറ്റവും കൂടുതൽ ശ്രദ്ധിക്കപ്പെട്ടത് ബ്യൂട്ടിഫുൾ എന്ന ജയസൂര്യ, അനൂപ് മേനോൻ സിനിമയാണ്. ഇന്നും ബ്യൂട്ടിഫുൾ സിനിമയെ കുറിച്ച് സംസാരിച്ചാണ് ആളുകൾ മേഘ്നയെ ഓർക്കുന്നത്.


Click it and Unblock the Notifications