twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    'ഒരു മാസമാണ് ഞങ്ങൾ മാത്രം ആ റൂമിലുണ്ടായിരുന്നത്, ആരായാലും ആ സാഹചര്യത്തിൽ ഫഹദിനെ പ്രണയിച്ച് പോകും'; നസ്രിയ

    |

    വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെയായി പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായി മാറിയ താരമാണ് നസ്രിയ നസീം. സോഷ്യല്‍മീഡിയയില്‍ സജീവമായ നസ്രിയ പങ്കിടുന്ന വിശേഷങ്ങളെല്ലാം പെട്ടെന്ന് തന്നെ വൈറലായി മാറാറുണ്ട്. ഒരു കാലത്ത് നസ്രിയയോളം സ്റ്റാർ വാല്യവുണ്ടായിരുന്ന യുവ നടി മലയാളത്തിൽ വേറെ ഇല്ലായിരുന്നു.

    ഇരുപത്തിയെട്ടുകാരിയായ നസ്രിയ ബാലതാരമായിട്ടാണ് സിനിമയിലേക്ക് എത്തിയത്. ആദ്യ ചിത്രം ബ്ലെസിയുടെ പളുങ്കായിരുന്നു. അതിന് ശേഷം പിന്നേയും രണ്ട്, മൂന്ന് സിനിമകളിൽ കൂടി നസ്രിയ ബാലതാരമായി അഭിനയിച്ചു.

    Also Read: അയാളുടെ കൂടെ കിടന്ന് രാവിലെ എഴുന്നേറ്റ് പോകുമെന്നാണ് കരുതിയത്; രാത്രിയിൽ നടന്ന സംഭവത്തെ പറ്റി രഞ്ജിനി ഹരിദാസ്Also Read: അയാളുടെ കൂടെ കിടന്ന് രാവിലെ എഴുന്നേറ്റ് പോകുമെന്നാണ് കരുതിയത്; രാത്രിയിൽ നടന്ന സംഭവത്തെ പറ്റി രഞ്ജിനി ഹരിദാസ്

    നടി എന്നതിലുപരി ​ഗായികയും അവതാരകയുമെല്ലാമായ നസ്രിയ നേരത്തിലൂടേയും ഓം ശാന്തി ഓശാനയിലൂടെയുമാണ് പ്രേക്ഷകർക്ക് പ്രിയങ്കരിയായ നായികയായി മാറിയത്.

    വിവാഹത്തോടെ അഭിനയം നിർത്തിയ നസ്രിയ കുറച്ച് വർഷങ്ങളുടെ ​ഗ്യാപ്പിന് ശേഷമാണ് തിരികെ അഭിനയത്തിലേക്ക് എത്തിയത്. 2014ൽ തിരുവനന്തപുരത്ത് വെച്ചാണ് യുവാക്കളുടെ ഇടയിൽ തരംഗം തീർത്ത നസ്രിയയും നടൻ ഫഹദ് ഫാസിലും വിവാഹിതരായത്.

    ഒരു മാസമാണ് ഞങ്ങൾ മാത്രം ആ റൂമിലുണ്ടായിരുന്നത്

    മലയാള സിനിമയിലെ പ്രിയ താരങ്ങളും താരജോഡികളുമായിരുന്നു ഇവർ. ഇരുവരുടേയും പ്രണയ വിവാഹമായിരുന്നു. വിവാഹം അടുത്ത വേളയിൽ ഭാര്യാഭർത്താക്കന്മാരായി അഭിനയിച്ച ഇവരുടെ ചിത്രം ബാംഗ്ലൂർ ഡെയ്‌സ് അക്കാലത്തെ സൂപ്പർ ഹിറ്റുകളിൽ ഒന്നായിരുന്നു.

    ബാംഗ്ലൂർ ഡെയ്‌സിൽ അഭിനയിച്ചുകൊണ്ടിരിക്കവെയാണ് ഇരുവരും പ്രണയത്തിലായത്. താനാണ് ഫഹദിനോട് വിവാഹം കഴിക്കാൻ സാധിക്കുമോയെന്ന് ചോദിച്ചതെന്ന് നസ്രിയ പറഞ്ഞിട്ടുണ്ട്.

    ആരായാലും ആ സാഹചര്യത്തിൽ ഫഹദിനെ പ്രണയിച്ച് പോകും

    വിവാഹത്തിന് ശേഷം ഇടവേളയെടുത്ത നസ്രിയ കൂടെ എന്ന സിനിമയിലൂടെയാണ് മടങ്ങിവരവ് നടത്തിയത്. അതിനുശേഷം അഭിനയിച്ച എല്ലാ ചിത്രങ്ങളിലും നസ്രിയ കയ്യടി നേടി. രണ്ടാം വരവിൽ അന്യഭാഷയിലും നസ്രിയ തന്റെ പാദമുദ്ര പതിപ്പിച്ചു.

    അടുത്തിടെ മൊറോക്കോയില്‍ ഫഹദിനൊപ്പം അവധിയാഘോഷിക്കുന്ന ചിത്രം പങ്കുവെച്ച് നസ്രിയ എത്തിയിരുന്നു. ഈ വര്‍ഷം ഫഹദിനൊപ്പമുള്ള ആദ്യത്തെ പോസ്റ്റ് എന്ന ക്യാപ്ഷനോടെയായാണ് നസ്രിയ ചിത്രങ്ങള്‍ പങ്കുവെച്ചത്.

    Also Read: മുണ്ട് പുക്കിളിന് താഴെ ഉടുക്കണമെന്ന് പറഞ്ഞതോടെ സില്‍ക്ക് സ്മിത അങ്ങനെ തന്നെ ചെയ്തു; ആ വേഷത്തെ കുറിച്ച് ഭദ്രന്‍Also Read: മുണ്ട് പുക്കിളിന് താഴെ ഉടുക്കണമെന്ന് പറഞ്ഞതോടെ സില്‍ക്ക് സ്മിത അങ്ങനെ തന്നെ ചെയ്തു; ആ വേഷത്തെ കുറിച്ച് ഭദ്രന്‍

    കണ്ണിൽ എന്തോ ഒരു മാജിക്കുണ്ട്

    ഫോട്ടോ അതിവേ​ഗത്തിലാണ് വൈറലായത്. അതേസമയം താൻ എങ്ങനെയാണ് ഫഹദുമായി പ്രണയത്തിലായതെന്ന് വെളിപ്പെടുത്തിയ നസ്രിയയുടെ വീഡിയോയാണ് വീണ്ടും വൈറലാകുന്നത്.

    വിക്രം പുറത്തിറങ്ങിയപ്പോഴും ഫഹദിന്റെ സിനിമകൾ കാണുന്നവരുമെല്ലാം അദ്ദേഹത്തിന്റെ കണ്ണുകൾ കൊണ്ടുള്ള അഭിനയത്തെ കുറിച്ച് വാചാലരായിരുന്നു. ഫഹദിന്റെ കണ്ണിൽ എന്തോ ഒരു മാജിക്കുണ്ടെന്നാണ് ആരാധകരെല്ലം ഒന്നടങ്കം പറയാറുള്ളത്.

    മുറിക്കുള്ളിൽ ഒരു മാസമാണ് സ്റ്റക്കായത്

    അതെ കുറിച്ച് അവതാരകൻ ചോദിച്ചപ്പോഴാണ് കുസൃതി നിറഞ്ഞ മറുപടി നസ്രിയ പറഞ്ഞത്. 'ആ കണ്ണുകൾ കൊണ്ട് ഫഹദ് ഓഡിയൻസിനെ ട്രാപ്പിലാക്കുകയാണ്. അതുപോലെ തന്നെ ബാം​ഗ്ലൂർ ഡെയ്സ് സിനിമയിലെ ദിവ്യയും ദാസുമായി അഭിനയിക്കുന്ന സമയത്ത് ഞങ്ങൾ ഒരു മുറിക്കുള്ളിൽ ഒരു മാസമാണ് സ്റ്റക്കായത്.'

    'അതുകൊണ്ട് തന്നെ പലപ്പോഴും അഞ്ജലി മേനോനോട് കളിയായി ഞാൻ പറയും ഒരു മാസം ഫഹദിനൊപ്പം ഒരു റൂമിൽ സ്റ്റക്കായാൽ ആരായാലും അദ്ദേഹവുമായി പ്രണയത്തിലായി പോകുമെന്ന്' നസ്രിയ പറഞ്ഞു.

    നസ്രിയയുടെ അവസാനം റിലീസ് ചെയ്ത സിനിമ

    ഫഹദിന്റേതായി ഏറ്റവും അവസാനം പുറത്തിറങ്ങിയ സിനിമ മലയൻ കു‍ഞ്ഞാണ്. പുഷ്പ 2 അടക്കം നിരവധി സിനിമകൾ ഇനി ഫഹദിന്റേതായി റിലീസിനെത്താനുണ്ട്. അതേസമയം തെലുങ്ക് സിനിമ അണ്ടേ സുന്ദരാനികിയാണ് നസ്രിയയുടെ അവസാനം റിലീസ് ചെയ്ത സിനിമ.

    തെലുങ്ക് സിനിമയായിരുന്നുവെങ്കിലും ചിത്രം മലയാളം അടക്കം വിവിധ ഭാഷകളിൽ ഡബ്ബ് ചെയ്താണ് റിലീസിനെത്തിച്ചത്. അണ്ടേ സുന്ദരാനികി എന്ന ചിത്രത്തില്‍ നാനിയായിരുന്നു നായകൻ.

    സമ്മിശ്ര പ്രതികരണമാണ് ചിത്രത്തിന് തിയറ്ററുകളില്‍ നിന്ന് ലഭിച്ചിരുന്നത്. വിവേക് അത്രേയ സംവിധാനം ചെയ്‍ത സിനിമ നവീൻ യെര്‍നേനിയും രവി ശങ്കറുമാണ് നിര്‍മിച്ചത്.

    Read more about: nazriya nazim
    English summary
    Actress Nazriya Nazim Says Any One Would Fall In Love With Fahad, Video Goes Viral-Read In Malayalam
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X