ദര്‍ശന പ്രമോട്ട് ചെയ്യുന്നത് കുറവാ, മതി അമ്മാ...അള്‍ക്കാര്‍ക്ക് ബോറടിക്കുമെന്ന് പറയും; ആവേശത്തിലെ അമ്മ
മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് ദര്‍ശന രാജേന്ദ്രന്‍. ദര്‍ശനയുടെ അമ്മ നീരജ രാജേന്ദ്രനും കുറെ സിനിമകളിലൂടെ ഇപ്പോള്‍ മലയാളികളുടെ മനസ് കീഴടക്കി കഴിഞ്ഞിട്ടുണ്ട്. ആവേശം എന്ന സിനിമയിലെ ഫഹദിന്റെ അമ്മയായി ചെയ്ത വേഷം ഏറെ ശ്രദ്ധിക്കപ്പെടുന്നുണ്ട്. നേരത്തെ രക്ഷാധികാരി ബൈജു ഒപ്പ്, തൃശിവപ്പേരൂര്‍ ക്ലിപ്തം തുടങ്ങിയ സിനിമകൡലാണ് നീരജ അഭിനയിച്ചത്.
കരിക്കിന്റെ സാമര്‍ത്ഥ്യ ശാസ്ത്രം എന്ന സീരീസിലും നീരജ അഭിനയിച്ചിരുന്നു. സീ യൂ സൂണ്‍, വൈറസ്, ലിറ്റില്‍ മിസ് റാവൂത്തര്‍ തുടങ്ങിയ ചിത്രങ്ങളിലും നീരജ രാജേന്ദ്രന്‍ അഭിനയിച്ചു. ഇപ്പോഴിതാ പുതിയ ചിത്രമായ ആവേശത്തെക്കുറിച്ചും മകള്‍ ദര്‍ശനയെക്കുറിച്ചുമൊക്കെ സംസാരിക്കുകയാണ് നീരജ. ജിഞ്ചര്‍ മീഡിയക്ക് നല്‍കിയ അഭിമുഖത്തിലാണ് നീരജ തുറന്നു സംസാരിക്കുന്നത്.

'ദര്‍ശന പ്രമോട്ട് ചെയ്യുന്നത് കുറച്ചു കുറവാ. നമ്മള്‍ കൂടുതല്‍ എന്തെങ്കിലും കാണിച്ച് കഴിഞ്ഞാല്‍ അവള്‍ പറയും. മതി അമ്മാ. ആള്‍ക്കാര്‍ക്ക് ബോറടിക്കും. അവള്‍ കുറച്ച് സൗമ്യമായിട്ട് കാര്യങ്ങളെ കാണുന്ന ആളാണ്. ഞാന്‍ ആണെങ്കില്‍ കൈയ്യും കാലും ഇട്ടാണ് വര്‍ത്തമാനം പറയുന്നത്. അപ്പോഴേ അവള്‍ പറയും. അമ്മ മനസില്‍ കണ്ടാമതി ഡയലോഗ്. നമ്മള്‍ അത് മനസില്‍ കാണുമ്പോള്‍ താനെ അത് വരും. അല്ലാതെ അതിന് എക്‌സ്ട്രാ ഒന്നും ഇടേണ്ട കാര്യമില്ല എന്നൊക്കെ പറയും,' നീരജ പറഞ്ഞു.
അവളുടെ രീതി അതായിരിക്കാം ചിലപ്പോള്‍. ഞാന്‍ പൊതുവേ സംസാരിക്കുമ്പോഴേ ഇങ്ങനെയാണ്. രണ്ട് എക്‌സ്ട്രീമാണ് എന്റേത്. ചിരി ആണെങ്കിലും കരച്ചില്‍ ആണെങ്കിലും. സിനിമ കണ്ടിട്ട് ആളുകള്‍ അഭിനന്ദനങ്ങള്‍ ഒക്കെ പറഞ്ഞ് അയച്ചു കൊടുക്കുന്നതിന്റെ സ്‌ക്രീന്‍ ഷോട്ട് ഒക്കെ രണ്ട് മക്കളും കാണിച്ചു തരുമെന്നും നീരജ പറയുന്നു.
ദര്‍ശന അഭിനയിച്ചതില്‍ ജയ ജയ ജയ ജയഹേയിലെ കഥാപാത്രമാണ് ഏറ്റവും ഇഷ്ടപ്പെട്ട കഥാപാത്രം. അതുപോലെ തന്നെ ഡിയര്‍ ഫ്രണ്ട് ഇഷ്ടപ്പെട്ട സിനിമയുമാണ്. എല്ലാവര്‍ക്കും ആഗ്രഹിച്ചിട്ട് ഒന്ന് കൊടുക്കാന്‍ പറ്റാത്തത് കാണിക്കുന്ന സിനിമയാണ് ജയ ജയ ജയ ജയഹേ... എല്ലാവര്‍ക്കും കാണും അതുപോലൊന്ന് കൊടുക്കാന്‍. നമ്മള്‍ വിചാരിച്ചിട്ട് നടക്കാത്തത് സ്‌ക്രീനില്‍ കാണുമ്പോള്‍ കിട്ടുന്ന സന്തോഷം അത് പലരും പറഞ്ഞിട്ടുണ്ടെന്നും നീരജ രാജേന്ദ്രന്‍ പറയുന്നു.
ഫഹദ് വന്ന് കെട്ടിപ്പിടിച്ചപ്പോള്‍ സന്തോഷം തോന്നി. ആളുകള്‍ വന്ന് നമ്മളെ തിരിച്ചറിയുന്നു എന്ന സന്തോഷം വളരെ വലുതാണെന്ന് നീരജ പറയുന്നു. സിനിമ കണ്ട് കഴിഞ്ഞിട്ട് ആരോമല്‍ എന്ന് പറഞ്ഞിട്ട് ഒരാള്‍ വിളിച്ചിട്ട് പറഞ്ഞു, ഇതുപോലെ ഹാപ്പിയല്ലേ മോനെ എന്നതു പോലെ ഒരു ഡയലോഗ് അയാളുടെ ജീവിതം മാറ്റി മറിച്ചു എന്ന്.
അയാള്‍ കരഞ്ഞു കൊണ്ടാണ് എന്നെ വിളിച്ച് സംസാരിച്ചത്. അത് തനിക്ക് വളരെ സ്‌പെഷ്യല്‍ ആയിരുന്നെന്നും നീരജ പറഞ്ഞു. എന്നെ കണ്ടപ്പോള്‍ അമ്മയെ ഓര്‍മവന്നുവെന്നും അമ്മയെക്കൊണ്ട് അടുത്ത ദിവസം സിനിമ കാണിക്കാന്‍ കൊണ്ടു പോകുമെന്നും ആ പയ്യന്‍ പറഞ്ഞുവെന്നും നീരജ കൂട്ടിച്ചേര്‍ത്തു.
ആവേശം ഹിറ്റായിക്കൊണ്ടിരിക്കുമ്പോള്‍ അമ്മയ്ക്ക് അഭിനന്ദനങ്ങളുമായി ദര്‍ശന തന്നെ ഇന്‍സ്റ്റഗ്രാമില്‍ കുറിപ്പ് പങ്കുവെച്ചിട്ടുണ്ട്. ഞങ്ങള്‍ എല്ലാവരും ഇപ്പോള്‍ സിനിമയില്‍ അഭിനയിക്കാന്‍ തുടങ്ങിയെന്നാണ് ദര്‍ശനയുടെ കുറിപ്പില്‍ പറയുന്നത്.

ഇത് എങ്ങനെയാണ് സംഭവിച്ചതെന്ന് ഓര്‍മയില്ല. ഇതില്‍ ഏതെങ്കിലും ഒരു ആക്ടര്‍ എന്തെങ്കിലും ചെയ്യാന്‍ തീരുമാനിക്കുമ്പോള്‍ ബാക്കി മൂന്ന് പേരും ഒപ്പമുണ്ടാകും. ഇപ്പോള്‍ അത് അമ്മയുടെ ടേണ്‍ ആണ്. ആവേശത്തിലെ ക്യൂട്ട് അമ്മയ്ക്ക് എല്ലാവരും അഭിനന്ദനങ്ങള്‍ ചൊരിയുന്നത് കാണുമ്പോള്‍ സന്തോഷം തോന്നുന്നു.
അമ്മയെക്കുറിച്ചോര്‍ത്ത് അഭിമാനം തോന്നുവെന്നും ഈ അഭിനന്ദനങ്ങളെല്ലാം അമ്മ അര്‍ഹിക്കുന്നുണ്ടെന്നും ദര്‍ശന കുറിക്കുന്നു. അമ്മ ഹാപ്പി അല്ലേ? എന്നും ദര്‍ശന പോസ്റ്റില്‍ കുറിക്കുന്നു. ആവേശം ആവേശത്തോടെ പ്രേക്ഷകര്‍ ഏറ്റെടുത്തിരിക്കുകയാണ്. ആവേശത്തിലെ അമ്മയുടെ കഥാപാത്രവും അതേപോലെ തന്നെ ഏറ്റെടുത്തിരിക്കുന്നു.


Click it and Unblock the Notifications