താഴെ എത്തിയപ്പോള്‍ കണ്ടത് ജീവനറ്റു കിടക്കുന്ന അവിനാഷിനെയാണ്, ഭർത്താവിന്റെ വിയോഗത്തെ കുറിച്ച് നടി

ഭർത്താവിന്റെ മരണം ജീവിതത്തിൽ സൃഷ്ടിച്ച വെല്ലുവിളി പ്രേക്ഷകർക്ക് മുന്നിൽ പങ്കുവച്ചതോടെയാണ് മോഡലും നടിയുമായി നേഹ അയ്യർ വാർത്തകളിൽ ഇടം പിടിക്കുന്നത്. ജീവിതത്തിലേയ്ക്ക് പുതിയ അതിഥിയെ കാത്തിരിക്കവെയാണ് അവിനാഷ് ലോകത്തിൽ നിന്ന് വിട പറയുന്നത്. പ്രാണൻ പൊടിയുന്ന വേദനയിലും തന്റെ കുഞ്ഞിന് വേണ്ടി പ്രസവകാലത്തിന്റെ ഓരോ ഘട്ടവും സന്തോഷമായിരിക്കാൻ നേഹ ശ്രമിക്കുകയായിരുന്നു. ഒറ്റയ്ക്കായിരുന്നു നേഹയുടെ ആഘോഷങ്ങളെല്ലാം.

കാത്തിരിപ്പിനൊടുവിൽ ഭർത്താവിന്റെ പിറന്നാൾ ദിനം തന്നെ താരം മകന് ജന്മം നൽകി. മകന്റെ ജനനത്തോട് കൂടി താരത്തിന്റെ ജീവിതത്തിൽ പുതിയൊരും അധ്യായം ആരംഭിക്കുകയായിരുന്നു. പിന്നീട് പുതിയൊരു നേഹയെയായിരുന്നു പ്രേക്ഷകർ കണ്ടത്. സോഷ്യൽ മീഡിയയിൽ സജീവമായ താരം തങ്ങളുടെ ചെറിയ സന്തോഷങ്ങളും ദുഃഖങ്ങളും പ്രേക്ഷകരുമായി പങ്കുവെയ്ക്കാറുണ്ട്. ഇപ്പോഴിത സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് താരത്തിന്റ അതിജീവനത്തെ കുറിച്ചാണ്. ഹ്യൂമൻസ് ഓഫ് ബൊംബെ എന്ന പേജിലാണ് തകർച്ചയിൽ നിന്നുള്ള തിരികെ വരവിനെ കുറിച്ച് താരം വെളിപ്പെടുത്തിയിരിക്കുന്നത്. ഈ കുറിപ്പ് തന്റെ ഇൻസ്റ്റഗ്രാം പേജിലും നേഹ പങ്കുവെച്ചിട്ടുണ്ട്.

  ജീവിതത്തെ നടുക്കിയ  സംഭവം


താൻ അമ്മയാകാൻ പോകുന്നു എന്ന് അറിഞ്ഞപ്പോൾ ഞാനും അവിനാഷും പരസ്പരം ഒന്നും മിണ്ടാതെ തമ്മിൽ തമ്മിൽ നോക്കി നിൽക്കുകയായിരുന്നു. സന്തോഷം തങ്ങളുടെ കണ്ണുകളിലൂടെ ഒഴുകി. എട്ടു വർഷത്തോളം ഞങ്ങൾ അടുത്ത സുഹൃത്തുക്കളായിരുന്നു. പിന്നീട് ആറ് വർഷത്തോളം നല്ല ദമ്പതികളും. ഒരു കുഞ്ഞിന് വേണ്ടി ഞങ്ങൾ കാത്തിരിക്കുകയായിരുന്നു. കാത്തിരിപ്പിനൊടുവിൽ ആ സന്തോഷം വന്നെത്തി. എന്നാൽ അത് അധികം നാൾ മുന്നോട്ട് പോയിരുന്നില്ല. കുഞ്ഞ് വരുന്നെന്ന സന്തോഷം പങ്കുവെച്ച് അഞ്ചു ദിവസം കഴിഞ്ഞപ്പോഴാണ് എന്റെ ജീവിതത്തെ മാറ്റിമറിച്ച സംഭവം ഉണ്ടായത്.

ജീവനറ്റ്   കിടക്കുന്ന അവിനാഷ്


അവിനാഷ് ടേബിൾ ടെന്നീസ് കളിക്കാൻ പോയതാണ്. പെട്ടെന്നാണ് വീണു എന്ന് പറഞ്ഞുള്ള ഫോൺ എത്തുന്നത്. തല ചുറ്റിയതാകുമെന്ന് കരുതി ഗ്ലൂക്കോസുമെടുത്ത് താൻ താഴേക്ക് ഓടി. എന്നാൽ താഴെ എത്തിയപ്പോൾ കണ്ടത് ജീവനറ്റു കിടക്കുന്ന അവിനാഷിനെയാണ്. ഞാൻ അവന് സിപിആർ കൊടുത്തു. എഴുന്നേൽക്കാൻ കെഞ്ചി. എന്നാൽ അവനിൽ ഒന്നും സംഭവിച്ചില്ല. ഉടൻ തന്നെ അവിനാഷിനേയും കൊണ്ട് ആശുപത്രിയിലേയ്ക്ക് കുതിച്ചു. അപ്പോഴേക്കും അവന്റെ അവസാന മിടിപ്പും നിലച്ചിരുന്നു

 ഭീകരമായ നാളുകൾ

അവിനാഷിന് ഹൃദയാഘാതമായിരുന്നു എന്ന് എനിക്ക് വിശ്വസിക്കാനായില്ല. അവൻ ചെറുപ്പമായിരുന്നു, ആരോഗ്യവാനും. എന്നിട്ടും... പിന്നീട് അങ്ങോട്ടുള്ള നാളുകൾ എനിയ്ക്ക് ഭീകരമായിരുന്നു. ഒരു മുറിക്കകത്ത് എന്നെ തന്നെ അടച്ചിട്ടുണ്ട്. മണിക്കൂറോളം കരഞ്ഞു ‌. ഫോൺ സ്വിച്ച് ഓഫ് ചെയ്തു. എന്നിലേയ്ക്കുളള എല്ലാ വാതിലും കൊട്ടി അടക്കുകയായിരുന്നു. എന്നാൽ പിന്നെ പതിയെ എന്റെ മനസ്സിന് ശക്തി ലഭിക്കുകയായിരുന്നു.

  വിഷാദത്തിൽ നിന്ന്   പുറത്തു വരാൻ  തുടങ്ങി

മൂന്ന് വർഷം മുൻപായിരുന്നു അമ്മ ആത്മഹത്യ ചെയ്തത്. അതിൽ നിന്ന് പുറത്തു വന്നതിനെ കുറിച്ച് ഞാൻ ചിന്തിച്ചു. അത് മനസ്സിന് ശക്തി നൽകിത്തുടങ്ങി. പതുക്കെ ഞാൻ വിഷാദത്തിൽ നിന്ന് പുറത്തു വരാൻ തുടങ്ങി. എന്റെ കുഞ്ഞിന് വേണ്ടി ജീവിക്കണം എന്ന് തീരുമാനിച്ചു. മാസങ്ങൾക്ക് ശേഷം എന്റെ അവിനാഷിന്റെ ജന്മദിനത്തിൽ തന്നെ എന്റെ കുഞ്ഞ് അൻഷ് എത്തി.

  ജീവിക്കാനുള്ള  പ്രതീക്ഷ

ഇപ്പോൾ ജീവിക്കാനുള്ള പ്രതീക്ഷയാണ് എന്റെ കുഞ്ഞ്. അവനീഷിന്റെ അതേ ചിരിയും കുസൃതിയും മുഖഛായയുമെല്ലാം അതേപടി അവനും കിട്ടിയിട്ടുണ്ട്. ശരിയ്ക്കും അവിനാഷ് തന്നെയാണ്. അവിനാഷ് പോയിട്ട് ഒരു വർഷം തികയുന്നു. കുഞ്ഞുമായിട്ടുളള ഓരോ ദമ്പതിമാരെ കാണുമ്പോൾ ഇപ്പോഴും വേദനയുണ്ടാകാറുണ്ട്. പക്ഷെ അതെല്ലാം എന്റെ കുഞ്ഞ് അൻഷിന്റെ ചിരി കാണുമ്പോൾ ഞാൻ മറക്കും. എന്റെ അവിനാഷ് മരിച്ചിട്ടില്ല. ഇപ്പോഴും എന്റെ ഒപ്പം തന്നെയുണ്ട്- നേഹ കുറിച്ചു

More from Filmibeat

Read more about: neha iyer
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X