മരിച്ച വീടുകളില്‍ ചെന്നാല്‍ ചിരി വരും, അത് മരിച്ചയാളെ ഓര്‍ത്തിട്ടല്ല; അത് ഈ അവസ്ഥ കാരണം, നിഖില

വളരെ വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ മലയാളികളുടെ മനസിലേക്ക് കയറിയ നടിയാണ് നിഖില വിമല്‍. ഭാഗ്യദേവത എന്ന ചിത്രത്തില്‍ ബാലതാരമായി അഭിനയിച്ചെങ്കിലും ലവ് 24*7 എന്ന ചിത്രത്തിലൂടെയാണ് അരങ്ങേറുന്നത്. ഇതിന് പിന്നാലെ തന്നെ നിഖില തമിഴിലും ചുവടു വെച്ചു. വെട്രിവേല്‍ എന്ന ചിത്രത്തില്‍ തമിഴില്‍ അഭിനയിച്ച നടി കിടാരി എന്ന ചിത്രത്തിന് ശേഷം തെലുഗുവിലും അഭിനയിച്ചു.

ഇതിന് ശേഷം മലയാളത്തില്‍ നിഖില ചെയ്യുന്നത് അരവിന്ദന്റെ അതിഥികള്‍ എന്ന ചിത്രത്തിലാണ്. ഈ ചിത്രവും നിഖിലയുടെ കഥാപാത്രവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. പ്രീസ്റ്റ്, അഞ്ചാം പാതിര, മധുരം, ബ്രോ ഡാഡി, രംഗ തുടങ്ങിയ ചിത്രങ്ങളിലും നിഖില അഭിനയിച്ചു. ജോ ആന്‍ഡ് ജോ, കൊത്ത്, 18 പ്ലസ് തുടങ്ങിയ ചിത്രങ്ങളും അഭിനയിച്ചിരുന്നു.

nikhil vimal

എന്നാല്‍ അതിനിടക്ക് ശരത് കുമാര്‍, അശോക് ശെല്‍വന്‍ തുടങ്ങിയവര്‍ക്കൊപ്പം തുല്യ പ്രാധാന്യമുള്ള കഥാപാത്രമാണ് പോര്‍ തൊഴിലില്‍ അശോക് ചെയ്തത്. ഇപ്പോഴിതാ ഗുരുവായൂര്‍ അമ്പല നടയില്‍ എന്ന ചിത്രം മികച്ച പ്രതികരണം നേടി തിയേറ്ററുകളില്‍ മുന്നേറുകയാണ്. ഇതിനിടെ മഴവില്‍ മനോരമയ്‌ക്കൊപ്പമുള്ള പരിപാടിയില്‍ നിഖില പറഞ്ഞ വാക്കുകളാണ് വൈറല്‍ ആകുന്നത്.

തനിക്ക് ആളുകള്‍ വളരെ സീരിയസ് ആയിട്ട് ചീത്ത പറയുമ്പോഴും മറ്റും ചിരി വരാറുണ്ട് എന്നാണ് നടി പറയുന്നത്. മരിച്ച വീടുകളില്‍ പോയി നില്‍ക്കുമ്പോഴും ഇതേ പ്രശ്‌നം ഉണ്ടാവാറുണ്ടെന്നും നിഖില വിമല്‍ പറയുന്നു.

'വളരെ സീരിയസ് സിറ്റുവേഷന്‍സിലൊക്കെ ചിരി വരുന്ന ഒരാളാണ് ഞാന്‍. ആരെങ്കിലും സീരിയസ് ആയിട്ട് ചീത്ത പറയുമ്പോള്‍ ചിരി വരാറുണ്ട്. എന്റെ വീട്ടില്‍ നിന്ന് അമ്മയും അച്ഛനും ഒന്നും ഞങ്ങളെ മരിച്ച വീട്ടില്‍ ഒന്നും കൊണ്ടു പോവാറില്ല. ഞാനും ചേച്ചിയും അവിടെ പോയി കഴിഞ്ഞാല്‍ വെറുതെ ഇങ്ങനെ നോക്കിയിട്ട് ചിരിക്കാന്‍ തുടങ്ങും,' നിഖില പറഞ്ഞു.

എന്നെയും ചേച്ചിയെയും അമ്മ പല മരിച്ച വീടുകളില്‍ നിന്നും ഇറക്കി വിട്ടിട്ടുണ്ട്. അത് മരിച്ചവരുടെ ബോഡി കാണുമ്പോള്‍ ചിരി വരുന്നു എന്നല്ല പറഞ്ഞത്. മരിച്ച ആളുകളെ കാണുമ്പോള്‍ അവര്‍ മരിച്ചു പോയതുകൊണ്ട് ചിരി വരുന്നതുമല്ല. ആ സാഹചര്യത്തില്‍ ചില ആളുകള്‍ പറയുന്ന കാര്യങ്ങള്‍ കേള്‍ക്കുമ്പോള്‍ ചിരി വരാറുണ്ടെന്നും നിഖില പറയുന്നു.

nikhil vimal

ഇവവരെക്കുറിച്ച് നമ്മള്‍ കേള്‍ക്കുന്നത് അവര്‍ മരുമകളെ ഉപദ്രവിച്ചിരുന്നു, അല്ലെങ്കില്‍ ഇങ്ങനെ ചെയ്തിരുന്നു എന്നൊക്കെയായിരിക്കും. അങ്ങനെ ഒരു ഇമേജ് ആണ് അവരെക്കുറിച്ച് നമ്മുടെ മനിസില്‍ ഉണ്ടാവുക. പക്ഷെ അവര്‍ മരിച്ചു കഴിഞ്ഞാല്‍ ബോഡി കൊണ്ടു വരുമ്പോള്‍ ഇതേ ആളിനെ അയ്യോ അമ്മേ, എന്തിനാ പോയത്, എന്നെയും കൊണ്ടു പൊക്കൂടെ എന്നൊക്കെ പറയുന്നത് കേള്‍ക്കുമ്പോള്‍ പെട്ടെന്ന് ചിരി വരാറുണ്ട്.

എനിക്ക് ശബ്ദമുണ്ടാക്കി ചിരിക്കാന്‍ വലിയ പാടാണ്. ഡബ്ബ് ചെയ്യാന്‍ പോകുമ്പോഴാണ് വലിയ ബുദ്ധിമുട്ട്. ഞാന്‍ ചിലപ്പോള്‍ സീനുകളില്‍ കുറേ ചിരിച്ചിട്ടുണ്ടാകും. ഡബ്ബ് ചെയ്യാന്‍ ഒക്കെ പോകുമ്പോഴായിരിക്കും ബുദ്ധിമുട്ട്. ശബ്ദം പുറത്തേക്ക് വരില്ലെന്നും നിഖില വിമല്‍ പറയുന്നു.

Read more about: nikhila vimal
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X