Don't Miss!
- Lifestyle
ധനലാഭം, മനശാന്തി, അപൂര്‍വ്വ സൗഭാഗ്യം ഒഴുകിയെത്തും; ഇന്നത്തെ രാശിഫലം
- News
നഴ്സിങ് ജീവനക്കാരനെ കൈയേറ്റം ചെയ്തെന്ന് പരാതി; പൊലിസ് അന്വേഷണമാരംഭിച്ചു
- Sports
IND vs NZ: ക്യാപ്റ്റന്‍ ഹര്‍ദിക്കിന്റെ മണ്ടത്തരം! മൂന്ന് പിഴവുകള്‍ ഇന്ത്യയെ തോല്‍പ്പിച്ചു-അറിയാം
- Finance
100 രൂപ ദിവസം മാറ്റിവെച്ചാൽ ഒരു ലക്ഷം സ്വന്തമാക്കാം; കീശയ്ക്ക് ഒതുങ്ങിയ മാസ അടവുള്ള ചിട്ടികളിതാ
- Travel
പാർവ്വതി വാലിയുടെ തീരത്തെ ചലാൽ! കസോളിനു പകരം പോകാൻ പറ്റിയ ഇടം
- Automobiles
മഹീന്ദ്ര XUV400 ബുക്കിംഗ് ആരംഭിച്ചു; ഇവി വിപണിയില്‍ അങ്കത്തട്ടുണര്‍ന്നു
- Technology
പാരമ്പര്യവും ആരാധകപിന്തുണയും കൈമുതൽ; മിഡ്റേഞ്ച് പിടിക്കാൻ ഐക്കൂവിന്റെ ഇളമുറത്തമ്പുരാൻ
വിവാഹത്തലേന്ന് ആദി പ്രൊപ്പോസ് ചെയ്തു; 7 വര്‍ഷം മുന്നേ പ്ലാന്‍ ചെയ്തതാണ്, വിവാഹത്തെ കുറിച്ച് നിക്കി ഗല്‍റാണി
മലയാളത്തിന് ഏറ്റവും പ്രിയപ്പെട്ട നടിയാണ് നിക്കി ഗല്‍റാണി. വെള്ളിമൂങ്ങ എന്ന ചിത്രത്തില്‍ ബിജു മേനോന്റെ നായികയായിട്ടെത്തിയാണ് നിക്കി പ്രേക്ഷക പ്രശംസ നേടിയെടുക്കുന്നത്. പിന്നീടിങ്ങോട്ട് ചെറുതും വലുതുമായി അനേകം കഥാപാത്രങ്ങളിലൂടെ നിക്കി മലയാളികളുടെ പ്രിയങ്കരിയായി മാറി.
മാസങ്ങള്‍ക്ക് മുന്‍പാണ് നിക്കി കുടുംബ ജീവിതത്തിലേക്ക് പ്രവേശിക്കുന്നത്. തെന്നിന്ത്യന്‍ നടന് ആദി പിനിസെട്ടിയും നിക്കിയും ഏഴ് വര്ഷത്തോളമായിട്ട് പ്രണയത്തിലാണ്. ഇക്കാര്യം അതീവ രഹസ്യമാക്കി വെച്ചിരിക്കുകയായിരുന്നു താരങ്ങള്‍. വിവാഹം കഴിഞ്ഞാലും അഭിനയവുമായി മുന്നോട്ട് പോവുകയാണ് ഇരുവരും. ഇപ്പോഴിതാ വനിതയ്ക്ക് നല്കിയ അഭിമുഖത്തിലൂടെ ആദിമായിട്ടുള്ള ഇന്റിമേറ്റ് വെഡ്ഡിങ്ങിനെ കുറിച്ച് മനസ് തുറന്നിരിക്കുകയാണ് നിക്കി.

വിവാഹത്തെ കുറിച്ചുള്ള സങ്കല്‍പ്പങ്ങളെ പറ്റി നിക്കി പറയുന്നതിങ്ങനെയാണ്.. 'വിവാഹസ്വപ്നം കണ്ട് തുടങ്ങിയ നാള് മുതല്‍ ഏറ്റവും പ്രിയപ്പെട്ടവര്‍ മാത്രം ചേരുന്ന ഇന്റിമേറ്റ് വിവാഹമായിരുന്നു മനസില്‍. പരമ്പരാഗതമായ ചടങ്ങുകളെല്ലാം വിവാഹത്തിന് വേണമെന്ന് ആദ്യം മുതലേ മോഹമുണ്ടായിരുന്നു. അതുപോലെ തന്നെ മനസില്‍ കൊണ്ട് നടന്ന സ്വപ്നമാണ് ബന്ധുക്കളും സുഹൃത്തുക്കളും മാത്രമടങ്ങുന്ന തീര്‍ത്തും സ്വകാര്യമായൊരു ചടങ്ങെന്ന്' നിക്കി പറയുന്നു.
മലയാള നടനുമായിട്ടുള്ള വിവാഹത്തെ കുറിച്ച് നിത്യ മേനോന്; ഇപ്പോഴൊന്നും കല്യാണമില്ലെന്ന് ഉറപ്പിച്ച് നടി

വിവാഹത്തിന്റെ തലേന്ന് ആദി സര്‍പ്രൈസായി പ്രൊപ്പോസ് ചെയ്തിരുന്നു. വിവാഹത്തലേന്ന് മെഹന്ദി ചടങ്ങിനിടയില്‍ പാട്ടും ഡാന്‍സുമൊക്കെയായി എല്ലാവരും ആഘോഷത്തിലാണ്. ഇതിനിടയില്‍ ഒരു നിമിഷം വേദി നിശബ്ദമായി. നോക്കുമ്പോള്‍ സ്റ്റേജിന് നടുവില്‍ ആദി. എന്നെ അരികിലേക്ക് വിളിച്ച് കൈ ചേര്‍ത്ത് നിര്‍ത്തി, പിന്നെ മുട്ടുകുത്തിയിരുന്ന് ഒരു ചോദ്യം. 'വില്‍ യു മാരി മീ' ഞാന്‍ യേസ് പറഞ്ഞു. ഈ സര്‍പ്രൈസ് പ്രൊപ്പോസല്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പേ ആദി പ്ലാന്‍ ചെയ്തിരുന്നതായിരുന്നു.

വിവാഹ ചടങ്ങുകള്‍ തെലുങ്ക് ആചാരപ്രകാരമാണ് നടത്തിയത്. അതായിരുന്നു ആദ്യയ്ക്കുള്ള തന്റെ ഗിഫ്റ്റ്. ഏഴ് വര്‍ഷത്തെ പ്രണയവും അതിനിടയില്‍ രണ്ട് വര്‍ഷത്തെ ലോക്ഡൗണുമൊക്കെയായി ഏറെ കാത്തിരുന്ന ശേഷമാണ് വിവാഹദിവസം എത്തിയത്. വര്‍ഷങ്ങളോളം സുഹൃത്തുക്കളായിരുന്ന തങ്ങള്‍ക്കിടയില്‍ സ്പെഷ്യല്‍ വൈബ് തിരിച്ചറിഞ്ഞതോടെയാണ് ഗോസിപ്പുകളില്‍ നിന്നും അകന്ന് നില്ക്കാന് ശ്രദ്ധിച്ചു.

'സിനിമകളുടെ തിരക്കിനിടയിലാണ് ഞങ്ങളുടെ പ്രണയം വളര്‍ന്നത്. ചില സിനിമകളില്‍ ഞങ്ങള്‍ തന്നെയാവും നായിക-നായകന്. അങ്ങനെയല്ലെങ്കിലും പരസ്പരം കാണാന്‍ ഒട്ടും ബുദ്ധിമുട്ടേണ്ടി വന്നില്ല. കാരണം ഞങ്ങള്‍ താമസിക്കുന്നത് ഒരേ അപാര്‍ട്ട്മെന്റിലാണ്. ഞാന്‍ എട്ടാം നിലയിലും ആദി പ തിനാറം നിലയിലും. രണ്ട് പേരുടെയും കുടുംബവും കൂടെയുണ്ട്. സത്യം പറഞ്ഞാല്‍ ലോക്ഡൗണ്‍ കാലത്ത് പോലും പരസ്പരം കാണാതിരുന്നുള്ള വിരഹം പോലും ഉണ്ടായിട്ടില്ല.
വിവാഹത്തിന് ശേഷം താമസിക്കാനായി ഞാനും ആദിയും പുതിയ ഫ്ളാറ്റ് എടുത്തിരുന്നു. ഇപ്പോള്‍ കൂട്ടിന് മൂന്ന് പട്ടിക്കുട്ടികള്‍ കൂടി ഉണ്ടെന്നും നിക്കി പറയുന്നു. നിലവിൽ രണ്ടാളും സിനിമയുടെ തിരക്കുകളിലാണ്.
-
ഒരാൾ കിടന്ന ഉടനെ ഉറങ്ങും, ഒരാൾ ഇതാലോചിച്ച് ഉറങ്ങാതിരിക്കും; ഗോപി സുന്ദറും ഞാനും ഇങ്ങനെയെന്ന് അമൃത സുരേഷ്
-
'എല്ലാ ദിവസവും കുഞ്ഞുമായാണ് സെറ്റിലേക്ക് വരുന്നത്, തിരിച്ചുവരവ് എളുപ്പമായിരുന്നില്ല'; മനസ്സുതുറന്ന് മൃദുല!
-
'ഹണി റോസിനെക്കാളും മമ്മൂട്ടിയേക്കാളും ഉദ്ഘാടനം ചെയ്ത ആളാണ് ഞാൻ, 5000ത്തോളം വരും എണ്ണം'; ഊർമിള ഉണ്ണി