ഇത് നിക്കി ഗൽറാണി തന്നെയാണോ!! താരത്തിന്റെ പുതിയ ഗെറ്റപ്പ് കണ്ട് ഞെട്ടി.... ചിത്രം കാണൂ
മലയാളികളും തെന്നിന്ത്യൻ സിനിമ പ്രേമികളുടേയും പ്രിയപ്പെട്ട താരമാണ് നിക്കി ഗൽറാണി. 1983 എന്ന നിവിൻ പോളി ചിത്രത്തിലൂടെയായിരുന്നു നിക്കി വെളളിത്തിരയിൽ ചുവട് വെച്ചത്. ബെംഗളൂർ സ്വദേശിയാണെങ്കിലും സിനിമയിലേയ്ക്കുളള ആദ്യ ചിവട് വയ്പ്പ് മലയാളത്തിലൂടെയായിരുന്നു . പിന്നീട് മലയാള ചിത്രത്തങ്ങളിൽ നിക്കി പ്രത്യക്ഷപ്പെട്ടിരുന്നു. മലയാളത്തിനോടൊപ്പം തന്നെ തെന്നിന്ത്യൻ ഭാഷ ചിത്രങ്ങളായ കന്നട, തെലുങ്ക്, തമിഴ് ചിത്രങ്ങളിലും താരം സജീവമായിരുന്നു.

ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് നിക്കിയുടെ ഏറ്റവും പുതിയ ഫോട്ടോ ഷൂട്ടാണ്. രാജാരവി വർമ്മയുടെ പ്രസിദ്ധമായ ചിത്രത്തിനെ അനുകരിക്കുന്ന തരത്തിലുളളതായിരുന്നു താരത്തിന്റെ ഫേട്ടോ ഷൂട്ട്. യഥാർഥ ചിത്രത്തിലേതു പോലെ സാരി ധരിച്ച് തലയിൽ മുല്ലപ്പൂ ചൂടി പഴയ തരത്തിലുളള ആഭരണങ്ങൾ ധരിച്ചായിരുന്നു നിക്കി ചിത്രത്തിൽ പ്രത്യക്ഷപ്പെട്ടത്. എന്തായാലും രാജ രവി വർമ്മയുടെ പെയിന്റിങ്ങ് അനുകരിക്കുന്ന തരത്തിലുളളതായിരുന്നു നിക്കിയുടെ ഫോട്ടോ ഷൂട്ട്.
ടീം 5 ആയിരുന്നു താരത്തിന്റെ ഏറ്റവും അവസാനം പുറത്തു വന്ന മലയാള ചിത്രം. ഇപ്പോൾ തമിഴിൽ സജീവമാണ് നിക്കി. 2019 ൽ 3 തമിഴ് ചിത്രങ്ങളാണ് പുറത്തു വരാനുളളത്. ചാർളി ചാപ്ലീൻ, ദേവ്, കീ എന്നിവയാണ് പുറത്തു വരാനുളളത്.


Click it and Unblock the Notifications











