മികച്ച നടിയായതിന് പിന്നാലെ നിമിഷ സജയന്റെ കുടുംബത്തിലേക്ക് മറ്റൊരു അതിഥി കൂടി! ചിത്രങ്ങള്‍ പുറത്ത്

കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തില്‍ 2018 ലെ മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ടത് നിമിഷ സജയനായിരുന്നു. സനല്‍ കുമാര്‍ ശശിധരന്‍ സംവിധാനം ചെയ്ത ചോല എന്ന ചിത്രത്തിലൂടെയായിരുന്നു നിമിഷ സജയന് മികച്ച നടിയ്ക്കുള്ള പുരസ്‌കാരം ലഭിച്ചത്. സ്ത്രീ കേന്ദ്രീകൃതമാല്ലെങ്കിലും ലിംഗ രാഷ്ട്രീയം പറഞ്ഞൊരു ചിത്രമായ ചോലയൊരു റോഡ് മൂവിയായിരുന്നു.

 nimisha-sayan

പുരസ്‌കാരം ലഭിച്ചതിന് പിന്നാലെ നിമിഷയുടെ വീട്ടിലേക്ക് പുതിയൊരു അതിഥി കൂടി എത്തിയിരിക്കുകയാണ്. പുതിയ മെഴ്‌സിഡസ് ബെന്‍സിന്റെ എ ക്ലാസ് ഹാച്ച്ബാക്ക് മോഡലാണ് താരം സ്വന്തമാക്കിയത്. കേരളത്തില്‍ ഏകദേശം 28 ലക്ഷം രൂപയാണ് വാഹനത്തിന്റെ എക്‌സ് ഷോറൂം വില. എ ക്ലാസിന്റെ ഡീസല്‍ വകഭേദമായ A200d മോഡലാണ് നിമിഷ സ്വന്തമാക്കിയത്. 2.1 ലിറ്റര്‍ ഡീസല്‍ എഞ്ചിനാണ് എ ക്ലാസിന്റെ കരുത്ത്.

ദിലീഷ് പോത്തന്‍ സംവിധാനം ചെയ്ത തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന ചിത്രത്തിലൂടെയായിരുന്നു നിമിഷ സജയന്‍ സിനിമയിലേക്ക് അരങ്ങേറ്റം നടത്തിയത്. ആദ്യ സിനിമയിലെ നിമിഷയുടെ അഭിനയം ശ്രദ്ധിക്കപ്പെട്ടിരുന്നു. ശേഷം നിരവധി അവസരങ്ങളായിരുന്നു നിമിഷ സജയനെ തേടി എത്തിയത്. ഇപ്പോള്‍ മികച്ച നടിയ്ക്കുള്ള അംഗീകാരം കൂടി ലഭിച്ചതോടെ മലയാള സിനിമയിലെ മുന്‍നിര നായികമാരില്‍ ഒരാളായി നിമിഷ മാറിയിരിക്കുകയാണ്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X