ഷോര്‍ട്ട്‌സും ടീ ഷര്‍ട്ടും ധരിച്ചുള്ള ചിത്രം! ബുദ്ധിപൂര്‍വ്വം കമന്റ് ബോക്‌സ് ഒഴിവാക്കി നിമിഷ സജയന്‍
നവമാധ്യമങ്ങള്‍ വഴി ആരെയും എന്തും പറയാന്‍ പറ്റും എന്ന ധാരണയിലാണ് ഒരു കൂട്ടം ആളുകള്‍. സാധാരണക്കാര്‍ക്ക് മാത്രമല്ല മുന്‍നിര താരങ്ങള്‍ക്ക് നേരെയും സൈബര്‍ അക്രമങ്ങള്‍ നടക്കുന്നുണ്ട്. അടുത്ത കാലത്തായി ഇത് കൂടി വരികയാണെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. നടിമാര്‍ സോഷ്യല്‍ മീഡിയ വഴി പങ്കുവെക്കുന്ന ചിത്രങ്ങള്‍ക്ക് നേരെയാണ് സദാചാരക്കാരുടെ കടന്ന് കയറ്റം. ഇക്കൂട്ടത്തില്‍ ഏറ്റവും ഒടുവിലത്തെ ഇരയായത് നടി മീര നന്ദന്‍ ആയിരുന്നു.
ലേശം ഗ്ലാമറസ് ലുക്കില്‍ നില്‍ക്കുന്ന മീരയുടെ ഫോട്ടോയ്ക്ക് താഴെ മോശം കമന്റുകളുമായി ഒരുപാട് പേര്‍ വന്നിരുന്നു. ഇക്കാര്യത്തില്‍ മുന്‍കരുതല്‍ എടുത്തിരിക്കുകയാണ് നടി നിമിഷ സജയന്‍. കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയ വഴി മഴ ആസ്വാദിക്കുന്ന ചിത്രമായിരുന്നു നിമിഷ പങ്കുവെച്ചത്. വീട്ടില്‍ നിന്നും ധരിക്കുന്ന ഷോര്‍ട്ട്‌സും ടീഷര്‍ട്ടുമാണ് നടി ധരിച്ചിരുന്നത്.

ഈ ചിത്രത്തിന്റെ പേരില്‍ പഴി കേള്‍ക്കേണ്ടി വരുമെന്ന് വ്യക്തമായതോടെയാണ് കമന്റ് ഇടാനുള്ള ഓപ്ഷന്‍ നടി എടുത്ത് കളഞ്ഞതെന്നാണ് റിപ്പോര്‍ട്ട്. അനാവശ്യമായ ആളുകളുടെ ഇടപെടാല്‍ ആരും ആഗ്രഹിക്കുന്നില്ലെന്ന് ഇതിലൂടെ നടി വ്യക്തമാക്കിയിരിക്കുകയാണ്. പുതുമുഖമായി എത്തി അരങ്ങേറ്റ സിനിമയിലൂടെ തന്നെ കേരളത്തിലെ ആരാധകരുടെ പ്രിയപ്പെട്ടവളായി മാറിയ നടിയാണ് നിമിഷ സജയന്‍.
ചെറുതും വലുതമായി ഇതിനകം നിരവധി സിനിമകളില്‍ നിമിഷ അഭിനയിച്ചു കഴിഞ്ഞു. അഭിനയ പ്രധാന്യമുള്ള കഥാപാത്രങ്ങളും ഇതിലുണ്ടായിരുന്നു. കഴിഞ്ഞ വര്‍ഷത്തെ മികച്ച നടിയ്ക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവും നിമിഷയ്ക്കായിരുന്നു. ചോല, ഒരു കുപ്രസിദ്ധ പയ്യന്‍ എന്നിങ്ങനെയുള്ള സിനിമകളിലെ പ്രകടനമായിരുന്നു നിമിഷയ്ക്ക് ഇത്തരമൊരു അംഗീകാരം നേടി കൊടുത്തത്.


Click it and Unblock the Notifications











