മാലിക്കിന്‌റെ സ്‌ക്രിപ്റ്റ് വായിക്കുമ്പോള്‍ തോന്നിയ കാര്യം, തുറന്നുപറഞ്ഞ് നിമിഷ സജയന്‍
മാലിക് സിനിമയില്‍ പ്രകടനം കൊണ്ട് മുന്നില്‍ നില്‍ക്കുന്ന താരങ്ങളില്‍ ഒരാളാണ് നിമിഷ സജയന്‍. മൂന്ന് കാലഘട്ടങ്ങളില്‍ വരുന്ന കഥാപാത്രം മികച്ച രീതിയില്‍ അവതരിപ്പിക്കാന്‍ നടിക്ക് സാധിച്ചു. നിമിഷയുടെ കരിയറിലെ മികച്ച റോളുകളില്‍ ഒന്നായാണ് മാലിക്കിലെ റോസ്ലിനെ എല്ലാവരും വിലയിരുത്തുന്നത്. അതേസമയം മാലിക്കിലേക്ക് തന്നെ ആകര്‍ഷിച്ചത് എന്താണെന്ന് പറയുകയാണ് നടി. കൗമുദി ടിവിക്ക് നല്‍കിയ അഭിമുഖത്തിലാണ് നടി മനസുതുറന്നത്. മഹേഷേട്ടന്‌റെ കൂടെ വര്‍ക്ക് ചെയ്യണമെന്നുളളത് എപ്പോഴും തന്റെ ആഗ്രഹമായിരുന്നു എന്ന് നിമിഷ പറയുന്നു.

'മഹേഷ് ഏട്ടന്‍ ഒരു സ്‌ക്രിപ്റ്റുണ്ടെന്ന് പറഞ്ഞപ്പോള്‍ തന്നെ ഞാന്‍ എക്‌സൈറ്റഡായി.. സ്‌ക്രിപ്റ്റ് വായിക്കാന്‍ തുടങ്ങിയപ്പോഴാണ് എല്ലാ ക്യാരക്ടേര്‍സിനും പ്രാധാന്യമുണ്ടെന്ന് മനസിലായത്. സ്‌ക്രിപ്റ്റ് വായിക്കുമ്പോള്‍ എനിക്ക് ആ കഥാപാത്രം ചെയ്യണം, ഈ കഥാപാത്രം ചെയ്യണം എന്നൊക്കെ തോന്നി. നന്നായിട്ട് എഴുതിയിട്ടുളള റോളുകളാണ് മാലിക്കിലുളളത്'. റോസ്ലിനിലേക്ക് വരുമ്പോള്‍ എന്നെ കൂടുതല്‍ എക്‌സൈറ്റ് ചെയ്യിപ്പിച്ചത് വിവിധ കാലഘട്ടങ്ങളില്‍ വരുന്ന റോള്‍ എന്നുളളതാണ്', നടി പറഞ്ഞു.
'സിനിമയില് സാധാരണ 20-30 വയസിന് ഉളളിലുളള കഥാപാത്രങ്ങളാണെങ്കില്‍ എനിക്ക് കുഴപ്പമില്ല. എന്നാല്‍ 40-50 വയസൊക്കെ വരുന്ന ക്യാരക്ടേര്‍സ് ചെയ്തിട്ടില്ല. എന്റെ ജീവിതത്തില് ഞാനിപ്പോഴും 20ല്‍ തന്നെ നില്‍ക്കുന്ന ആളാണ്. അപ്പോ 30-40 വയസിന് മുകളിലുളള ഒരാള്‍ എങ്ങനെയാകും റിയാക്ട് ചെയ്യുന്നത് എന്ന് എനിക്ക് കുറച്ച് വെല്ലുവിളിയായി തോന്നി'.
നടി സോഹാനയുടെ ഗ്ലാമര്‍ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ വൈറല്‍, കാണാം
Recommended Video
'ആ ബോഡി ലാംഗ്വേജും കാര്യങ്ങളുമൊക്കെ. അപ്പോ ഈ പറയുന്നത് പോലെ എക്‌സൈറ്റ്‌മെന്റ് ഉണ്ടായിരുന്നു, അതുപോലെ പേടിയും. ഇങ്ങനെത്തെ ഒരു കഥാപാത്രം കൈയ്യില്‍ തരുമ്പോ ചെയ്യാന്‍ പറ്റുമോ എന്നായിരുന്നു പേടി. റോസ്ലിന്‍ മഹേഷേട്ടന്‍ വിചാരിച്ചത് പോലെ എനിക്ക് ചെയ്യാന്‍ പറ്റുമോ എന്ന തോന്നലുണ്ടായി. പക്ഷേ മഹേഷേട്ടന്‍ കൃത്യമായിട്ട് കാര്യങ്ങള്‍ പറഞ്ഞുതന്നു. അങ്ങനെയാണ് ഞാന്‍ കഥാപാത്രം ചെയ്തത്', നിമിഷ സജയന്‍ പറഞ്ഞു.


Click it and Unblock the Notifications











