ഫഹദ് ഇക്കയ്ക്കൊപ്പം അഭിനയിക്കുന്ന സമയത്ത് രോമാഞ്ചം വരും, മാലിക് അനുഭവം പങ്കുവെച്ച് നിമിഷ സജയന്‍
മാലിക്കിലെ ഗംഭീര പ്രകടനത്തിലൂടെ മലയാളത്തില്‍ വീണ്ടും തിളങ്ങിനില്‍ക്കുന്ന താരമാണ് നിമിഷ സജയന്‍. സുലൈമാന്‍ മാലിക്കിന്‌റെ ഭാര്യ റോസ്ലിനായി ശ്രദ്ധേയ പ്രകടനമാണ് നടി ചിത്രത്തില്‍ കാഴ്ചവെച്ചത്. മൂന്ന് കാലഘട്ടങ്ങളിലുളള കഥാപാത്രം ചെയ്ത് എല്ലാവരെയും വിസ്മയിപ്പിച്ചിരിക്കുകയാണ് നിമിഷ. ഫഹദിനൊപ്പം മല്‍സരിച്ചുളള അഭിനയ പ്രകടനമാണ് നടി കാഴ്ചവെച്ചത്. തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന ചിത്രത്തിന് ശേഷമാണ് ഫഹദുമായി നിമിഷ വീണ്ടും ഒന്നിച്ചത്.
ഗ്ലാമറസ് ലുക്കില്‍ തിളങ്ങി നടി പായല്‍ രജ്പുത്ത്, ചിത്രങ്ങള്‍ കാണാം
തൊണ്ടിമുതല്‍ കഴിഞ്ഞ് ഒരു നീണ്ട ഇടവേളയ്ക്ക് ശേഷമാണ് ഫഹദിനൊപ്പം നിമിഷ അഭിനയിച്ചത്. അതേസമയം കൗമുദിക്ക് നല്‍കിയ അഭിമുഖത്തില്‍ ഫഹദിനൊപ്പമുളള മാലിക് അനുഭവം പങ്കുവെക്കുകയാണ് നടി. ഒരു ഗ്യാപ്പിന് ശേഷം ഫഹദിന്‌റെ കൂടെ അഭിനയിച്ചപ്പോള്‍ എങ്ങനെയുണ്ടായിരുന്നു എന്നാണ് നിമിഷയോട് അവതാരകന്‍ ചോദിച്ചത്.

ഇതിന് മറുപടിയായി 'ഫഹദിക്കയുമായി വീണ്ടും സ്‌ക്രീന്‍ സ്‌പേസ് ഷെയര്‍ ചെയ്യാന്‍ കഴിഞ്ഞതില്‍ ഒരുപാട് സന്തോഷമുണ്ടെന്ന്' നിമിഷ പറയുന്നു 'തൊണ്ടിമുതല്‍ സമയത്ത് കണ്ട പോലെ തന്നെയായിരുന്നു ഫഹദിക്ക മാലിക്കിലും. അതില് ഒരു മാറ്റവും ഇല്ല. പക്ഷേ അഭിനയിക്കുന്ന സ്‌പേസില്‍ വരുമ്പോള്‍ തികച്ചും വ്യത്യസ്തനായ ഒരാളാണ് അദ്ദേഹം. തൊണ്ടിമുതല് എന്ന സിനിമയില് കണ്ട ഒരാളെ അല്ലായിരുന്നു'.

'ചില സമയത്ത് ഫഹദിക്കയുടെ കൂടെ അഭിനയിച്ചുകൊണ്ടിരിക്കുന്ന സമയത്ത് രോമാഞ്ചം വരും. മാലിക്കില്‍ അടിപൊളി എക്‌സ്പീരിയന്‍സ് ആയിരുന്നു. ഇനിയും ഫഹദിക്കയുടെ കൂടെ ചെയ്യുന്നതില്‍ സന്തോഷമേയുളളൂ', നിമിഷ അഭിമുഖത്തില്‍ പറഞ്ഞു. അതേസമയം തൊണ്ടിമുതലും ദൃക്‌സാക്ഷിക്കും ശേഷം വലിയ ഉയര്‍ച്ചയാണ് നിമിഷ സജയന്റെ കരിയറിലുണ്ടായത്. ശ്രദ്ധേയ സിനിമകളിലൂടെ മലയാളത്തിലെ മികച്ച നടിമാരില്‍ ഒരാളായി നിമിഷ മാറി.

ഒരു കുപ്രസിദ്ധ പയ്യന്‍, ചോല എന്നീ സിനിമകളിലെ പ്രകടനത്തിനാണ് മികച്ച നടിക്കുളള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം നിമിഷ സജയന് ലഭിച്ചത്. മോളിവുഡിലെ മുന്‍നിര നായികമാരില്‍ ഒരാളാണ് ഇപ്പോള്‍ നിമിഷ. മാലിക്കിന് ശേഷമുളള നടിയുടെ തുറമുഖം എന്ന ചിത്രത്തിനായും വലിയ പ്രതീക്ഷകളോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. രാജീവ് രവി സംവിധാനം ചെയ്യുന്ന നിവിന്‍ പോളി ചിത്രത്തില്‍ നായികയായി നടി എത്തുന്നു.

തുറമുഖത്തിന് പുറമെ ജിസ് ജോയി സംവിധാനം ചെയ്യുന്ന പുതിയ ചിത്രം, ബിജു മേനോന്‍ നായകനാവുന്ന തെക്കന്‍ തല്ല് തുടങ്ങിയവയും നിമിഷയുടെ പുതിയ സിനിമകളാണ്. സെലക്ടീവായി മാത്രം സിനിമകള്‍ ചെയ്യുകയാണ് നടി. തൊണ്ടിമുതലിനും മാലിക്കിനും പുറമെ ഈട, ഒരു കുപ്രസിദ്ധ പയ്യന്‍, സ്റ്റാന്‍ഡ് അപ്പ്, ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍, നായാട്ട് തുടങ്ങിയവയും നടിയുടെ ശ്രദ്ധേയ ചിത്രങ്ങളാണ്.


Click it and Unblock the Notifications











