'ഇതുവരെ ജീവൻ മരണ പോരാട്ടമായിരുന്നു, ഇനി കുറച്ച് കാലം ജീവിക്കണം, ഇടയ്ക്ക് ആരോ​ഗ്യം പ്രശ്നത്തിലായിരുന്നു'

ഉപ്പും മുളകും സീസൺ മൂന്നിപ്പോൾ പഴയ ഫോമിലേക്ക് തിരികെ വന്നിരിക്കുകയാണ്. കൊഴി‍ഞ്ഞുപോയ പ്രേക്ഷകരെല്ലാം അളിയൻ സിദ്ധു ഉപ്പും മുളകിലേക്ക് തിരികെ വന്നതോടെ വീണ്ടും എപ്പിസോഡുകൾ യുട്യൂബിലും ടെലിവിഷനിലും മുടങ്ങാതെ കണ്ട് തുടങ്ങി. പക്ഷെ സിറ്റ്കോമിൽ പ്രധാന വേഷം ചെയ്യുന്ന നടി നിഷ സാംരം​ഗ് ഇതുവരേയും സിറ്റ്കോമിലേക്ക് തിരികെ വന്നിട്ടില്ല. നീലിമ എന്ന അമ്മ വേഷമാണ് നിഷ ചെയ്തിരുന്നത്.

ദുരനുഭവങ്ങൾ നേരിടേണ്ടി വന്നതിനാലാണ് നിഷ സിറ്റ്കോമിൽ നിന്നും വിട്ടുനിൽക്കുന്നതെന്നാണ് റിപ്പോർട്ടുകൾ. പ്രോജക്ടുകൾ തെരഞ്ഞെടുക്കുന്നതിലും ഇപ്പോൾ നിഷ വളരെ ശ്രദ്ധാലുവാണ്. ഇപ്പോഴിതാ ഇൻഫൈൻ എന്റർടെയ്നൻമെന്റിന് നൽകിയ അഭിമുഖത്തിൽ ഇതുവരെയുള്ള അഭിനയ ജീവിതത്തെ കുറിച്ചും പുത്തൻ വിശേഷങ്ങളും എല്ലാം പങ്കുവെച്ചിരിക്കുകയാണ് നിഷ.

Nisha Sarangh
Photo Credit: Nisha Sarangh / facebook

ഇതുവരെ ജീവൻ മരണ പോരാട്ടമായിരുന്നുവെന്നും ഇനി കുറച്ച് കാലം ജീവിക്കാനാണ് പ്ലാനെന്നും നടി പറയുന്നു. ഞാൻ അഭിനയവുമായി തിരക്കിലായിരുന്നതുകൊണ്ട് മക്കൾക്കൊപ്പം ചെറുപ്പത്തിൽ അധികം സമയം ചിലവഴിക്കാൻ കഴിഞ്ഞിട്ടില്ല. അതുകൊണ്ട് തന്നെ അവർക്ക് എന്നോട് അറ്റാച്ച്മെന്റ് കുറവായിരുന്നു. വല്ലപ്പോഴുമാണ് ഞാൻ വീട്ടിൽ വന്നിരുന്നത്. അവർ എപ്പോഴും എന്റെ അമ്മയ്ക്കൊപ്പമായിരുന്നു.

കുറച്ച് സമയം മാത്രമെ മക്കൾക്കൊപ്പം കിട്ടിയിരുന്നുള്ളു.‍ എട്ടാം ക്ലാസ് മുതൽ മക്കളെ ഹോസ്റ്റലിൽ നിർത്തി ഞാൻ. അതുകൊണ്ട് അവർ സ്വയം പര്യാപ്തരായി. അവരുടെ സേഫ്റ്റി ഉറപ്പാക്കുന്നതിനായാണ് എട്ട് മുതൽ പ്ലസ് ടു വരെ ഹോസ്റ്റലിൽ നിർത്തിയത്. അന്ന് വിളിച്ച് ചോദിക്കാൻ മൊബൈൽ പോലും ഇല്ലാത്ത കാലമല്ലേ നിഷ പറയുന്നു. ജോലി ജോലിയായും വീട് വീടായും മാറ്റി നിർത്തുക.

ഒന്നിലേക്കും അധികം ഇറങ്ങി ചെല്ലാതെ ജോലി സുഹൃത്തുക്കൾ വീട് എന്നിവ മാത്രമായി മുന്നോട്ട് പോയാൽ വലിയ പ്രശ്നങ്ങൾ ഉണ്ടാവില്ല. ലൈഫിൽ ആളുകൾ ഒരുപാട് വരും. മാറി കൊണ്ടിരിക്കും. പഴയ ആളുകൾ ചിലപ്പോൾ മാത്രമെ ഒപ്പമുണ്ടാകൂ.‍ പുതിയ ആൾക്കാർ വന്നാലും സമാനസ്ഥിതിയാണ്. ചിലപ്പോൾ ഒപ്പമുണ്ടാകും അല്ലെങ്കിൽ പോകും. ആരും നമുക്കൊപ്പം എപ്പോഴും ഉണ്ടാകില്ലെന്ന് കരുത‍ി മുന്നോട്ട് പോകണം. നാളത്തെ കാര്യം ചിന്തിച്ചുകൊണ്ടിരിക്കരുത്.

ഇന്നിനെ കുറിച്ച് മാത്രം ചിന്തിക്കുക. അല്ലെങ്കിൽ ജീവിക്കാൻ പറ്റില്ല. ഞാൻ ചെയ്യുന്നതും പ്രവർത്തിക്കുന്നതും ചിന്തിക്കുന്നതും മാത്രമാണ് എനിക്ക് സത്യം. ഞാൻ എന്തൊക്കെ പറഞ്ഞാലും തുറന്ന് പറയാത്ത ചില കാര്യങ്ങളുണ്ടാകും. അതിനാൽ സത്യം നമ്മൾ മാത്രമാണ്. ഈശ്വരൻ ഇരിക്കുന്നതും നമുക്ക് ഉള്ളിലാണ്. ഫ്ലവേഴ്സ് ചാനലിലേക്ക് ഞാൻ വന്നതിന് ഒരു കാരണമുണ്ട്.

Nisha Sarangh
Photo Credit: Nisha Sarangh / facebook

അത് ആരും ചോ​ദിക്കാറില്ല. ഡിംപിൾ റോസിന്റെ അമ്മ വഴി സ്മാർട്ട് ഷോയിൽ പങ്കെടുത്താണ് ഫ്ലവേഴ്സ് ചാനലുമായി ചേർന്ന് പ്രവർത്തിക്കുന്നതിന്റെ തുടക്കം. അവരുടെ ഒരു പ്രോ​ഗ്രാമിൽ പങ്കെടുത്താൽ അടുത്ത ഷോ തുടങ്ങുമ്പോഴും അവർ നമ്മളെ പരി​ഗണിക്കും. സ്മാർട്ട് ഷോയ്ക്കുശേഷം ഫ്ലവേഴ്സ് ചാനലുമായി എനിക്ക് കോൺടാക്ടായി. സ്മാർട്ട് ഷോയ്ക്കുശേഷം കുട്ടിക്കലവറയാണ് ചെയ്തത്.

അതിൽ കുട്ടികളുടെ മെന്റർ റോളായിരുന്നു എനിക്ക്. എനിക്ക് കിട്ടിയ രണ്ട് കുട്ടികളും കുരുത്തംകെട്ട പിള്ളേരായിരുന്നു. അവ​ർക്കൊപ്പമുള്ള എന്റെ ഇടപെടൽ കണ്ടാണ് ഉപ്പും മുളകിലേക്ക് എനിക്ക് എൻട്രി കിട്ടിയത്. ആ സമയത്ത് ഉപ്പം മുളകിന്റെ ചർച്ച നടക്കുന്നുണ്ടായിരുന്നു. എന്നെ പ്രൗഡാക്കുന്നത് എന്റെ ലൈഫാണ്. എന്റെ ലൈഫ് ആരംഭിച്ചത് ശരിക്കും മാരേജിനുശേഷമാണ്. അതൊരു ടേണിങ് പോയിന്റാണല്ലോ. കോൺഫിഡൻസാണ് ലൈഫിന്റെ സക്സസ്.

മരണം വരെ നല്ലൊരു സ്ത്രീയായി ജീവിക്കാൻ കഴിയുന്നുവെന്നത് എനിക്ക് പ്രൗഡാണ്. എന്റെ വരുമാനം കൊണ്ട് മക്കളെ സംരക്ഷിക്കാനും ഒരു കുടുംബം കെട്ടിപടുക്കാനും എനിക്ക് കഴിഞ്ഞു. ഈ മൊമന്റിലും ഞാൻ പ്രൗഡാണ്. ലൈഫ് ലോങ് ബിസിയായിട്ട് ഇരിക്കണമെന്ന് ഞാൻ ചിന്തിക്കാറുണ്ട്. പക്ഷെ അത് നമ്മളുടെ ആരോ​ഗ്യത്തെ കൂടി ശ്രദ്ധിച്ച് കൊണ്ടാവണം.

ഒരു പ്രായം കഴിയുമ്പോൾ എല്ല് മുറിയുന്നത് വരെ പണിയെടുക്കാമെന്ന് വിചാരിക്കരുത്. ശ്രദ്ധിച്ചില്ലെങ്കിൽ ആരോ​ഗ്യത്തോടെ മുന്നോട്ട് പോകാൻ കഴിയില്ല. മരിക്കാൻ വേണ്ടി ജീവിച്ചിട്ട് കാര്യമില്ല. ജീവിക്കാൻ വേണ്ടി ജീവിക്കണം. ഇതുവരെ ജീവൻ മരണ പോരാട്ടമായിരുന്നു. ഇനി കുറച്ച് കാലം ജീവിക്കണം.‍ ഇടയ്ക്ക് ആരോ​ഗ്യം പ്രശ്നത്തിലായിരുന്നു എന്നും നിഷ പറയുന്നു.

More from Filmibeat

Read more about: nisha sarangh
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X