'കോവിഡ് ബാധിച്ച് ഗുരുതരാവസ്ഥയില്‍; അന്ന് ഞങ്ങള്‍ രണ്ടുപേരും പോകുമോ എന്നായിരുന്നു പേടി';നീത പ്രോമി

മഴവില്‍ മനോരമയിലെ റിയാലിറ്റി ഷോയായ വെറുതെ അല്ല ഭാര്യ എന്ന റിയാലിറ്റി ഷോയിലൂടെ മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയായ ദമ്പതികളാണ് നീതയും പ്രോമി കുര്യാക്കോസും. റിയാലിറ്റി ഷോയുടെ വിന്നറായില്ലെങ്കിലും ഫൈനലിസ്റ്റുകളായിരുന്നു ഇരുവരും. റിയാലിറ്റി ഷോയ്ക്ക് ശേഷം ഇരുവരും സിനിമയിലും സജീവമാണ്. സഹനടിയായി നിരവധി വേഷങ്ങളില്‍ ശ്രദ്ധേയമായ സാന്നിദ്ധ്യമായി മാറാന്‍ നീതയ്ക്ക് സാധിച്ചിട്ടുണ്ട്. മമ്മൂട്ടി നായകനായ പുള്ളിക്കാരന്‍ സ്റ്റാറാ എന്ന ചിത്രത്തില്‍ ഇരുവരും ഒന്നിച്ചെത്തിയിരുന്നു.

അടുത്തിടെ അമൃത ടിവിയിലെ റെഡ് കാര്‍പ്പറ്റില്‍ അതിഥികളായി എത്തിയിരുന്നു ഇരുവരും. നടി സ്വാസിക വിജയ് അവതാരികയായി എത്തിയ പരിപാടിയില്‍ ഇരുവരും തങ്ങളുടെ സിനിമാവിശേഷങ്ങളും ഒപ്പം കോവിഡ് കാലത്ത് നേരിട്ട ദുരനുഭവങ്ങളെക്കുറിച്ചും തുറന്നു പറയുകയാണ്.

കോവിഡ് കാലം

കോവിഡിന്റെ രണ്ടാം തരംഗത്തില്‍ നീതയും പ്രോമിയും കോവിഡ് ബാധിതരായിരുന്നു. ഗുരുതരമായ അവസ്ഥയില്‍ കുറേനാള്‍ ആശുപത്രിയില്‍ കഴിഞ്ഞതിന്റെ കഥ പറയുകയാണ് നീത.

'പ്രോമിക്കാണ് ആദ്യം കോവിഡ് വന്നത്, പിന്നാലെ എനിക്കും മക്കളില്‍ ഒരാള്‍ക്കും കോവിഡ് ബാധിക്കുകയായിരുന്നു. പ്രോമിയുടെയും എന്റെയും അവസ്ഥ കുറച്ച് മോശമായിരുന്നു. ഞങ്ങള്‍ക്ക് ന്യൂമോണിയ വന്നു. ആശുപത്രിയില്‍ ദിവസങ്ങളോളം അഡ്മിറ്റായിരുന്ന പ്രോമി 45 ദിവസത്തോളം ആശുപത്രിയിലായിരുന്നു. അതില്‍ 27 ദിവസം ഐസിയുവില്‍ ഗുരുതരാവസ്ഥയില്‍ തുടരുകയായിരുന്നു. ഇടയ്ക്ക് ഓക്‌സിജന്‍ സൗകര്യത്തിനായി മറ്റൊരു ആശുപത്രിയിലേക്ക് പ്രോമിയെ മാറ്റുകയും ചെയ്തു. പരസ്പരം കാണാതെ ഒന്നും അറിയാതെ ദിവസങ്ങളോളം ഞങ്ങള്‍ നാലിടത്തായി കഴിയുകയായിരുന്നു.'

ഗുരുതരാവസ്ഥയില്‍ ദിവസങ്ങളോളം

'ഇടയ്ക്കിടെ പ്രോമിയുടെ അവസ്ഥയെക്കുറിച്ച് ഞാന്‍ ഡോക്ടറോട് തിരക്കുമായിരുന്നു. അന്നേരമെല്ലാം നമുക്ക് നോക്കാം എന്നായിരുന്നു അവര്‍ പറഞ്ഞിരുന്നത്. നമുക്ക് എല്ലാം ഉണ്ടെങ്കിലും പെട്ടെന്ന് ആരും ഇല്ലാതായ പോലെ, ഒന്നും ചെയ്യാനാവാത്ത അവസ്ഥയിലായിരുന്നു അന്ന്.

ദിവസങ്ങളോളം ബെഡില്‍ കിടന്ന പ്രോമിക്ക് പിന്നെ എഴുന്നേറ്റ് നില്‍ക്കാന്‍ പോലും സാധിക്കാത്ത അവസ്ഥയായിരുന്നു. പിന്നീട് ഫിസിയോതെറാപ്പി ചെയ്താണ് ശരിയായി വന്നത്.'

മക്കളെ ഓര്‍ത്ത് ടെന്‍ഷന്‍

'പ്രോമിയുടെ സ്ഥിതി ഗുരുതരമായി തുടരുന്നതിനിടെ എന്റെ അവസ്ഥയും മോശമായി വരികയായിരുന്നു. ഞാനും പ്രോമിയും ഒന്നിച്ച് പോകുമോ എന്നായിരുന്നു ഒരു ഘട്ടത്തില്‍ പേടിച്ചിരുന്നത്. മക്കള്‍ക്ക് ഒന്നിനെക്കുറിച്ചും അറിയില്ല. നാളെ ഞങ്ങള്‍ രണ്ടുപേരും ഇല്ലാതായാല്‍ അവര്‍ എന്തുചെയ്യും എന്നൊക്കെ ഓര്‍ത്ത് വിഷമിച്ചിരുന്നു. ഒടുവില്‍ മൂത്തമകന് ഞാന്‍ ചെയ്യാനുള്ള കാര്യങ്ങള്‍ ഫോണില്‍ ടൈപ്പ് ചെയ്യുന്ന അവസ്ഥ വരെയെത്തി.

അതിനിടെ ആകെ കാണുന്നത് നഴ്‌സുമാരെയും ഡോക്ടര്‍മാരെയുമാണ്. അവര്‍ ശരിക്കും മാലാഖമായിരുന്നു. ആ കാലത്തില്‍ നിന്നൊക്കെ അതിജീവിക്കാന്‍ സാധിച്ചത് വലിയ കാര്യമായി കാണുന്നു.' നീതയും പ്രോമിയും ഒരേസ്വരത്തില്‍ പറയുന്നു.

More from Filmibeat

Read more about: mazhavil manorama
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X